കൊച്ചി:ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസിന്റെ ആഭിമുഖ്യത്തിൽ 2023 സെപ്തംബർ 11 മുതൽ 15 വരെ തായ്ലൻഡിലെ ബാങ്കോക്കിൽ വച്ച് “സിനഡാത്മക സഭയുടെ രൂപീകരണം ഏഷ്യയിൽ” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ആദ്യ ചർച്ചാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് സീറോ മലബാർ സഭയിൽ നിന്ന് മെത്രാന്മാരല്ലാത്ത പ്രതിനിധികളായി,സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മിഷന്റെ ജനറൽ സെക്രട്ടറി റവ.ഡോ.ജോബി മൂലയിലെനെയും,തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.മേരി റെജീനയെയും മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നോമിനേറ്റ് ചെയ്തു.

ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഭാ പ്രതിനിധികൾ നാലു ദിവസം നീണ്ടു നിൽക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

