യുവാക്കൾക്ക് നാട്ടിൽ തന്നെ ജോലിസാധ്യതകൾ കണ്ടെത്തണം: മാർ ജോർജ് ആലഞ്ചേരി
കാക്കനാട്: കേരളത്തിൽ യുവാക്കൾ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്ന പ്രവണത കൂടിവരികയാണെന്നും ഇങ്ങനെ പോയാൽ ഭാവിയിൽ കേരളം വയോധികരുടെ നാടായി തീരുമെന്നുള്ള ആശങ്ക പങ്കുവച്ച് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. യുവാക്കൾക്ക് നാട്ടിൽ തന്നെ നല്ല ജോലിസാധ്യതകൾ കണ്ടെത്തുകയെന്നതാണ് ഇതിനൊരു പോംവഴിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച് 2023 ജൂലൈ 26ന് നടന്ന സീറോമലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് റിട്ടേണീസ് ഫോറത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ.
സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് റിട്ടേണീസ് ഫോറത്തിന്റെ വാർഷികപൊതുയോഗവും കുടുംബസംഗമവും 2023 ജൂലൈ 26 ന് കാക്കനാട് സെ. തോമസ് മൗണ്ടിൽ നടന്നു.
നൂറോളം അംഗങ്ങൾ പങ്കെടുത്തു. സിറോ മലബാർ സഭാ കൂരിയ ചാൻസലർ റവ. ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഉച്ചഭക്ഷണത്തിന് ശേഷം പൊതുയോഗം നടന്നു. പ്രസിഡന്റ് ശ്രീ ജേക്കബ് പൈനാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീ ഷാജി മങ്കുഴിക്കരി സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ശ്രീ ജോയ് തുമ്പശ്ശേരി അവതരിപ്പിച്ച വാർഷികറിപ്പോർട്ടും ട്രഷറർ ശ്രീ ജോർജ് ചാക്കോ അവതരിപ്പിച്ച വാർഷികവരവുചെലവ് കണക്കുകളും അംഗീകരിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ യുവജനങ്ങൾ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്ന പ്രവണത കൂടിവരികയാണെന്നും ഇങ്ങനെ പോയാൽ ഭാവിയിൽ കേരളം വയോധികരുടെ നാടായി തീരുമെന്നുള്ള ആശങ്ക അദ്ദേഹം പങ്കുവച്ചു.
യുവജനങ്ങൾക്ക് നാട്ടിൽ തന്നെ മികച്ച ജോലിസാധ്യതകൾ കണ്ടെത്തുകയെന്നതാണ് ഇതിനൊരു പോംവഴിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ജേക്കബ് പൈനാടത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോയ് തുമ്പശ്ശേരി സ്വാഗതവും ട്രഷറർ ജോർജ് ചാക്കോ നന്ദിയും പറഞ്ഞു. എസ് എം സി എ കുവൈറ്റ് ജനറൽ സെക്രട്ടറി ശ്രീ ബിനു ഗ്രിഗറി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മെമ്പേഴ്സ് ഡയറക്ടറിയുടെ പ്രകാശനം മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീ ഡേവിസ് കൊളാട്ടുകുടി നന്ദിയർപ്പിച്ചു.
2023 – 25 വർഷങ്ങളിലേക്ക് ജേക്കബ് പൈനാടത്ത് (പ്രസിഡന്റ്), തോമസ് ലോനപ്പൻ (ജനറൽ സെക്രട്ടറി), ജോർജ് ചാക്കോ (ട്രഷറർ), ഷാജിമോൻ മങ്കുഴികരി (വൈസ് പ്രസിഡന്റ്), പോൾസൺ അക്കര (ജോയിന്റ് സെക്രട്ടറി), ജിൻസൺ കോലഞ്ചേരി (ഓഫിസ് സെക്രട്ടറി), ജെയ്സൻ ചെമ്മണൂർ (ഔട്ട് ഓഫ് കേരള കോർഡിനേറ്റർ), സി.ജെ. ചാക്കോ, വത്സ സ്റ്റാൻലി (ചങ്ങനാശ്ശേരി അതിരൂപത കോർഡിനേറ്റർമാർ), ജോളി മാടമന, ഷാജു കൊന്നക്കൽ (എറണാകുളം – അങ്കമാലി അതിരൂപത കോർഡിനേറ്റർമാർ), ജോൺസൻ നീലങ്കാവിൽ, ആന്റണി വാഴപ്പിള്ളി (തൃശൂർ അതിരൂപത കോർഡിനേറ്റർമാർ), കുര്യാച്ചൻ ഓടക്കൽ, റിനി ജേക്കബ് (തലശ്ശേരി അതിരൂപത കോർഡിനേറ്റർമാർ) എന്നിവരുടെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു. തോമസ് ഐസക്കിനെ ഓഡിറ്ററായി തെരഞ്ഞെടുത്തു.