കാക്കനാട്: മെത്രാഭിഷേകത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ച ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ അധ്യഷൻ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന് ആശംസകൾ നേർന്നുകൊണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പൊന്നാട അണിയിച്ചു. പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ പൗവ്വത്തിൽ പിതാവിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ ആലഞ്ചേരി പിതാവ് പങ്കെടുത്തിരുന്നില്ല. കേരളത്തിൽ തിരിച്ചെത്തിയപ്പോഴാണ് ചങ്ങനാശ്ശേരി അരമനയിൽ എത്തി വിശ്രമ ജീവിതം നയിക്കുന്ന പൗവ്വത്തിൽ പിതാവിന് സുവർണ്ണ ജൂബിലി ആശംസകൾ നേർന്നത്.

ഫാ. അലക്സ് ഓണംപള്ളി

മീഡിയ കമ്മീഷൻ സെക്രട്ടറി

27 ഫെബ്രുവരി 2022

നിങ്ങൾ വിട്ടുപോയത്