കൊച്ചി: സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പൗരോഹിത്യ സുവർണ ജൂബിലി വർഷാചരണം ഡിസംബർ 18ന് സമാപിച്ചു. രാവിലെ ഏഴിനു സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കർദിനാളിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച കൃതജ്ഞതാ സമൂഹബലിയിൽ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും കൂരയയിലെ വൈദികരും സഹകാർമികരായി.
1972 ഡിസംബർ 18നായിരുന്നു കർദിനാൾ മാർ ആന്റണി പടിയറയിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചത്. 1996 ഡിസംബർ 18നു പൗരോഹിത്യ രജതജൂബിലി ദിനത്തിൽ മെത്രാനായി നിയമിതനായി. 1997 ഫെബ്രുവരി രണ്ടിനു തക്കല രൂപതയുടെ ഉദ്ഘാടനവും മാർ ആലഞ്ചേരിയുടെ മെത്രാഭിഷേകവും നടന്നു. 2011 മേയ് 26ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായും എറണാകുളം -അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയായും തെരഞ്ഞെടുക്കപ്പെട്ടു. മേയ് 29ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലായിരുന്നു അഭിഷേക ശുശ്രൂഷകൾ. 2012 ഫെബ്രുവരി 18ന് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ജൂബിലി സമാപനത്തോടനുബന്ധിച്ചു മറ്റ് ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല.