സഭാ സിനഡിന്റെ എല്ലാ നിർദേശങ്ങളും അനുസരിക്കണം

കൊച്ചി. സീറോ മലബാർ സഭയുടെ സിനഡ് എടുത്ത എല്ലാ തീരുമാനങ്ങളും പൂർണമായും അനുസരിക്കാനും നടപ്പിൽവരുത്തുവാനും സഭയിലെ എല്ലാം വിശ്വാസികളും ബാധ്യസ്ഥരാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.


വ്യക്തികളുടെ ഇഷ്ട്ടാനിഷ്ട്ടങ്ങളെക്കാൾ സഭാപിതാക്കന്മാർ പ്രാർത്ഥനയോടെ തീരുമാനിച്ച നയങ്ങൾക്കും സഭാ സംവിധാനങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി.
ലോകവ്യാപകമായി സാർവ്വത്രിക സഭയിൽ ശുശ്രുഷകൾ നിർവഹിക്കുന്ന സീറോ മലബാർ സഭയിൽ ഒരേ വിശ്വാസ പാരമ്പര്യം ആചാരനുഷ്ട്ടാനങ്ങൾ വിശുദ്ധ കുർബാന അർപ്പണം എന്നിവയെല്ലാം പതിറ്റാണ്ടുകളായുള്ള വിശ്വാസികളുടെ പ്രാർത്ഥനയും ആഗ്രഹവുമാണ്. ഈ ആഗ്രഹം മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയിൽ സഭാങ്ങങൾ ആവശ്യപ്പെട്ടിട്ടുള്ളതുമാണ്.

വിശ്വാസികൾ പഠനം,ജോലി,വിവാഹം,കുടിയേറ്റം എന്നിവയുടെ ഭാഗമായി വിവിധ രൂപതകളിലേയ്ക്കും ഇടവകളിലേയ്ക്കും അവരുടെ താമസവും ജീവിതവും മാറേണ്ടിവരുന്നു. ലോകത്തെവിടെയായിരുന്നാലും സീറോമലബാർ സഭയുടെ ഏകികൃത ക്രമത്തിലുള്ള വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനുള്ള വിശ്വാസികളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട് .


സഭാ ശുശ്രുഷകളും കൂദാ ശകളും ഒരേ ക്രമത്തിൽ സ്വീകരിക്കാനും അനുഷ്ടിക്കാനും പങ്കെടുക്കുവാനും വിശ്വാസികളും കുടുംബങ്ങളും തീവ്രമായി ആഗ്രഹിക്കുന്നുവെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

സാബു ജോസ്
സ്വയാധികാര പദവിയുള്ള സീറോ മലബാർ സഭയുടെ പാത്രിയാർക്കൽ സംവിധാനത്തിലേക്കുള്ള ക്രമികരണങ്ങൾക്ക് സഭയിലെ മുഴുവൻ വിശ്വാസികളുടെ ആത്മാർത്ഥമായ പ്രാർത്ഥനയും പിന്തുണയും സഹകരണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.