![]()
*ലോക* *ഗ്രാൻഡ്പേരന്റ്സ്* *ദിനാശംസകൾ* ![]()
![]()
ദൈവാനുഗ്രഹത്തിന്റെ നിറവിൽ നമ്മുടെ കുടുംബങ്ങൾ ![]()
> “കൊച്ചുമക്കൾ വൃദ്ധന്മാരുടെ കിരീടമാണ്; മാതാപിതാക്കൾ മക്കളുടെ മഹത്വവുമാണ്.”
— സുഭാഷിതങ്ങൾ 17:6
ധ്യാനം
ഗ്രാൻഡ്പേരന്റ്സ് ഒരു കുടുംബത്തിന്റെ വേരുകളാണ്. അവരുടെ പ്രാർത്ഥനയും അനുഭവജ്ഞാനവും ത്യാഗവും സ്നേഹവുമാണ് തലമുറകളെ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം. വിശ്വാസത്തിന്റെ ആദ്യപാഠങ്ങൾ, പ്രാർത്ഥനയുടെ ശീലം, കുടുംബമൂല്യങ്ങൾ, സ്നേഹത്തിന്റെ ഭാഷ, ക്ഷമയുടെ സൗന്ദര്യം എന്നിവ പുതിയ തലമുറയ്ക്ക് പകർന്നുനൽകുന്ന ജീവിക്കുന്ന സാക്ഷികളാണ് മുത്തശ്ശീമുത്തശ്ശന്മാർ.
—

കുടുംബങ്ങളിലെ സന്തോഷം… അഭിമാനം…
എല്ലാ മുത്തശ്ശീമുത്തശ്ശന്മാർക്കും ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ.
മക്കളെ ദൈവത്തിന്റെ ദാനമായി സ്വീകരിച്ച്, സ്നേഹത്തോടും വിശ്വാസത്തോടും കൂടി വളർത്തി, യഥാസമയം വിവാഹജീവിതത്തിലേക്ക് നയിച്ച്, അവരുടെ കുടുംബജീവിതത്തിന് പിന്തുണയും പ്രോത്സാഹനവും നൽകിയ എല്ലാ മാതാപിതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
കൊച്ചുമക്കളെ കാണാനും, അവരെ സ്നേഹിക്കാനും, വിശ്വാസത്തിലും മൂല്യങ്ങളിലും വളരുന്നത് കാണാനും കഴിയുന്നത് ദൈവം നൽകുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്. അതിനായി സർവ്വശക്തനായ ദൈവത്തിന് നന്ദിയും സ്തുതിയും അർപ്പിക്കാം.
മക്കളുടെയും കൊച്ചുമക്കളുടെയും സ്നേഹവും കരുതലും ആദരവും ജീവിതസായാഹ്നത്തിൽ അനുഭവിക്കാൻ എല്ലാ മുത്തശ്ശീമുത്തശ്ശന്മാർക്കും ദൈവം ആരോഗ്യവും സമാധാനവും ദീർഘായുസ്സും നൽകട്ടെ.
കുടുംബത്തിന്റെ വിശ്വാസവും സംസ്കാരവും സ്നേഹവും തലമുറകളിലേക്ക് കൈമാറുന്ന ജീവിക്കുന്ന പൈതൃകമാണ് ഗ്രാൻഡ്പേരന്റ്സ്.
ഏകാന്തത അനുഭവിക്കുന്ന എല്ലാ മുത്തശ്ശീമുത്തശ്ശന്മാർക്കും സ്നേഹവും കരുതലും നൽകുന്ന കുടുംബങ്ങളും സമൂഹവും വളർന്നുവരട്ടെ.
![]()
പ്രൊ ലൈഫ് സന്ദേശം

ഉദരത്തിൽ ഉരുവാകുന്ന ഓരോ കുഞ്ഞും ദൈവത്തിന്റെ പവിത്രമായ ദാനമാണ്.
ആ ജീവനെ സ്നേഹത്തോടെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മാതാപിതാക്കളും, വിശ്വാസവും ജീവിതമൂല്യങ്ങളും തലമുറകളിലേക്ക് പകർന്നുനൽകുന്ന മുത്തശ്ശീമുത്തശ്ശന്മാരും കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പത്താണ്.
ജീവനെ ആദരിക്കുകയും, വിവാഹത്തെ ബഹുമാനിക്കുകയും, കുടുംബത്തെ സംരക്ഷിക്കുകയും, വൃദ്ധരെ ആദരിക്കുകയും ചെയ്യുന്ന സമൂഹമാണ് യഥാർഥ പ്രോ-ലൈഫ് സമൂഹം.
ഗ്രാൻഡ്പേരന്റ്സ് ദിനത്തിൽ നമുക്ക് ചെയ്യാം…
കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് പ്രാർത്ഥിച്ച് സർവ്വശക്തനായ ദൈവത്തിന് നന്ദി അർപ്പിക്കാം.
മാതാപിതാക്കൾ ഓരോ മക്കളുടെയും തലയിൽ കൈകൾ വെച്ച് ദൈവാനുഗ്രഹം പ്രാർത്ഥിച്ചുകൊണ്ട് അനുഗ്രഹിക്കട്ടെ.
![]()
മക്കൾ മാതാപിതാക്കളുടെ അനുഗ്രഹം വിനയത്തോടെ സ്വീകരിക്കട്ടെ.

