സകല മരിച്ചവരുടെയും തിരുനാൾ
സീറോമലബാർ സഭയിൽ ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്ചയാണ് സകല മരിച്ചവരുടെയും ഓർമ്മ ആചരിക്കുന്നത്.
അനുതാപത്തിന്റെയും ഉപവാസത്തിന്റെയും തപസ്സിന്റെയും അരൂപിയാൽ നിറയേണ്ട നോമ്പുകാലത്തിലേയ്ക്കു പ്രവേശിക്കുന്നതിനു മുമ്പുള്ള വെള്ളിയാഴ്ച മരണത്തെക്കുറിച്ച് ചിന്തിച്ച് നമ്മുടെ പാപങ്ങൾക്കു പരിഹാരമനുഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയും നമ്മിൽ നിന്നു വേർപിരിഞ്ഞുപോയവർക്കുവേണ്ടി പ്രാർത്ഥന, ഉപവാസം, ദാനധർമ്മം മുതലായവ അനുഷ്ഠിക്കാൻ നമുക്കുള്ള കടപ്പാടും ഇത് അനുസ്മരിപ്പിക്കുന്നു.
17 ഫെബ്രുവരി ,സകല മരിച്ചവരുടെയും തിരുനാൾ.
ദനഹായുടെ അവസാന വെള്ളിയാഴ്ച്ച സീറോ മലബാർ സഭയില് മരിച്ചവരുടെ തിരുനാൾ ആചരിക്കുന്നു.
ദനഹാ കാലത്ത് ഈശോ ഈ ലോകത്തിന് വെളിപ്പെട്ടതിനെക്കുറിച് ഉള്ള ധ്യാനങ്ങൾ ആണല്ലോ സഭയുടെ പ്രാർത്ഥനകളിൽ മുഴുവൻ നിഴലിക്കുന്നത്. ദനഹാ എന്ന വാക്കിന്റെ അർത്ഥം തന്നെ പ്രത്യക്ഷീകരണം, വെളിപ്പെടുത്തൽ എന്നൊക്കെയാണ്. അതുകൊണ്ട് തന്നെ ദനഹാക്കാലത്തെ വെള്ളിയാഴ്ചകൾ ഈശോയെ ഈ ലോകത്തിന് വെളിപ്പെടുത്തിയ സുവിശേഷകന്മാരെയും രക്തസാക്ഷികളെയും, മൽപ്പാന്മാരെയും വിശുദ്ധരെയും ഓർക്കുന്നതിനുള്ള തിരുനാളുകൾ ആയി നമ്മുടെ സഭയില് ആചരിക്കുന്നു.
ദനഹാക്കാലത്തെ അവസാന വെള്ളിയാഴ്ച രണ്ടു കാരണങ്ങൾ കൊണ്ട് മരിച്ചവരുടെ തിരുനാൾ ദിനം ആയി ആഘോഷിക്കുന്നു. ഒന്നാമത്തെ കാരണം മരിച്ചവർ തങ്ങളുടെ ജീവിതത്തിലൂടെ ഈശോയുടെ “ദനഹാ”(manifestation) ആയി മാറിയവർ ആണ് എന്നതാണ്. അഥവാ തങ്ങളുടെ ജീവിതത്തിലൂടെ ഈശോയെ ലോകത്തിന് വെളിപ്പെടുത്തിയവർ/ നൽകിയവർ ആണ്.
രണ്ടാമത്തെ കാരണം ദനഹാകാലത്തെ ഈ അവസാന വെള്ളി കഴിഞ്ഞ് ഉടൻ നോമ്പുകാലം ആരംഭിക്കുന്നു എന്നതാണ്. നോമ്പുകാലത്ത് ഈശോയുടെ പീഡാസഹനവും മരണവും ഒക്കെയാണല്ലോ ധ്യാനവിഷയങ്ങൾ.
മരിച്ചവർ തങ്ങളുടെ ജീവിതകാലത്ത് ഈശോയുടെ സഹനത്തിലും മരണത്തിലും പങ്കുചേർന്നവർ ആണ്.
മരണമടഞ്ഞ നമ്മുടെ പൂർവ്വികരെ ഈ ദിവസം പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കാം…
ആരും ഓർക്കാൻ ഇല്ലാത്ത ആത്മാക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കാം..
.”മരിച്ചവരെ ഉയിർപ്പിക്കുന്നവനേ നിന്റെ തിരുനാമത്തിന് സ്തുതി….”
മലബാർ സുറിയാനി കത്തോലിക്കരുടെ ആരാധനാ സംഗീതത്തിലെ തന്നെ കോഹിനൂർ രത്നം എന്നു പറയാൻ ആവുന്ന ഗീതം ആണ് ” കമ്പൽ മാറൻ” (കൈക്കൊള്ളണമേ ഹൃദയംഗമമാം). ഇതിന്റെ ഈണത്തെ വെല്ലുന്ന മറ്റൊരു ഈണവും കേരളത്തിലെ ഒരു ശ്ലൈഹിക സഭയുടെയും ആരാധനാ സംഗീതശാഖയിൽ ഇല്ലെന്ന് തന്നെ പറയാം…
സംഗീത ഭാഷയിൽ പറഞ്ഞാൽ major scale, minor scale, chromatic scale എന്നിങ്ങനെ സമിശ്രമായ രാഗങ്ങൾ സമജ്ഞസമായി സമ്മേളിച്ചിരിക്കുന്ന ഈ ഗീതം മരിച്ചവർക്ക് വേണ്ടിയുള്ള തിരുക്കർമ്മത്തിന്റെ ഭാഗമായാണ് ആലപിക്കാറുള്ളത് എങ്കിലും ഇതിന്റെ content മരണവുമായി നേരിട്ട് ബന്ധമുള്ളതല്ല…
താൻ അർപ്പിക്കുന്ന വി.കുർബാന എന്ന ബലിയെ സ്വർഗ്ഗരാജ്യത്തിൽ സ്വീകരിച്ചു തന്നിൽ പ്രസാദിക്കണമേ എന്ന ഒരു ആരാധകന്റെ ചങ്കു പൊട്ടിയുള്ള നിലവിളിയാണ് ഈ ഗാനത്തിൽ നിഴലിക്കുന്നത്….
ഞങ്ങളുടെ കർത്താവേ വിശ്വാസത്തോടും നിർമ്മലമായ ഹൃദയത്തോടും കൂടെ അങ്ങയുടെ ദാസൻ അർപ്പിക്കുന്ന ഈ കുർബാന ഉന്നത സ്വർഗ്ഗത്തിൽ അങ്ങു സ്വീകരിക്കേണമേ… നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ്, നിർമ്മലനായ യൗസേപ്പ് എന്നീ തിരഞ്ഞെടുക്കപ്പെട്ടവരും നീതിമാന്മാരുമായ പൂർവ്വപിതാക്കളുടെ ബലി പോലെ ഇതിനെയും സ്വീകരിക്കേണമേ….
ശ്ലീഹന്മാർ മാളികമുറിയിൽ അർപ്പിച്ച കുർബാന പോലെ ഈ ബലിയും നിന്റെ മുൻപാകെ പ്രവേശിക്കുകയും സ്വർഗ്ഗരാജ്യത്തിൽ ഇത് സ്വീകൃതമാവുകയും ചെയ്യണമേ…
*ദനഹാക്കാലത്തെ അവസാനത്തെ അറൂവ്താ (വെള്ളി) : അറൂവ്താ ദ്അന്നീദേ (സകല മരിച്ച വിശ്വാസികളുടെയും തിരുനാൾ)*
പൗരസ്ത്യ സുറിയാനി സഭയുടെ പാരമ്പര്യത്തിൽ ദനഹാക്കാലത്തെ വെള്ളിയാഴ്ചകളിൽ ഈശോയെ നമുക്ക് കാണിച്ചുതന്ന പിതാക്കന്മാരെ അനുസ്മരിച്ച ശേഷം, അവസാന വെള്ളിയാഴ്ച്ച നമ്മുടെ പ്രിയപ്പെട്ടവരായ സകല മരിച്ച വിശ്വാസികളുടെയും ഓർമ്മ നാം ആചരിക്കുന്നു.
