കൊച്ചി: പാലാരിവട്ടം പിഒസിയില്‍ പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെയും മാര്‍പാപ്പയുടെ ചാക്രികലേഖനങ്ങളെയും സംബന്ധിച്ചുള്ള പഠനശിബിരം സംഘടിപ്പിക്കുന്നു. സന്യസ്തര്‍, വൈദികര്‍, മതാധ്യാപകര്‍, കുടുംബയൂണിറ്റ് ആനിമേറ്റർമാർ, അല്മായ ശുശ്രൂഷകര്‍ തുടങ്ങിയവർക്കു പങ്കെടുക്കാം.
ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം. അപ്പസ്തോലിക രേഖകളെ സംബന്ധിച്ച പഠനപരമ്പരയുടെ ഈ അക്കാദമിക വര്‍ഷത്തിലെ പ്രഥമ പഠനശിബിരമാണിത്. ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ പേരുകൾ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് ഫീസ് 350 രൂപ. ഫോൺ: 9447441109, 8113876979.