കോട്ടയം: കോട്ടയം അതിരൂപതയിലെ  സീനിയര്‍ വൈദികനായ റവ. ഡോ. സിറിയക് പടപുരയ്ക്കല്‍ രചിച്ച  ‘ഇടവക സഭാനവീകരണത്തിന്റെ പ്രഭവകേന്ദ്രം’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

കോട്ടയം ബിഷപ്‌സ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന് ആദ്യപ്രതി നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

ഫാ. സിറിയക് പടപുരയ്ക്കല്‍ പുസ്തകം പരിചയപ്പെടുത്തി. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജോയി കറുകപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. 

  സഭാനവീകരണത്തിന്റെ ഈറ്റില്ലം എന്നു വിശേഷിപ്പക്കപ്പെടുന്ന ഇടവകകളില്‍ വിവിധ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായ പ്രേഷിതര്‍ക്കും അറിവു നല്‍കുന്ന നല്ല പഠനഗ്രന്ഥമാണ് ഈ പുസ്തകം. കെ.സി.ബി.സി സഭാനവീകരണകാലഘട്ടമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് ഇടവക, സഭാ നവീകരണത്തിനുതകുന്ന പ്രായോഗികനിര്‍ദ്ദേശങ്ങള്‍ ഉള്‍ച്ചേര്‍ത്തുള്ള ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്.

നിങ്ങൾ വിട്ടുപോയത്