ഈശോയെ നമുക്ക് കാണിച്ചുതന്നവരിൽ നമ്മോട് ഏറ്റവും അടുത്ത് നിൽക്കുന്നവർ നമ്മുടെ പൂർവ്വികർ തന്നെ……നമുക്ക് ജന്മം നൽകി, ഈശോയെ നമുക്ക് കാണിച്ചുതന്ന്, മ്ശീഹാമാർഗത്തിൽ നമ്മെ വളർത്തിയ നമ്മുടെ പ്രിയപ്പെട്ടവരെ ഓർമ്മിക്കുന്ന സുദിനം.അവരുടെ ജീവിതം നമുക്ക് മാതൃകയാണ്.
മാർത്തോമ്മാ ശ്ലീഹായിൽനിന്നും കൈമാറിക്കിട്ടിയ അമൂല്യ നിധിയായ നമ്മുടെ ശ്ലൈഹികവിശ്വാസം കൈമോശം വരുത്താതെ നമുക്ക് പകർന്നു നൽകിയ നമ്മുടെ പ്രിയപ്പെട്ടവരെ നമുക്ക് നന്ദിയോടെ ഓർക്കാം, അവർക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം….
.അവരെപ്രതി നമുക്ക് ആലാഹായ്ക്ക് കൃതജ്ഞത അർപ്പിക്കാം……
നാം ഇന്നും വിശ്വാസികൾ ആയിരിക്കുന്നതിന് കാരണക്കാർ അവരാണ്; അവരുടെ വിശ്വാസ ജീവിതമാണ് നമ്മുടെ മാർഗ്ഗദീപം.
“പാത്രിയാർക്കീസുമാരും മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാർ, കശീശാമാർ, മ്ശംശാനാമാർ എന്നിവരുടെയും ബ്രഹ്മചാരികളുടെയും കന്യകകളുടെയും നമ്മുടെ മാതാപിതാക്കന്മാർ, പുത്രീപുത്രന്മാർ, സഹോദരീസഹോദരന്മാർ എന്നിവരുടെയും ഓർമയാചരിച്ചുകൊണ്ടു നിങ്ങൾ പ്രാർഥിക്കുവിൻ.മിശിഹായുടെ സ്നേഹിതരും വിശ്വാസികളുമായ എല്ലാ ഭരണകർത്താക്കളെയും,സത്യവിശ്വാസത്തോടെ മരിച്ച്,ഈ ലോകത്തിൽ നിന്നു വേർപെട്ടുപോയഎല്ലാവരെയും അനുസ്മരിക്കുവിൻ.എല്ലാ നിവ്യന്മാരെയും ശ്ലീഹന്മാരെയും സഹദാമാരെയും വന്ദകരെയും ഓർമിക്കുവിൻ. മരിച്ചവരുടെ ഉയിർപ്പിൽ അവരെ മുടിചൂടിക്കുന്ന ആലാഹാ അവരോടുകൂടെ നമുക്കു പ്രത്യാശയും പങ്കാളിത്തവും ജീവനും സ്വർഗരാജ്യത്തിൽ അവകാശവും നല്കട്ടെ.”(ശ്ലീഹന്മാരുടെ കുർബാന ക്രമം)
“കർത്താവേ, സത്യവിശ്വാസത്തോടെഈ ലോകത്തിൽ നിന്നു മരിച്ചുപോയവർ നിത്യസൗഭാഗ്യത്തിൽ പ്രവേശിക്കുന്നതിനുവേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു.അങ്ങു മാത്രമാണ് സത്യത്തിന്റെ പിതാവായ ദൈവമെന്ന് എല്ലാ മനുഷ്യരും അറിയണമെന്നുംയഥാർഥജ്ഞാനത്തിലേക്കു തിരിഞ്ഞ്എല്ലാവരും രക്ഷിക്കപ്പെടണമെന്നുംഅങ്ങ് ആഗ്രഹിക്കുന്നുവല്ലോ.