![]()
കൊച്ചുമക്കൾ പൂക്കൾ നൽകി, സ്നേഹചുംബനം നൽകി, ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് മുത്തശ്ശിയെയും മുത്തശ്ശനെയും ആദരിക്കട്ടെ. അവർ നൽകിയ സ്നേഹത്തിനും ത്യാഗങ്ങൾക്കും പ്രാർത്ഥനകൾക്കും നന്ദി അറിയിക്കാം.
തലമുറകളുടെ അനുഗ്രഹം ഒരു കുടുംബത്തിൽ നിന്ന് അടുത്ത തലമുറയിലേക്ക് ഒഴുകിവരട്ടെ. വിശ്വാസവും സ്നേഹവും കരുണയും കുടുംബമൂല്യങ്ങളും തലമുറകളിലൂടെ കൈമാറപ്പെടട്ടെ.
ഏകാന്തത അനുഭവിക്കുന്നതോ, അനാഥരായി കഴിയുന്നതോ, വൃദ്ധസദനങ്ങളിലുള്ളതോ ആയ മാതാപിതാക്കളെയും മുത്തശ്ശീമുത്തശ്ശന്മാരെയും അറിയാമെങ്കിൽ അവരെയും സന്ദർശിക്കാം. ആശംസകൾ അറിയിക്കാം. പൂക്കളോ ചെറിയ സമ്മാനങ്ങളോ നൽകി അവരോടൊപ്പം കുറച്ച് സമയം ചെലവഴിക്കാം. ഒരു സ്നേഹപൂർവമായ സന്ദർശനം പോലും അവർക്ക് വലിയ ആശ്വാസവും സന്തോഷവും നൽകും.
കുടുംബത്തിൽ ഉണ്ടായിട്ടുള്ള അകൽച്ചകളും പിണക്കങ്ങളും മറന്ന് പരസ്പരം ക്ഷമിക്കുകയും വീണ്ടും സ്നേഹത്തോടെ ഒന്നിക്കാനും ഈ ദിവസം ഒരു പുതിയ തുടക്കമാകട്ടെ.
പ്രാർത്ഥന
തിരുകുടുംബത്തിന്റെ മധ്യസ്ഥരായ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അന്നാമ്മയുടെയും വിശുദ്ധ ജോവാക്കിമിന്റെയും മധ്യസ്ഥത നമ്മുടെ എല്ലാ മുത്തശ്ശീമുത്തശ്ശന്മാർക്കും കുടുംബങ്ങൾക്കും എന്നും തുണയായിരിക്കട്ടെ.
—
നമുക്ക് ഒരുമിച്ച് പ്രതിജ്ഞ ചെയ്യാം
ഓരോ ജീവനെയും ആദരിക്കാം.
![]()
മുത്തശ്ശീമുത്തശ്ശന്മാരെ ബഹുമാനിക്കാം.
മാതാപിതാക്കളെ ആദരിക്കാം.
മക്കളെ സ്നേഹത്തോടും വിശ്വാസത്തോടും കൂടി വളർത്താം.
കുടുംബങ്ങളിൽ പ്രാർത്ഥനയും വിശ്വാസവും സ്നേഹവും പ്രത്യാശയും വളർത്താം.
തലമുറകളുടെ അനുഗ്രഹം നമ്മുടെ കുടുംബങ്ങളിൽ സമൃദ്ധമായി ഒഴുകിവരട്ടെ.
നമ്മുടെ കുടുംബങ്ങൾ ഭൂമിയിലെ ചെറിയ സ്വർഗങ്ങളായി മാറട്ടെ. സ്നേഹവും സമാധാനവും പരസ്പര ബഹുമാനവും ദൈവവിശ്വാസവും ജീവന്റെ സംസ്കാരവും എന്നും നിറഞ്ഞുനിൽക്കട്ടെ.
ലോക ഗ്രാൻഡ്പേരന്റ്സ് ദിനാശംസകൾ!
പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് പ്രവർത്തകർ പ്രത്യേകം പ്രാർത്ഥിക്കുന്നു
.

*സാബുജോസ്*
*9446329343*
