ന്യൂഡൽഹി: പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമുണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റീസ് ആര്.എഫ്. നരിമാന്, ബി.ആര്. ഗവായ്, ഹൃഷികേശ് റോയ് എന്നിവരടഞ്ഞിയ ബെഞ്ച് വിധി പറഞ്ഞത്.
18 വയസിന് മുകളില്‍ പ്രായമുള്ള ഒരാളെ, അവര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ അനുവദിക്കാതിരിക്കാന്‍ ഒരു കാരണമില്ലെന്നും ബെഞ്ച് സൂചിപ്പിച്ചു. ഇത്തരം ഹര്‍ജികള്‍ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമുള്ളതാണെന്നും കോടതി പരാമര്‍ശിച്ചു