അങ്ങ് അനാദിമുതൽ കർത്താവാണെന്നുംസൃഷ്ടിക്കപ്പെടാത്തവനുംസകലത്തിന്റെയും സഷ്ടാവുമായ പിതാവും പുത്രനും റൂഹാദ്കുദ്ശായുമായ ദൈവമാണെന്നും അവർ അറിയട്ടെ.മനുഷ്യവംശത്തിന്റെ രക്ഷയ്ക്കുവേണ്ടി ദൈവപുത്രനും ദൈവവചനവുമായ കർത്താവീശോമിശിഹാപൂർണമനുഷ്യത്വം ധരിച്ച് ദൈവത്തിന്റെ ശക്തിയാലും റൂഹാദ്കുദ്ശായാലും സകലതും പൂർത്തീകരിക്കുകയുംനീതീകരിക്കുകയും ചെയ്തുവെന്നുംഅവിടന്നു ദൈവത്തിന്റെയും മനുഷ്യരുടെയും മധ്യസ്ഥനും നിത്യജീവന്റെ ദാതാവുമാണെന്നുംഎല്ലാവരും ഗ്രഹിക്കട്ടെ.
കർത്താവേ, മർത്ത്യമായ ശരീരത്തിലുംഅമർത്ത്യമായ ആത്മാവിലുംഞങ്ങളുടെ പരേതരായ സഹോദരർ ചെയ്തുപോയ തെറ്റുകളും കുറ്റങ്ങളുംഅങ്ങയുടെ മുമ്പാകെ അവർക്കു വന്നുപോയിട്ടുള്ള വീഴ്ചകളുംകൃപാപൂർവം മോചിക്കണമേ.എന്തുകൊണ്ടെന്നാൽ,പാപം ചെയ്യാത്തവരുംഅങ്ങയുടെ പക്കൽ നിന്നു കരുണയും പാപമോചനവുംആവശ്യമില്ലാത്തവരുമായി ആരുമില്ല. അങ്ങു കാരുണ്യപൂർവം ഞങ്ങളിൽ സംപ്രീതനാകണമെന്ന്ഞങ്ങൾ യാചിക്കുകയും അപേക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.”(മാർ തെയദോറോസിൻ്റെ കുർബാന ക്രമം)എല്ലാ പിതാക്കന്മാരെയും, പാത്രിയാർക്കീസ് മാരേയും, പ്രവാചകൻമാരേയും, ശ്ലീഹൻമാരേയും, രക്തസാക്ഷികളേയും വന്ദകരേയും, മെത്രാൻ മാരേയും മല്പാൻ മാരേയും, പുരോഹിതരേയും മ്ശംശാനാ”മാരേയും ഞങ്ങളുടെ ഈ ശിശ്രൂഷയിൽ പങ്കുചേര്ന്നു ലോകം വിട്ടുപോയ എല്ലാവരെയും , സത്യ വിശ്വാസത്തോടെ നിദ്ര പ്രാപിച്ച്കടന്നുപോയിരിക്കുന്ന എല്ലാ വരേയും അങ്ങ് ഓർക്കണമേ. അവരുടെ നാമം അങ്ങ് അറിയുന്നുവല്ലോ. പാപത്തി ലേക്ക് ചാഞ്ഞിരിക്കുന്നവരും പ്രലോഭനങ്ങൾക്കും ദുരാശകൾക്കും അടിമപ്പെട്ടവരുമായ മനുഷ്യ രെന്ന നിലയില് തിരുമുമ്പാകെ പാപം ചെയ്ത് അകന്നു പോയവരോട് പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യണമേ അങ്ങയെപ്രസാദിപ്പിച്ച എല്ലാവരുടേയും പ്രാർത്ഥന യാലും അപേക്ഷ യാലും അങ്ങ് ഞങ്ങളിലേക്കു തിരിയണമേ.
(മാർ തെയദോറോസിൻ്റെ കുർബാന ക്രമം )
Rooha Media