ക്രിസ്തീയ വിശ്വാസത്തിലും ചരിത്രത്തിലും വളരെ പ്രധാനപ്പെട്ടതും എന്നാൽ വ്യത്യസ്തവുമായ ഒരു അടയാളമാണ് താവ് കുരിശ് (Tau Cross). ഇംഗ്ലീഷ് അക്ഷരമാലയിലെ T (T-Shape) ആകൃതിയിലുള്ള കുരിശാണിത്.

വിശുദ്ധ ഫ്രാന്‍സിസ് അസീസി താവു കുരിശിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു,അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ചിഹ്നമാണ് ടൗ, ക്രിസ്തുവിന്റെ കുരിശിൽ മാത്രമേ ഓരോ മനുഷ്യന്റെയും രക്ഷയുള്ളൂ എന്ന ആഴത്തിലുള്ള ആത്മീയ ബോധ്യത്തിന്റെ വെളിപ്പെടുത്തൽ അടയാളമാണിത്.

ഹീബ്രു ഭാഷയിലെ ഇരുപത്തിരണ്ടാമത്തെയും അവസാനത്തെയും അക്ഷരമാണ് ‘താവ്’ (Tau – ת). ഈ അക്ഷരത്തിന്റെ ആകൃതിയാണ് T അക്ഷരത്തിന് സമാനമായിരിക്കുന്നത്.

പഴയ നിയമത്തിലെ എസെക്കിയേലിന്റെ പുസ്തകത്തിൽ (9:4) ദൈവത്തിന്റെ കൽപനപ്രകാരം പാപങ്ങളെ ഓർത്ത് നെടുവീർപ്പിടുന്നവരുടെ നെറ്റിയിൽ അടയാളപ്പെടുത്താൻ ഉപയോഗിച്ച ചിഹ്നമാണിത്. ഈ അടയാളം നെറ്റിയിൽ ലഭിച്ചവരെ അന്നത്തെ വിനാശത്തിൽ നിന്ന് ദൈവം രക്ഷിച്ചു എന്നാണ് വിശ്വാസം

താവു അടയാളം ഇസ്രായേലിലെ പാവപ്പെട്ടവരുടെ നെറ്റിത്തടത്തില്‍ പതിക്കുക പതിവായിരുന്നു. അകാലത്തിലും മറ്റും മരിച്ചുപോകുന്നതില്‍ നിന്ന് അവരെ രക്ഷിച്ചിരുന്നത് താവു ആയിരുന്നു. പിന്നീട് താവു അടയാളം ആദിമകാല ക്രിസ്ത്യാനികള്‍ ഏറ്റെടുത്തു.

ഹീബ്രു അക്ഷരമാലയിലെ അവസാന അക്ഷരമായതിനാൽ, ഗ്രീക്ക് അക്ഷരമായ ‘ഒമേഗ’ (ആദിയും അന്തവും) എന്നതുപോലെ ക്രിസ്തുവിനെ തന്നെയാണ് ഈ അടയാളം പ്രതിനിധീകരിക്കുന്നത്. ക്രൂശിതനായ യേശുവിന്റെ സ്നേഹത്തിന്റെയും ദരിദ്രരോടുള്ള ഐക്യദാർഢ്യത്തിന്റെയും പ്രതീകം കൂടിയാണിത്.

കുരിശുമായുള്ള രൂപസാദൃശ്യം മൂലം താവു അടയാളത്തെ അദ്ദേഹത്തിന്റെ ജീവിതത്തിലും കര്‍മ്മ മണ്ഡലത്തിലും താവു കുരിശ് വലിയ പ്രാധാന്യം വഹിച്ചു. കത്തുകള്‍ അയയ്ക്കുമ്പോഴെല്ലാം ഫ്രാന്‍സിസ് താവു അടയാളം വച്ചിരുന്നു. എല്ലാ പ്രവര്‍ത്തികളും താവു അടയാളത്തോടെയാണ് അദ്ദേഹം ആരംഭിച്ചിരുന്നത്. രക്ഷയുടെ അടയാളമായും സര്‍വ്വോപരി ഫ്രാന്‍സിസ്‌കന്‍ ജീവിതരീതിയുടെ ഏറ്റവും വലിയ പ്രത്യേകതയായ ദാരിദ്രത്തെ വിളിച്ചോതുന്ന രൂപം കൂടിയാതിനാലാവും അസീസി പുണ്യവാന്‍ കുരിശു രൂപത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.അദ്ദേഹം തന്റെ കോൺവെന്റുകളുടെ ചുവരുകളിൽ (റീറ്റിക്ക് സമീപമുള്ള ഫോണ്ടെ കൊളംബോ പോലുള്ളവ) ഇത് വരച്ചു,

ടൗ സാധാരണയായി ഒലിവ് മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് (ലാളിത്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകം)

Shaiju Elanjikkal

നിങ്ങൾ വിട്ടുപോയത്