കൊച്ചി: കൂടുതല്‍ കുട്ടികളെ സ്വീകരിച്ച വലിയ കുടുംബങ്ങള്‍ രാജ്യത്തിന്റെ സമ്പത്തും സമൂഹത്തിനു മാതൃകയുമാണെന്ന് കെസിബിസി പ്രോ-ലൈഫ് സമിതി ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ജീവസമൃദ്ധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യരാണ് സമ്പത്തെന്നും രാജ്യത്തിന്റെ അടിസ്ഥാനം കുടുംബങ്ങളാണെന്നുമുള്ള കാഴ്ചപ്പാട് സമൂഹത്തില്‍ സജീവമാക്കുന്ന പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന് വൈസ് ചെയര്മാന് സീറോ മലബാർ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി. ഉദരത്തിലെ കുഞ്ഞിനു ജനിക്കാനും ജീവിക്കാനും അവകാശമുണ്ടെന്ന് വിശ്വസിക്കുകയും അതിനുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രോലൈഫ് പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.
കെസിബിസി പ്രസിഡന്റും സീറോമലബാർ സഭ മേജർ ആർച്ച്ബിഷപുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കെസിബിസി ഫാമിലി കമ്മീഷന് വൈസ് ചെയര്മാന് ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് എന്നിവര്‍ അനുഗ്രഹസന്ദേശം നല്കി.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലക്കാപ്പിള്ളി,സീറോമലബാര്‍ പ്രോലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ഡയറക്ടര്‍ റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍, പ്രസിഡന്റ് ജോണ്സണ് സി. ഏബ്രഹാം, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, , ടോമി പ്ലാത്തോട്ടം, പ്രോഗ്രാം ജനറൽ കോ ഓർഡിനേറ്റർ ബിജു കോട്ടപ്പറമ്പിൽ ,മോന്‍സി ജോര്‍ജ് എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.
സിസ്റ്റർ മേരി ജോർജ് FCC ,ജോർജ് എഫ് സേവ്യർ ,ഡോ ഫ്രാൻസിസ് ജെ ആരാടൻ ,ലിസാ തോമസ് ,സെമിലിൻ സുനിൽ ,ജെസ്ലിൻ ജോ ,ഡോ .ഫെലിക്സ് ജെയിംസ് ,നോബർട്ട് കക്കാരിയിൽ ,ഇഗ്നേഷ്യസ് വിക്ടർ ,കോട്ടയം മേഖലയുടെ മുൻ പ്രേസിടെണ്ട് യുഗേഷ് പുളിക്കൻ ,തിരുവനന്തപുരം മേഖലയുടെ മുൻ പ്രേസിടെണ്ട് ആന്റണി പത്രോസ് , സംസ്ഥാന സമിതിയുടെ മുൻ സെക്രട്ടറി മാർട്ടിൻ ന്യൂനസ് ..തുടങ്ങിയവർ വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകി .
ജീവസമൃദ്ധി 2K2022 സംഗമം വിജയകരമാക്കുവാൻ പരിശ്രമിച്ച രൂപതാ ഡയറക്ടർമാർ വിവിധ സന്യാസ സഭാധികാരികൾ എന്നിവർക്ക് സംസ്ഥാന സമിതി നന്ദിരേഖപ്പെടുത്തി .
കെസിബിസി പ്രോലൈഫ് സമിതിയുടെ മുന്‍ ഡയറക്ടര്‍ ഫാ. ജോസ് കോട്ടയില്‍, രൂപത ഡയറക്ടര്‍മാരായ ഫാ. ജോസഫ് കുറ്റിയാങ്കല്‍, ഫാ. ഡെന്നി മോസസ് എന്നിവരെ ആദരിച്ചു. കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള വലിയ കുടുംബങ്ങള്‍ പങ്കെടുത്തു.
ജീവസമൃദ്ധി സംഗമത്തിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് ആശംസകൾ