സ്നേഹമുള്ള അച്ചന്മാരെ,
അഭി. ജേക്കബ് മാർ ബർണബാസ് തിരുമേനിയുടെ അപ്പച്ചൻ ഏറത്ത് എ.സി. ഗീവർഗീസിന്റെ
മൃതസംസ്കാര ശുശ്രുഷകൾ 2021 മാർച്ച് ഒന്നാം തീയതി തിങ്കളാഴ്ച്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലെ പ്രാർത്ഥനക്ക് ശേഷം നാളെ (28-02-2021)വൈകുന്നേരം 5:00 ന് ഭൗതിക ശരീരം ഭവനത്തിലേക്ക് കൊണ്ട് വരുന്നു.

വൈകുന്നേരം 6: മണിക്ക് സന്ധ്യ പ്രാർത്ഥനയും ഭവനത്തിൽ വച്ചുള്ള രണ്ടാം ശുശ്രൂക്ഷയും മാവേലിക്കര രൂപതാദ്ധ്യക്ഷൻ അഭി. ജോഷ്യാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായുടെയും പത്തനംതിട്ട രൂപത മുൻ അദ്ധ്യക്ഷൻ അഭി.യുഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനിയുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്നു.

ഒന്നാം തീയതി രാവിലെ 9:30 ന് ബഥനി ആശ്രമം, സൂപ്പിരിയർ ജനറാൾ പെരിയ ബഹു. മത്തായി കടവിൽ ഒ.ഐ.സി . അച്ചന്റെ നേതൃത്വത്തിൽ ബഥനി ആശ്രമത്തിലെ വൈദീകർ പ്രാർത്ഥന നടത്തുന്നു. തുടർന്ന് ഡൽഹി ഗുഡ്ഗാവ് ദദ്രാസനത്തിലെ വൈദീകരുടെ നേത്യത്വത്തിൽ പ്രാർത്ഥന നടത്തുന്നു.

10:00 ന് ഭവനത്തിലെ അവസാന ശുശ്രൂക്ഷയ്ക്ക് തിരുവല്ല അതിഭദ്രാസദ്ധ്യക്ഷൻ അഭി. തോമസ് മാർ കൂറിലോസ് മെത്രാ പ്പോലീത്താ മുഖ്യ കാർമികത്വം വഹിക്കുന്നു.

തുടർന്ന് ദേവാലയത്തിലെ ശുശ്രുഷകൾ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ സഭയിലെ മറ്റ് പിതാക്കാൻമാരുടെ സഹകാർമികത്വത്തിലും നടത്തപ്പെടുന്നു…

N.B

ഇപ്പോഴത്തെ Covid 19ന്റെ സാഹചര്യം മനസിലാക്കി എല്ലാവരും ഈ ശുശ്രുഷകളിൽ സംബന്ധിക്കണമേ എന്ന് ഓർമിപ്പിക്കുന്നു.

#ഭവനത്തിൽ, ദേവാലയത്തിൽ പ്രാർത്ഥനക്കായി വരുന്നവർ നിർബന്ധമായി കോവിഡ് പ്രോട്ടോകോൾ പാലിക്കുക.
#എല്ലാവിധമായ ശുശ്രുഷ ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കുക.

ഫാ. മാത്യു ഈട്ടിക്കൽ (വികാരി )

നിങ്ങൾ വിട്ടുപോയത്