വിശുദ്ധ ഗ്രന്ഥത്തിലെ യോഹന്നാന്റെ സുവിശേഷത്തിൽ, ബേത്‌സെയ്ദായിലെ കുളത്തിലിറങ്ങി കർത്താവിന്റെ ദൂതൻ ചില അവസരങ്ങളിൽ വെള്ളം അനക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. ഇങ്ങനെ പായൽ മാറുമ്പോൾ ജീവന്റെ വൃക്ഷത്തിൽനിന്ന് ഇറങ്ങുന്ന ഔഷധസത്ത് ആദ്യമേൽക്കുന്നവന് രോഗശാന്തി ലഭിക്കും എന്നൊരു വിശ്വസവും അവർക്കിടയിൽ ഉണ്ടായിരുന്നു. ഇവിടെ വച്ചാണ് നമ്മുടെ കർത്താവ് തളർവാതരോഗിയെ സുഖപ്പെടുത്തിയത്.

ഒരിക്കൽ, കുളം തേകിയപ്പോൾ വളരെ ഭാരമേറിയ ഒരു തടി കാണുകയും അത് കുളത്തിൽനിന്ന് പുറത്തെടുത്ത് അജകവാടത്തിന് അരികെ ഇടുകയും ചെയ്തു. അങ്ങനെ കർത്താവിന്റെ വിചാരണ നടക്കുന്ന സമയത്ത് അവന് വളരെ ഭാരമേറിയ കുരിശുതന്നെ വേണമെന്ന് യഹൂദപ്രമാണിമാർ നിശ്ചയിക്കുകയും അജകവാടത്തിനടുത്തുള്ള ഭാരമേറിയ തടിതന്നെ അവനുള്ള കുരിശായി തിരഞ്ഞെടുക്കുകയും ചെയ്തു. അങ്ങനെ കർത്താവിന്റെ കുരിശ് ജീവന്റെ വൃക്ഷമായി!

ഈ പാരമ്പര്യം നമ്മുടെ കർത്താവിന്റെ കുരിശ് സത്യമായും പറുദീസയിലെ ജീവന്റെ വ്യക്ഷം തന്നെയാണെന്ന സത്യത്തെ അവതരിപ്പിക്കുകയാണിവിടെ. മാർ അപ്രേമിന്റെ കുരിശിനെ കുറിച്ചുള്ള പാട്ടുകളിലും ഈ പാരമ്പര്യം കാണാൻ സാധിക്കും.

സ്ലീവായുടെ തിരുനാൾ

കർത്താവിന്റെ ഏഴ് വലിയ തിരുനാളുകളിൽ ഓന്നാണ് സെപ്റ്റംബർ 14ന് ആഘോഷിക്കുന്ന കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ. എ.ഡി 313ൽ കോൺസ്റ്റൻയിൻ ചക്രവർത്തി ക്രിസ്തുമതം സ്വീകരിച്ചതുമുതൽ അദ്ദേഹത്തിന്റെ അമ്മ ഹെലനാ ഈശോ ജീവിച്ചിരുന്ന വിശുദ്ധ സ്ഥലം കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അവർ എ.ഡി 326ൽ ജെറുസലേം സന്ദർശികുകയും വിശുദ്ധ സ്ഥലങ്ങൾ യഹൂദ റബ്ബിമാരുടെ നേതൃത്വത്തിൽ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. അങ്ങനെ അവർ കല്ലറ സ്ഥിതിചെയ്യുന്ന സ്ഥലം കണ്ടെത്തിയപ്പോൾ,, അവിടെ അഫറോഡിറ്റ് ദേവന്റെ ഒരു ക്ഷേത്രം നിർമിക്കപ്പെടുന്ന സമയമായിരുന്നു.

എന്നാൽ, രാജ്ഞിയുടെ ഇടപെടലിനെ തുടർന്ന് പ്രസ്തുത നിർമാണം നിറുത്തിവെച്ച് പള്ളി പണി ആരംഭിച്ചു. നിർമാണ പ്രവർത്തനം നടക്കവേ ഒരു ഗുഹ അവരുടെ ശ്രദ്ധയിൽ പെടുകയും അതിൽ മൂന്ന് മരക്കുരിശ് കണ്ടെത്തുകയും ചെയ്തു. ഇതിൽ ഏതാണ് കർത്താവിന്റെ കുരിശ് എന്ന് ശങ്കിച്ചുനിൽക്കെ ഒരു വിലാപയാത്ര പോകുന്നത് ജെറുസലേം മെത്രാനായിരുന്നു മക്കറിയോസിന്റെ ശ്രദ്ധയിൽ പെട്ടു. ഹെലേനാ രഞ്ജിയുടെ കൽപ്പനയാൽ മൃതശരീരം കുരിശുകളുടെ സമീപത്ത് കൊണ്ടുവരുകയും രണ്ട് കുരിശുകളുംകൊണ്ട് മരിച്ചയാളെ സ്പർശിക്കുകയും ചെയ്തു. അവസാനമായി, മൂന്നാമത്തെ കുരിശുകൊണ്ട് മരിച്ചയാളെ സ്പർശിച്ചപ്പോൾ അയാൾ ജീവനുള്ളവനായി മാറി എന്നാണ് വിശ്വാസം.

ഏദേന്‍തോട്ടത്തിന്‍ നദികള്‍ നാലുമിതാ

പാവനസ്ലീവാതന്‍ മുന്‍കുറിയായ് നില്പൂ.

പറുദീസായിലെയാ ജീവത്വൃക്ഷവുമീ

പാവനസ്ലീവാതന്‍ ഉന്നതപ്രതിരൂപം.

നോഹയൊരുക്കിയതാം പെട്ടകമുന്നതമാം

രക്ഷ പകര്‍ന്നേകും സ്ലീവാതന്‍രൂപം.

മോറിയമലമുകളില്‍ മുള്‍ച്ചെടികള്‍ക്കിടയില്‍

കണ്ടൊരു കുഞ്ഞാടീ സ്ലീവായെന്നറിവൂ.

കടലില്‍ വഴികാട്ടാന്‍ മൂശെ നീട്ടിയതാം

വടിയും സ്ലീവാതന്‍ നിഴലായ് നില്ക്കുന്നു.

കയ്ക്കും വെള്ളത്തെ മധുരിതമാക്കാനായ്

മൂശെയെറിഞ്ഞോരാ തടിയും സ്ലീവാതാന്‍.

വിശ്വാസികളെന്നും പാവനസ്ലീവായില്‍

രക്ഷകനീശോയെ കണ്ടു വണങ്ങുന്നു.

രക്ഷ പകര്‍ന്നീശോ തന്‍തിരുസ്ലീവായാല്‍;

അതിനുടെ മഹിമസദാ മാനവര്‍ഘോഷിപ്പൂ.

തെശ്‌ബൊഹത്താ, ലെലിയാ, മാര്‍ സ്ലീവായുടെ പുകഴ്ച

നിങ്ങൾ വിട്ടുപോയത്