അറിയിപ്പ്

സീറോമലബാർ മീഡിയ കമ്മീഷനിൽ നിന്നും സ്നേഹാശംസകൾ.

സീറോമലബാർ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നതിനും ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനുമായി ഔദ്യോഗിക വക്താക്കളുടെ ടീം പുനഃക്രമീകരിച്ചിട്ടുണ്ട്.

ആയതിനാൽ ഇനിമുതൽ മേൽപ്പറഞ്ഞ ആവശ്യങ്ങൾക്കായി ബന്ധപ്പെടേണ്ടത് സീറോമലബാർ സഭയുടെ പി.ആർ.ഒ.യും മീഡിയ കമ്മീഷന്റെ സെക്രട്ടറിയുമായ റവ. ഡോ. ആന്റണി വടക്കേകര വി.സി. അച്ചനെയാണ്. പ്രിന്റ് & വിഷ്വൽ മാധ്യമങ്ങളുടെ ആവശ്യമനുസ്സരിച്ചു വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതും ഔദ്യോഗിക വക്താക്കളുടെ സേവനം ലഭ്യമാക്കുന്നതുമാണ്.

ഈ ആവശ്യത്തിലേക്ക് ദയവായി മറ്റാരെയും ബന്ധപ്പെടേണ്ടതില്ല എന്ന് അറിയിക്കുന്നു.

ബന്ധപ്പെടേണ്ട നമ്പർ:
8089 55 2280 (Office)
7382 78 7777 (Personal)