Let’s celebrate and salute the superheroes on Florence Nightingale’s birthday.
ഇന്ന് ലോക നഴ്സസ് ദിനം.എല്ലാ നഴ്സ് മാർക്കും ആശംസകൾ.
Nurses are doing important work, often in the most difficult times. With gratitude and thanks to one of the noblest professions, we respect the dedication and commitment of all nurses. Keep it up.
‘വിളക്കേന്തിയ വനിത’ എന്ന് ടൈംസ് പത്രം വിശേഷിപ്പിച്ച ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുകയാണല്ലോ.
രാവും പകലും വിശ്രമമില്ലാതെ സ്നേഹവും കരുതലും പരിചരണവും മാനവരാശിക്ക് നൽകുന്ന നഴ്സുമാർ തുച്ഛമായ വേതനത്തിലും കഠിനമായ ശുശ്രൂഷകളിലേർപ്പെടുന്നവരാണ്.
ഏതു പ്രതിസന്ധിയിലും ചിരിക്കുന്ന, ആർക്കും ആത്മവിശ്വാസം പകരാൻ കെൽപ്പുള്ള ആരോഗ്യപ്രവർത്തകരാണവർ.
ഡോക്ടറുടെ ചികിത്സയിൽ രോഗം മാറി എന്ന് പറയുമ്പോഴും സമർപ്പണബോധത്തോടെയുള്ള നഴ്സുമാരുടെ ശുശ്രൂഷയെ മറക്കാതിരിക്കാം.
‘നമ്മുടെ നഴ്സുമാർ – നമ്മുടെ ഭാവി’ എന്ന 2023ലെ നഴ്സിംഗ് ദിനത്തിലെ ചിന്താവിഷയം പത്രക്കടലാസുകളിലും സാമൂഹ്യമാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും മാത്രം ഒതുങ്ങിപ്പോകാതെ ആരോഗ്യപ്രവർത്തകർക്ക് സുരക്ഷിതമായും ആത്മാഭിമാനബോധത്തോടെയും നമ്മുടെ രാജ്യത്തുതന്നെ അർഹിക്കുന്ന വേതനത്തോടെ ശുശ്രൂഷിക്കുവാനുള്ള തൊഴിലിടങ്ങൾ നിർമ്മിക്കാൻ ബന്ധപ്പെട്ടവർ സത്വരനടപടികൾ സ്വീകരിക്കേണ്ടതാണ്.
നഴ്സിംഗ് ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ഏവർക്കും ആശംസകൾ നേരുകയും ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു…