കാക്കനാട്: പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലൊവാക്യായിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

സീറോമലബാർസഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പിലാക്കിയ സിനഡുതീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു രൂപപ്പെട്ട പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാർഗം നിർദേശിക്കുന്നതിനുമാണു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രത്യേക പ്രതിനിധിയായി ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ നിയോഗിച്ചിരിക്കുന്നത്.

2023 മെയ് നാലാം തീയതി സീറോമലബാർസഭയുടെ പെർമനന്റ് സിനഡ് അംഗങ്ങൾ വത്തിക്കാനിലെത്തി സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പിയെത്രോ പരോളിനുമായും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ നിയുക്ത കർദിനാൾ ക്ലൗദിയോ ഗുജറോത്തിയുമായും നടത്തിയ ചർച്ചയിൽ രൂപപ്പെട്ട നിർദേശമാണ് ഒരു പൊന്തിഫിക്കൽ ഡെലഗേറ്റിനെ അയക്കുക എന്നത്.

ഈ നിർദേശം പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ അനുഭാവപൂർവം പരിഗണിക്കുമെന്നു പരിശുദ്ധ സിംഹാസനത്തിൽ  നിന്ന് അറിയിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ, 2023 ജൂൺ മാസത്തിൽ കൂടിയ സീറോമലബാർസഭയിലെ മെത്രാന്മാരുടെ പ്രത്യേക സിനഡുസമ്മേളനത്തിൽ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടി ഒരു പൊന്തിഫിക്കൽ ഡെലഗേറ്റിനെ നിയമിക്കുന്നതിനെക്കുറിച്ചു ചർച്ചചെയ്യുകയും സിനഡിന്റെ അനുകൂലതീരുമാനം പരിശുദ്ധ സിംഹാസനത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഈ നടപടികളുടെ പൂർത്തീകരണമായാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പൊന്തിഫിക്കൽ ഡെലഗേറ്റിനെ നിയമിച്ചിരിക്കുന്നത്.

ആർച്ചുബിഷപ്പ് സിറിൽ വാസിൽ ഓഗസ്റ്റ് നാലിനു എറണാകുളത്ത് എത്തുമെന്നാണറിയിച്ചിരിക്കുന്നത്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കാനൻനിയമ പ്രൊഫസറും ഈശോസഭാംഗവുമായ ബഹു. സണ്ണി കൊക്കരവാലയിൽ അച്ചൻ പൊന്തിഫിക്കൽ ഡെലഗേറ്റിനെ അനുഗമിക്കുന്നുണ്ട്.

മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി പേപ്പൽ ഡെലഗേറ്റു പ്രവർത്തിക്കുമ്പോഴും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണനിർവഹണചുമതല അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് തുടർന്നും നിർവഹിക്കുന്നതാണ്.

1965ൽ സ്ലൊവാക്യയിലെ കൊസിഷെയിൽ ജനിച്ച ആർച്ചുബിഷപ്പ് സിറിൽ വാസിൽ പ്രാഥമികപഠനത്തിനുശേഷം സെമിനാരിപരിശീലനം പൂർത്തിയാക്കി 1987ൽ വൈദികനായി. സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യം അധ്യാപകനായും പിന്നീടു റെക്ടറായും സേവനമനുഷ്ഠിച്ചു. 2009ൽ പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായതിനൊപ്പം ആർച്ചുബിഷപ്പിന്റെ പദവിയോടുകൂടി മെത്രാനായി അഭിഷിക്തനായി. 2020ൽ കൊസിഷെ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ അദ്ദേഹത്തെ 2021ൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിച്ചു.

2011ൽ സീറോമലബാർസഭയുടെ മുൻ മേജർ ആർച്ചുബിഷപ്പ് അഭിവന്ദ്യ മാർ വർക്കി വിതയത്തിൽ പിതാവിന്റെ മൃതസംസ്കാരശുശ്രൂഷകളിൽ മാർപാപ്പയുടെ പ്രതിനിധിയായി പങ്കെടുത്തത് ആർച്ചുബിഷപ്പ് സിറിൽ വാസിൽ ആയിരുന്നു.

2018 ജനുവരിയിൽ ഷംഷാബാദ് രൂപതാമെത്രാന്റെ സ്ഥാനാരോഹണത്തിന് എത്തിയ ആർച്ചുബിഷപ്പ് സിറിൽ വാസിൽ സിറോമലബാർസഭയുടെ സിനഡിനെ അഭിസംബോധന ചെയ്തു സംസാരിച്ചിട്ടുണ്ട്.

Archbishop Cyril Vasil SJ Pontifical Delegate for the Archeparchy of Ernakulam-Angamaly

Kakkanad: Holy Father Pope Francis has appointed a Pontifical Delegate for the Archeparchy of Ernakulam-Angamaly in the person of Archbishop Cyril Vasil SJ, the Bishop of the Eparchy of Košice in the Slovak Greek Catholic Church in Slovakia and the former Secretary of the Dicastery for the Eastern Churches. The Holy Father has appointed his special Delegate to study the current situation and to propose ways to end the crisis that emerged in the Archeparchy of Ernakulam-Angamaly in connection with the implementation of the Synodal decision on the uniform mode of celebration of the Holy Qurbana, already implemented in other Eparchies of the Church.

Kakkanad: The proposal for a Pontifical Delegate for the Archeparchy came up first in the meeting of the Permanent Synod of the Syro-Malabar Church in the Vatican with His Eminence Pietro Cardinal Parolin, the Secretary of State, and Cardinal-designate Archbishop Claudio Gugerotti, the Prefect of the Dicastery for the Eastern Churches at the Vatican on May 4, 2023. Subsequently, it was communicated that the Holy Father would consider the proposal with paternal benevolence. In this context, the Synod of the Bishops of the Syro-Malabar Church convened urgently in June 2023 held extensive discussion regarding the proposal for the appointment of a Pontifical Delegate for the Archeparchy, and having decided favourably in the Synod on the matter, it was communicated to the Apostolic See. Now the Pontifical Delegate is appointed by the Holy Father.

The Pontifical Delegate will arrive on August 4, 2023. He will be accompanied by Rev. Fr. Sunny Kokkaravalayil SJ, who is currently Professor of Canon Law at Pontifical Oriental Institute, Rome.

Even while the Pontifical delegate functions in the Archeparchy of Ernakulam-Angamaly as a special envoy of the Holy Father, Archbishop Andrews Thazhath will continue to administer the Archeparchy in his capacity as the Apostolic Administrator.

Born in 1965 at Košice in Slovakia, Archbishop Cyril Vasil joined the seminary after the school studies and was ordained a priest in 1987. Having secured a doctorate in Canon Law, he served at Pontifical Oriental Institute Rome as professor and later the Rector of the Institute. He was appointed the Secretary of the Dicastery for the Eastern Churches in 2009 and was ordained a bishop with the title of Archbishop. After 11 years of his service in the Dicastery, he was appointed the Apostolic Administrator of the Eparchy of Košice in 2020 and later its second Bishop in 2021.

 the Vatican announced the appointment of Jesuit Father Cyril Vasil’ as secretary of the Congregation for the Eastern Churches, with the rank of archbishop. A Greek Catholic from Slovakia, Father Vasil’ is currently rector of the Pontifical Oriental Institute in Rome. Born in 1965, the Archbishop-elect was ordained a priest of the Greek Catholic Eparchy of Prešov at the age of 22 and entered the Slovak Province of the Society of Jesus three years later. At 37, Father Vasil’ was named dean of the faculty of Eastern canon law and pro-rector of the Pontifical Oriental Institute. Two years ago, at age 42, he was named rector. Now, at 44, Father Vasil’ is poised to become the youngest serving archbishop in the Catholic Church. Though his youth may attract notice, Vasil will not be the only Slovak Greek Catholic Jesuit in the Church’s hierarchy: the Metropolitan Archbishop of Prešov, Ján Babjak, is also a Jesuit. I hope that you will join me in praying for Archbishop-elect Cyril Vasil’ as he prepares to receive the omophorion and to begin his service at the Oriental Congregation. Eis polla eti, Despota! AMDG.

It was Archbishop Cyril Vasil who represented the Holy Father in the funeral service of the late Major Archbishop His Beatitude Cardinal Varkey Vithayathil in 2011. In January 2018, he addressed the Synod of Bishops of the Syro-Malabar Church and participated in the Assumption of Office of the Bishop of Shamshabad

നിങ്ങൾ വിട്ടുപോയത്