ഒരു ഭാര്യയുടെ ഡയറി…

ഞാൻ ഭർത്താവിനോടൊപ്പമാണ് ഉറങ്ങുന്നത് …എന്റെ ഭർത്താവ് കൂർക്കം വലിക്കാറുണ്ട്.എനിക്ക് വിഷമമില്ല. മറിച്ച് ഭർത്താവ് അടുത്തുണ്ടല്ലോ എന്ന് ഞാൻമനസ്സിലാക്കി സന്തോഷിക്കുന്നു…കാരണം ഭർത്താവ് മരിച്ചു പോയവരെക്കുറിച്ചും, വിവാഹമോചിതരെക്കുറിച്ചും,ഒരുമിച്ച് കഴിയാൻ ഭാഗ്യമില്ലാത്തവരെക്കുറിച്ചുമാണ് ഞാൻചിന്തിക്കുന്നത്….

.എന്റെ മക്കൾ എന്നോട്; രാത്രി കൊതുക് കടിച്ചിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല,രാവിലത്തെ ഭക്ഷണം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് എന്നോട് പിണങ്ങുമ്പോഴും ഞാൻ സന്തോഷിക്കുന്നു…കാരണം എന്റെ മക്കൾ രാത്രിയിൽ വീട്ടിൽ വന്ന് കിടന്നുറങ്ങുന്നു..അനാവശ്യ കൂട്ട് കെട്ടുകളില്ല..ഇഷ്ടമല്ല എന്ന് പറഞ്ഞാലും ഞാൻ ഉണ്ടാക്കിയത് കഴിക്കുന്നു….മക്കളില്ലാത്തവരെക്കുറിച്ചും,മാതാപിതാക്കളെ അനുസരിക്കാതെ ജീവിക്കുന്ന മക്കളെക്കുറിച്ചും ചിന്തിക്കുന്നു

ഞാൻ ..കറന്റ് ബില്ലിനും ,’ ഗ്യാസിനും മറ്റും‌ ചിലവ് കൂടുമ്പോഴും ഭർത്താവ് ഇടക്ക് വഴക്ക് പറയും.. പക്ഷെ, അപ്പോഴും ഞാൻ സങ്കടപ്പെടാറില്ല..അവ ഇല്ലാതെ ജീവിക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച് ചിന്തിക്കുന്നു ഞാൻ..

.എല്ലാ ദിവസ്സവും വീടും മുറ്റവുംജനലും വാതിലുകളും വൃത്തിയാക്കേണ്ടി വരുന്നു എനിക്ക്…പക്ഷെ ഞാൻ സന്തോഷിക്കുന്നു…ഒരു വീട് സ്വപ്നം കണ്ട് ജീവിക്കുന്നവരെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്…അപ്പോഴാണ് നമുക്ക് ഇത്രയൊക്കെയുണ്ടല്ലോ എന്ന്മനസ്സിലാക്കുന്നതും സന്തോഷിക്കുന്നതും….

.എല്ലാ ദിവസവും അതിരാവിലെ എഴുന്നേൽക്കേണ്ടി വരുന്നു എനിക്ക്….സ്വയം പുഞ്ചിരിച്ച് കൊണ്ട് ഞാൻ എന്നും എഴുന്നേൽക്കുന്നു…എത്ര പേരാണ് ഈ പ്രഭാതം കാണാതെ ഇന്നലെ രാത്രി ഈ ലോകത്തോട് വിട പറഞ്ഞിരിക്കുക….ഞാൻ ചിന്തിക്കുന്നത് അതാണ്‌ ….

..ഇത് എനിക്കും നിങ്ങൾക്കും വായിക്കാൻ സാധിക്കുന്നു …നമ്മുടെ കണ്ണിന് കാഴ്ച ശക്തിയുണ്ട് …എത്ര അനുഗ്രഹം ലഭിച്ചവരാണ് നമ്മളൊക്കെ …ഇത് വായിക്കാൻ കഴിയാത്ത, മനസ്സിലാക്കാൻ കഴിയാത്തവരായിഈ ലോകത്ത് എത്ര പേരുണ്ട്…. അവരെക്കുറിച്ചോർത്തു നമുക്ക് ലഭിച്ചഅനുഗ്രഹം മനസ്സിലാക്കി സന്തോഷിക്കൂ.

...ജീവിതത്തിലെ വിലയേറിയ അനുഗ്രഹങ്ങളെ മനസ്സിലാക്കി നമ്മുടേയും ,നമ്മുടെ കൂടെയുള്ളവരുടേയും ജീവിതം സന്തോഷമാക്കാൻ ശ്രമിക്കുക….

..വളരെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തി ജീവിക്കാൻ സാധിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം...

Copy

കെസിവൈഎം കാവീട്

യുവത്വമാണ് കരുത്ത്…
ആശയങ്ങളാണ് കൂട്ട്…
പ്രസ്താനമാണ് ശക്തി…

Logo for web magalavartha-01

What do you like about this page?

0 / 400