റാമായിൽ ഉയർന്ന നിലവിളിയുടെ ഓർമ്മകളുമായി ഡിസംബർ 28
“അമ്മയുടെ മടിയിൽ കിടന്ന് മുലകുടിക്കുന്ന കുഞ്ഞുങ്ങളെ വലിച്ചുകീറിയ,ഹെരോദോസിന്റെ ക്രൂരത, ഇവരെ “ശിശു രക്തസാക്ഷി പൂക്കൾ” എന്ന് ന്യായമായി വാഴ്ത്തപ്പെടുന്നു; സഭയുടെ ആദ്യത്തെ പൂമൊട്ടുകളായിരുന്ന അവർ അവിശ്വാസത്തിന്റെ ശൈത്യകാലത്ത് സഹനങ്ങളുടെ മഞ്ഞ് കൊണ്ട് പക്വത പ്രാപിച്ചു.”
ഹിപ്പോയിലെ വിശുദ്ധ അഗസ്റ്റിൻ
🌻 Feast of The Holy Innocents🌻
റാമായിൽ ഉയർന്ന കൂട്ടക്കരച്ചിലിൻ്റെയും അവിടെ ജീവൻ നഷ്ടപ്പെട്ട നിഷ്കളങ്കരായ രക്തസാക്ഷി കുഞ്ഞുങ്ങളുടെയും (Holy Innocents Martyrs) വേദനിക്കുന്ന ഓർമ്മകളിലേക്കാണ് ഡിസംബർ 28ന് ക്രൈസ്തവലോകം നിശ്ശബ്ദമായി പ്രവേശിക്കുന്നത്.
ദിവ്യരക്ഷകൻ്റെ തിരുപ്പിറവിയിൽ വിറളിപൂണ്ട ഹെറോദാ രാജാവ് “ബേത്‌ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചുകളയാൻ” കൽപന പുറപ്പെടുവിച്ചു (മത്തായി 2: 16-18). ഇതിൻ്റെ ഫലമായി റോമൻ പടയാളികൾ “രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും” തെരഞ്ഞുപിടിച്ച് കൊന്നുകളഞ്ഞു. ദുഃഖാർദ്രമായ ഈ സംഭവത്തെ ആഗോളസഭ ഓർമിക്കുന്നത് ഡിസംബർ 28-നാണ്. കിഴക്കൻ സഭ ഡിസംബർ 29-നാണ് ഈ ദിനം അനുസ്മരിക്കുന്നത്.
വർഷം തോറും ആയിരക്കണക്കിന് ക്രൈസ്തവരാണ് യേശുക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസത്തിൻ്റെ പേരിൽ മാത്രം കൊല്ലപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്യുന്നത്.
വിശ്വാസത്തിൻ്റെ പേരിൽ നിശ്ശബ്ദരായി സഹിക്കുന്നവരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാനുള്ള ദിനം.