
ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ 87-ാം ചരമവാർഷികാചരണവും അനുസ്മരണശുശ്രൂഷകളും 2022 മേയ് 14-ാം തീയതി ശനിയാഴ്ച മുതൽ മേയ് 23-ാം തീയതി തിങ്കളാഴ്ച വരെ പാലാ എസ് എച്ച് പ്രൊവിൻഷ്യൽ ഹൗസ് കുള യിൽ ഭക്തിനിർഭരമായി ആചരിച്ചു
ഈശോയുടെ തിരുഹൃദയത്തിന്റെ കരുണാർദ്രസ്നേഹം മനുഷ്യഹൃദയങ്ങളി ലേക്കു പകർന്നു നൽകുന്നതിനു ജീവിതം സമർപ്പിച്ച നല്ല ഇടയൻ, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പാലായിലും പരിസര പ്രദേശങ്ങളിലും കാരുണ്യത്തിന്റെ നീർച്ചാൽ ഒഴുക്കിയ ദിവ്യകാരുണ്യഭക്തൻ, അനുരഞ്ജനകൂദാശയിലൂടെ ഈശോ യിലേക്ക് അനേകരെ അടുപ്പിച്ച തിരുഹൃദയപ്രേഷിതൻ, അനാഥർക്കും ആലംബ ഹിനർക്കും സാന്ത്വനമേകിയ ആത്മീയ അജപാലകൻ, ഹരിജനോദ്ധാരകൻ, സാമൂഹ്യപരിഷ്കർത്താവ്, തിരുഹൃദയസന്ന്യാസിനി സമൂഹ സ്ഥാപകൻ എന്നി ങ്ങനെ വിവിധ തലങ്ങളിൽ പ്രശോഭിച്ച ഈ ദൈവികമനുഷ്യന്റെ ജീവിതദർശന ങ്ങൾ ഈ ദിനങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നു.ധന്വൻ മത്തായി അച്ചന്റെ ചരമവാർഷികാചരണ തിരുക്കർമ്മങ്ങളിൽ ഭക്ത്വാ ദരപൂർവ്വം പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സ്നേഹ പൂർവ്വം ക്ഷണിക്കുന്നു.





