72 വയസുള്ള ഫാ. പെഡ്രോ ഓപേക എന്ന അർജൻ്റീനകാരനായ വിൻസെൻഷ്യൻ വൈദികനെയാണ് അടുത്തവർഷത്തെക്കുള്ള സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

1989 മുതൽ അകമാസോവ എന്ന പേരിൽ പാവങ്ങളെ സേവിക്കാനായി ഒരു ഹുമനിറ്റെരിയൻ സംഘടന ഫാ. ഓപേക സ്ഥാപിച്ചിട്ടുണ്ട്. സ്ലോവേനിയകാരനായ അച്ചൻ ഇതിനോടകം ഏകദേശം 4000 വീടുകളും, 13,000 പാവപ്പെട്ട കുട്ടികളുടെ പഠന ചിലവുകളും ചെയ്ത് കൊടുത്തിട്ടുണ്ട്.

അച്ചൻ സ്ഥാപിച്ച സംഘടനയുടെ പേരിൻ്റെ അർത്ഥം തന്നെ നല്ല സുഹൃത്ത് എന്നാണ്. 2019 സെപ്റ്റംബർ മാസത്തിൽ ഫ്രാൻസിസ് പാപ്പ മഡഗാസ്കർ സന്ദർശിച്ചപ്പോൾ അച്ചൻ്റെ പ്രവർത്തനങ്ങൾ നടക്കുന്ന ചേരികളിൽ പോയിരുന്നു. അച്ചൻ സെമിനാരിയിൽ ചേർന്നത് ഫ്രാൻസിസ് പാപ്പ മെത്രാപ്പോലീത്തയായിരുന്ന അർജൻ്റീനയിലെ ബുനെസ് ഐറിസിൽ തന്നെയായിരുന്നു. പിന്നീട് സെമിനാരി പരിശീലനം സ്ലോവെന്യയിലും ഫ്രാൻസിലും ആയിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബം കമ്മ്യൂണിസ്റ്റ് ഭരണത്തിൻ്റെ ആക്രമണങ്ങൾ നിമിത്തം സ്ലോവേനിയയിൽ നിന്ന് അർജൻ്റീനയിലേക്ക് കുടിയേറിയതാണ്. ഇത്തവണ അച്ചൻ്റെ പേര് നോബൽ സമ്മാനത്തിന് നിർദേശിച്ചത് സ്ലോവേനിയൻ പ്രധാന മന്ത്രിയാണ്.

കഴിഞ്ഞ ദിവസം പാപ്പയുടെ ഇടപെടൽ നിമിത്തം പാവപ്പെട്ട രാജ്യങ്ങളുടെ അന്തർദേശീയ തലത്തിലുള്ള കടങ്ങൾ കൊറോണ സാഹചര്യത്തിൽ എഴുതിത്തള്ളാൻ തീരുമാനം എടുത്തിരുന്നു. അതിന് പാപ്പയോട് ഫാ. പാബ്ലോ ഒപേക നന്ദി പറഞ്ഞിരുന്നു. 2012 ലും അച്ചനെ നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

ഗ്രേറ്റ തുങ്ങൻബർഗ്, ഡോനാൾഡ് ട്രം, ബ്ലാക്ക് ലൈവ് മാറ്റർ, സ്റ്റേസി അബ്രാം, ജെറാഡ് കുഷ്‌നർ എന്നിവരാണ് മറ്റ് പ്രമുഖർ.

റോമിൽ നിന്ന് ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്