ഇന്ത്യൻ സന്ദർശനത്തിന് എത്തിയിരിക്കുന്ന കൽദായ സുറിയാനി സഭയുടെ കാതോലിക്കോസ് പാത്രിയർക്കീസ് മോറാൻ മോർ ആവ തൃതീയൻ ബാവ തിരുമനസ്സുകൊണ്ട് യാക്കോബായ സുറയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായെ സന്ദർശിച്ചു. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയും മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കാതോലിക്കേറ്റ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത, വൈദിക സെമിനാരി റസിഡൻ്റ് മെത്രാപ്പോലീത്തായും മീഡിയ സെൽ ചെയർമാനുമായ അഭിവന്ദ്യ ഡോ. തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവരും സഭാ ഭാരവാഹികളും വിശ്വാസികളും ചേർന്ന് പരിശുദ്ധ പിതാവിനെ സ്വീകരിച്ചു.

അദ്ദേഹത്തോടൊപ്പം കൽദായ സഭയുടെ മെത്രാപ്പോലീത്തന്മാരും സന്നിഹിതരായിരുന്നു.

നിങ്ങൾ വിട്ടുപോയത്