കൊച്ചി: വിശ്വാസാചരങ്ങളുടെ പേരു പറഞ്ഞ് മണിപ്പൂരിൽ രണ്ട് യുവതികളെ കലാപകാരികൾ വിവസ്ത്രരാക്കി തെരുവിലൂടെ വലിച്ചിഴച്ച് അപമാനിച്ച സംഭവം ഭാരതത്തിന്റെ സത്പേരിന് തീരാക്കളങ്കമായെന്ന് പ്രോ ലൈഫ് അപ്പോസ്‌തലേറ്റ്.

ഇത്തരം അക്രമങ്ങൾ മനുഷ്യമനസ്സുകളെ ആഴത്തിൽ മുറിവേൽപ്പിക്കുന്നു. മനുഷ്യരെ ആദരിക്കുവാനും സംരക്ഷിക്കുവാനുമുള്ള പരിശീലനം സാർവത്രികമായി ലഭിക്കണം.

വൈകൃത മനസ്സുള്ള ആൾക്കൂട്ടങ്ങളെ കർശനമായ നിയമനടപടികളിലൂടെ നേരിടുവാൻ സർക്കാർ സന്നദ്ധമാകണം.

മണിപ്പൂരിൽ അരങ്ങേറിയതുപോലുള്ള ഹീനതയ്ക്കെതിരെ സാമൂഹ്യ മനസ്സാക്ഷിയെ ഉണർത്തുവാൻ മത-രാഷ്ട്രിയ നേതൃത്വങ്ങൾ ശക്തമായ പ്രതികരണത്തിനു തയ്യാറാകണം. പ്രതിഷേധ സമ്മേളങ്ങളും നടത്തണമെന്ന് പ്രോ ലൈഫ് അപ്പോസ്‌തലേറ്റ് സെക്രട്ടറി സാബു ജോസ് അഭ്യർത്ഥിച്ചു.

നിങ്ങൾ വിട്ടുപോയത്