അബ്രാഹം ജോസഫ് ഫെലിക്സ് (ജോസ്കുട്ടി-16)
വെട്ടുകാട്ടിൽ (ആറുമാനൂർ അരങ്കത്ത് കുടുംബം), കുറുപ്പന്തറ.
ഞങ്ങളുടെ പ്രിയ മകൻ അബ്രഹാം ജോസഫ് ഫെലിക്സ് (ജോസുകുട്ടി) വെട്ടുകാട്ടിൽ 16 വയസ്സ് നിത്യസമ്മാനത്തിനർഹനായി എന്ന കാര്യം വ്യസനസമേതം അറിയിക്കുന്നു. നാളെ (ഏപ്രിൽ 19 ) 10.30 ന് കുറുപ്പന്തറയിലുള്ള സ്വവസതിയിലെ ശുശ്രൂഷകൾക്കു ശേഷം മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിലെ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതാണ്. കുറവിലങ്ങാട് ഡീപോൾ പബ്ളിക് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ്. ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
എന്ന്
ഡോ. ഫെലിക്സ്, ഡോ.അഞ്ജു
മാതാപിതാക്കൾ:
ജോഹാൻ, ജയിംസ്, ജൂഡ്.
സഹോദരങ്ങൾ:
വി.സി.ജെയിംസ്, കത്രീന ജെയിംസ്
Grand parents:
ഭൗതികശരീരം ഇന്ന് (18-4- 2022 തിങ്കളാഴ്ച) വൈകിട്ട് സ്വഭവനത്തിൽ കൊണ്ടു വരുന്നതും നാളെ (19-4-2022 ചൊവ്വാഴ്ച )രാവിലെ 10-30 – ന് സംസ്കാര ശുശ്രൂഷാ ഭവനത്തിൽ ആരംഭിക്കുന്നതുമാണ്.
പ്രിയ ജോസുകുട്ടിയ്ക്കുവേണ്ടിയും മകന്റെ വേർപാടിൽ ദു:ഖിതരായ കുടുംബത്തിനു വേണ്ടിയും നമുക്കു പ്രാർത്ഥിക്കാം.
ആദരാഞ്ജലികൾ
പ്രിയ പ്രോലൈഫ് സമിതി അംഗങ്ങളെ,
കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ഡോ. ഫെലിക്സ് ജെയിംസിന്റെ മകൻ എബ്രഹാം ജോസഫ് (16) ഇന്നലെ നിര്യാതനായി. മൃതസംസ്കാര ശുശ്രുഷ നാളെ (19.04.2022) രാവിലെ 10.30 ന് കുറുപ്പൻതറ മണ്ണാറപ്പാറ പള്ളിയിൽ വച്ചു നടത്തപെടുന്നതാണ്.സാധിക്കുന്ന അംഗങ്ങളെല്ലാവരും മൃത സംസ്കാര ശുശ്രുഷയിൽ സംബന്ധിക്കണമെന്നുള്ള കാര്യം ഓർമിപ്പിക്കുന്നു.
മകന്റെ വേർപാടിൽ വേദനിക്കുന്ന ഡോ. ഫെലിക്സിനും കുടുംബത്തിനും ദൈവം ആശ്വാസം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ആദരാഞ്ജലികളോടെ,
കെ സി ബി സി പ്രൊ -ലൈഫ് സംസ്ഥാന സമിതി ,
പി ഓ സി ,എറണാകുളം





