പ്രസ്താവന
ഇന്ന്, ഓഗസ്റ്റ് 22, 2023 ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് അതിരൂപതയിലെ ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. സെബാസ്റ്റ്യൻ തളിയൻ എന്നിവരെ സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിരുന്നു.
അവരോടൊപ്പം ഫാ. രാജൻ പുന്നയ്ക്കലും ഫാ. സജോ പടയാറ്റിയും എത്തിയിരുന്നു. പൊന്തിഫിക്കൽ ഡെലഗേറ്റിനെ കണ്ട് വ്യക്തിപരമായി സംസാരിച്ചതിനുശേഷവും അവർ മൗണ്ട് സെന്റ് തോമസിൽ നിന്ന് മടങ്ങാൻ തയ്യാറാകാതെ പാർലറിൽ ഇരിക്കുകയും ഇവിടെ നിരാഹാര സമരം ആരംഭിക്കുകയാണെന്ന് തത്സമയം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ, സീറോമലബാർസഭയുടെ സിനഡ് സമ്മേളനം നടക്കുന്നതിനാലും കൂരിയായുടെ ശാന്തമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്നതിനാലും ഇവിടെ നിരാഹാരമിരിക്കാൻ അനുവദിക്കാനാകില്ലെന്ന് അറിയിച്ച് നിയമപാലകർ അവരെ മാറ്റുകയുണ്ടായി.
ഫാ. ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ, സീറോമലബാർസഭ &സെക്രട്ടറി, മീഡിയാ കമ്മീഷൻഓഗസ്റ്റ് 22, 2023