കൊച്ചി:ഹൈകോടതിയുടെ കാഴ്ചപ്പാടു ജീവന്റെ സംസ്കാരത്തിന്റെ മഹനിയ ദർശനം ആണെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ് തോലേറ്റ്. പങ്കാളിയുമായി വേർപിരിഞ്ഞതിനെത്തുടർന്ന് ഗർഭചിദ്രം ആവശ്യപ്പെട്ട അവിവാഹിതയായ അമ്മയോട്” കുഞ്ഞിനെ എന്തിനാണ് കൊല്ലുന്നത്? ദത്തെടുക്കാൻ ആളുകൾ ക്യുവിലാണ് ‘എന്ന് ഡൽഹി ഹൈകോടതി പരാമർശിച്ചത് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു.
ഡൽഹി വിവിധ കാരണങ്ങൾ പറഞ്ഞ് ഗർഭം ഒഴിവാക്കുവാൻ അനുവാദം ചോദിച്ചു വിവിധ കോടതികളിൽ എത്തുന്നവരുടെ മനോഭാവമാറ്റത്തിന് ഇടവരുത്തുമെന്നും അപ്പോസ്തലേറ്റ് പ്രത്യാശിക്കുന്നുവെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

സാബു ജോസ്


കുഞ്ഞുങ്ങളിലാത്തതി നാലും ,കുഞ്ഞുങ്ങളെ നഷ്ട്ടപ്പെട്ടവരും, അകാലത്തിൽ കുഞ്ഞുങ്ങ ൾ വേർപെട്ടുപോയവരുമെല്ലാം കുഞ്ഞുങ്ങളെ ദത്തെടുക്കുവാൻ വര്ഷങ്ങളായി കാത്തിരിക്കുന്നു. കേരളത്തിൽ ഇപ്പോൾതന്നെ ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രങ്ങളിൽ 775 പേർഅപേക്ഷ നൽകി കാത്തിരിക്കുന്നു. യഥാർത്ഥ ആവശ്യക്കാർ ഇതിന്റെ പത്തിരട്ടിയോളം വന്നേക്കാം .


ഉദരത്തിൽ ജീവൻകൊണ്ട കുഞ്ഞിന് ജനിക്കാനും ജീവിക്കാനുമുള്ള സാഹചര്യം സമൂഹത്തിൽ ഉണ്ടാകുവാനുള്ള എല്ലാ സംരംഭങ്ങൾക്കും പദ്ധതികൾക്കും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പിന്തുണ നൽകും.
കുഞ്ഞുങ്ങളെ സ്വീകരിക്കുവാൻ ആവശ്യക്കാർ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ ദത്തെടുക്കൽ കേന്ദ്രങ്ങൾ സർക്കാർ ആരംഭിക്കണമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സർക്കാരിനോട് അഭ്യർത്ഥിച്ചു.
ഗർഭശ്ചിദ്രത്തിലുടെ ഒരു ജീവനും നഷ്ടപ്പെടാത്ത നിയമങ്ങളും സാമൂഹ്യസാഹചര്യവും നമ്മുടെ രാജ്യത്ത് നിലനിൽക്കുവാൻ ജീവന്റെ സംസ്കാരത്തിൽ വിശ്വസിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ഒത്തുചേരണമെന്നും സാബു ജോസ് അഭ്യർത്ഥിച്ചു.

നിങ്ങൾ വിട്ടുപോയത്