ചിക്കാഗോ, 1948- ൽ സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു.
ഈ ഫോട്ടോ 1948 ഓഗസ്റ്റിൽ എടുത്തതും ഒരു ചിക്കാഗോ പത്രത്തിൽ പ്രസിദ്ധീകരിച്ചതുമാണ്.Lucille Chalifoux എന്ന സ്ത്രീക്ക് 24 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ, എന്നാൽ ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു.
ലുസിലിയും അവളുടെ ഭർത്താവ് റേയും, ആ സമയത്ത് അവരുടെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കൽ ഭീഷണി നേരിടുകയായിരുന്നു. കൽക്കരി ട്രക്ക് ഡ്രൈവറായ റേയുടെ ജോലി നഷ്ടപ്പെട്ടിരുന്നു.
എപ്പോൾ വേണമെങ്കിലും അവർക്ക് അവരുടെ വീട് നഷ്ട്ടപ്പെട്ടേക്കാമെന്നും പിന്നീട് ഈ കുട്ടികളുമായി എവിടെ താമസിക്കും എന്നതും എവിടെ നിന്നും ഇത്രയും പേർക്കുള്ള ഭക്ഷണം ഒപ്പിക്കുമെന്നുള്ള ചിന്തയിലുമാണ് അവർ സ്വന്തം കുട്ടികളെ ലേലം ചെയ്യനായി തയ്യാറായത്.–Raahul M Madhavan
പ്രിയപ്പെട്ടവരേ ,
ഭൗതികമോ ആത്മീയമോ ആയ വിപരീത സാഹചര്യങ്ങളാല്‍ ദുര്‍വഹ പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ നമ്മുടെ നാട്ടില്‍ കുറവല്ല.
ദൈവത്തിന്റെ അമൂല്യ ദാനവും അനുഗ്രഹവുമായ കുഞ്ഞുങ്ങള്‍ ഇതിന്റെ പേരില്‍ വ്യാപകമായി നരകിക്കാനിടയാകുന്നു. അപൂര്‍വമായെങ്കിലും പിഞ്ചു ജീവനുകള്‍ വില്‍പ്പനച്ചരക്കായി മാറുന്നു.
നിരവധി ദമ്പതികള്‍ കുഞ്ഞുങ്ങളെ ലഭിക്കാതെ വിഷമിക്കുന്നതും ഇതിനിടെ കുടുംബാതീത വേദനയായി വളരുന്നു. മാതൃത്വത്തിന്റെ മഹനീയത സമൂര്‍ത്തമാക്കുന്ന മാതാവ് ,ദൈവത്തിന്റെ പാവന സ്‌നേഹവും സംരക്ഷണവും പ്രതിഫലിപ്പിക്കുന്ന പിതാവ്: വിശുദ്ധിയാര്‍ന്ന ഈ തൂണുകളില്‍ ഉയരുന്ന കുടുംബങ്ങളാണെക്കാലവും സമൂഹത്തിന്റെ ശക്തിയും ഐശ്വര്യവും.
രാജ്യത്തിന്റെ പുരോഗതിക്കും കെട്ടുറപ്പിനും കൂട്ടായ്മയ്ക്കും അനിവാര്യമാണ് വിവാഹവും കുടുംബവും കുഞ്ഞുങ്ങളും. കുട്ടികളുടെ വളര്‍ച്ചയും ക്ഷേമവും പൊതു സമൂഹത്തിന്റെ ദര്‍ശനവുമാണ്. കുടുംബത്തിനും സമൂഹത്തിനും അനുഗ്രഹമാണ് ഓരോ കുഞ്ഞെന്നുമുള്ള യാഥാര്‍ത്ഥ്യം അംഗീകരിക്കപ്പെടുകയും അവര്‍ സംരക്ഷിക്കപ്പെടുകയും വേണം. മാതാപിതാക്കളുടെ വേര്‍പാട് ,രോഗം ,ദാരിദ്ര്യം ,സാമ്പത്തിക വൈഷമ്യങ്ങള്‍ ,ദുരന്തങ്ങള്‍ ,യുദ്ധം തുടങ്ങിയവ മൂലവും മറ്റ് അപ്രതീക്ഷിത സാഹചര്യങ്ങള്‍ മൂലവും കുട്ടികള്‍ ദുരവസ്ഥയിലാകുന്ന കുടുംബങ്ങളെ സഹായിക്കാനുള്ള സമൂഹങ്ങളുടെ കടമ തിരിച്ചറിയാതെ പോയിക്കൂടാ.
നന്മയും കരുണയുമുള്ള ,ദൈവാശ്രയത്തില്‍ വിശ്വസിക്കുന്ന വ്യക്തികളും കുടുംബങ്ങളും പ്രസ്ഥാനങ്ങളും ഇതൊരു ദൈവിക ദൗത്യത്തില്‍ പങ്കു ചേരാനുള്ള അവസരമായി കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആലംബമറ്റ കുഞ്ഞുങ്ങളെ സ്വന്തം മക്കളേപ്പോലെ കണ്ട് അര്‍ഹിക്കുന്ന സഹായങ്ങള്‍ മറ്റാരും അറിയാതെ എത്തിക്കുന്നവര്‍ ഉണ്ടെന്നത് സന്തോഷത്തോടെയും അഭിമാനത്തോടെയും ഇത്തരുണത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രോ ലൈഫ് -കുടുംബപ്രേഷിത വിഭാഗങ്ങളുടെ സഹകരണവും പ്രാര്‍ത്ഥനയും പിന്തുണയും, അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് എത്തിക്കുവാനുള്ള പദ്ധതിയില്‍ പങ്കാളികളാകുവാന്‍ സവിനയം അപേക്ഷിക്കുന്നു.സഹായം അര്‍ഹിക്കുന്നവരെപ്പറ്റി വിവരങ്ങള്‍ നല്‍കാനുള്ളവരും സഹായമേകാന്‍ ആഗ്രഹിക്കുന്നവരും ദയവായി ഞങ്ങളെ ബന്ധപ്പെടണേ.
സാബു ജോസ്
എക്‌സിക്യൂട്ടീവ് സെക്രട്ടറി, പ്രോ ലൈഫ് അപ്പോസ്തലേറ്റ് ,
സീറോ മലബാര്‍ സഭ , ആനിമേറ്റര്‍ ,കെസിബിസി പ്രോ ലൈഫ് സംസ്ഥാന സമിതി
9446329343,sabujosecochin@gmail.com