ന്യൂയോർക്ക്: ഗർഭഛിദ്രം നടത്താനെത്തുന്നവർക്ക് റോസാ പുഷ്പം നൽകിയും ഗർഭഛിദ്രത്തിന് പിന്നിലെ അധാര്‍മ്മികത ആധികാരികമായി ബോധ്യപ്പെടുത്തിയും അവരെ അതിൽനിന്ന് പിന്തിരിപ്പിക്കുന്ന ‘റെഡ് റോസ് റെസ്ക്യു’വിന്റെ പ്രവര്‍ത്തകരെ ന്യൂയോർക്കില്‍ അറസ്റ്റ് ചെയ്ത നടപടി വിവാദത്തില്‍. വൈദികൻ ഉൾപ്പെടെ മൂന്ന് ‘റെഡ് റോസ് റെസ്ക്യു’ പ്രോ ലൈഫ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യാതൊരു പ്രകോപനം കൂടാതെ ന്യൂയോർക്കിലെ ‘ഓൾ വുമൺസ് കെയർ’ എന്ന ഗർഭഛിദ്ര ക്ലിനിക്കിനു മുന്നില്‍ സമാധാനപരമായി ക്യാംപെയിന് നടത്തിയിരിന്ന ഫാ. ഫിഡെലിസ് മോസിൻസ്കി, ലോറാ ജീസ്, ജോൺ ഹിൻഷ്വോ, മാത്യു കോനോല്ലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ അറസ്റ്റ് ചെയ്തുക്കൊണ്ടു പോകുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രോലൈഫ് പ്രവർത്തകര്‍ രണ്ട് മണിക്കൂറോളം തങ്ങളുടെ അലസിപ്പിക്കൽ കേന്ദ്രത്തിന്റെ ബിസിനസിനെ തടസ്സപ്പെടുത്തിയെന്നാണ് ‘ഓൾ വുമൺസ് കെയർ’ന്റെ ആരോപണം. കനേഡിയന്‍ ആക്ടിവിസ്റ്റായ മേരി വാഗ്നറുടെ പ്രചോദനത്തില്‍ നിന്നും ഉരുതിരിഞ്ഞ ‘റെഡ് റോസ് റെസ്ക്യൂ’ ക്യാംപെയിനിലൂടെ നിരവധി സ്ത്രീകള്‍ മാനസാന്തരപ്പെട്ട് അബോര്ഷന് ഉപേക്ഷിച്ചിട്ടുണ്ട്.
കടപ്പാട് ;പ്രവാചക ശബ്ദം
: ഗർഭഛിദ്രം പാപം


ലോകത്തിൻെറ വിവിധ പ്രദേശങ്ങളിൽ ഉദരത്തിൽ വളരുന്ന ,ദൈവത്തിൻെറ ദാനവും ,സമൂഹത്തിൻെറ പ്രതീക്ഷയുമായ വിലപ്പെട്ട ജീവനെ ,ജീവിതത്തെ സംരക്ഷിക്കുവാൻ മംഗളവാർത്തയുടെ വായനക്കാരുടെ പ്രാർത്ഥന പിന്തുണ സഹകരണം അഭ്യർത്ഥിക്കുന്നു .



കുറഞ്ഞത് ഒരു മണിക്കൂർ പ്രാർത്ഥിക്കുക .ആവശ്യമായ വ്യക്തികൾക്കും കുടുംബത്തിനും കൗൺസിലിംഗ് നൽകുക .അർഹതയുള്ള കുടുംബങ്ങളെ സഹായിക്കുക .
കൂടുതൽ വിവരങ്ങൾക്ക് 9446329343

