!! ജീവനെ സ്നേഹിക്കുക. ജീവന്റെ ഉടയോനെയും…!!!!

ഉടലിന്റെ ഉടയോൻ ദാനമായി തരുന്ന ജീവനെ കൊന്നുകളയാൻ നമുക്ക് എന്തവകാശം….!?!!

ലക്ഷകണക്കിന് ബീജം ഒരു അണ്ഡവുമായി ചേരാൻ യാത്രതിരിക്കുമ്പോൾ അതിലൊരെണ്ണം മാത്രം അണ്ഡത്തിന് അടുത്ത് എത്തുകയും കുഞ്ഞുജീവനായി രൂപപ്പെടുകയും ചെയ്യുക. ഈശോയുടെ തെരഞ്ഞെടുപ്പ് അല്ലേ അത്.!!

!! തീർച്ചയായും നീയും ഞാനും ഒക്കെ വിന്നേഴ്സ് ആണ്. അതുകൊണ്ടാണല്ലോ ഇന്നീ ലോകത്തിൽ ജീവനോടെ ആയിരിക്കുന്നതും.!!!!

നമ്മുടെ മാതാപിതാക്കൾക്കും നമ്മെ വേണ്ടാന്ന് വെക്കാൻ ഒരു സെക്കന്റ്‌ സമയം മതിയാരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ നാമും ഇന്നിവിടെ ഉണ്ടാവില്ലായിരുന്നു. !!

!! നമ്മുടെ മാതാപിതാക്കൾ നമ്മെ ജീവിക്കാൻ അനുവദിച്ചുവെങ്കിൽ…, കൈ വളരുന്നതും കാല് വളരുന്നതും കണ്ട് സന്തോഷിച്ചുവെങ്കിൽ….,

ഉവ്വാവ് വരുമ്പോൾ കണ്ണിലെണ്ണയൊഴിച്ച് രാവെന്നില്ല പകലെന്നില്ല എന്നതുപോലെ പരിപാലിച്ചുവെങ്കിൽ…, നാമും ഓരോ കുഞ്ഞുജീവനെയും വിലയുള്ളതായി കാണുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതല്ലേ…!! 🙋‍♀️

August 10 നമുക്കും പ്രാർത്ഥിക്കാം..🙏.

ജീവന്റെ ശുശ്രൂഷകരാകാം. ഈശോയോടൊപ്പം… ഈശോയ്ക്കുവേണ്ടി.. ഈശോയിൽ ആയിരിക്കാം

Loaf Thrissur

LOAF is a group of Families trying to live Consecrated Catholic Life as per Evangelical Virtues.

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .