ചങ്ങനാശേരി: മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിനെതിരേ പ്രതികരിച്ച വൈദികരെയും തീരദേശ ജനതയെയും വേട്ടയാടുന്ന സര്‍ക്കാര്‍ നടപടിയില്‍ ചങ്ങനാശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. തിരുവനന്തപുരം അതിരൂപത എടുത്ത നിലപാടുകള്‍ തികച്ചും ന്യായവും ധാര്‍മികവും ആകയാല്‍ അവയോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. വികാരിജനറാള്‍ മോണ്‍. യുജിന്‍ പേരേരയ്ക്ക് എതിരായി കള്ളക്കേസെടുത്ത സംഭവം അപലപനീയമാണ്. ഇതു പിന്‍വലിക്കണം. സഭയുടെ പ്രവര്‍ത്തനങ്ങളെ താഴ്ത്തി കെട്ടാനുള്ള നീക്കം എന്ത് വില കൊടുത്തും നേരിടുമെന്ന് യോഗം വിലയിരുത്തി. വികാരി ജനറല്‍ മോണ്‍. ജോസഫ് വാണിയാപുരകള് അധ്യക്ഷത വഹിച്ചു. പാസ്റ്ററല്‍കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡോമിനിക് ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായ ആന്റണി മലയില്‍, ഡോ. രേഖ മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.
Related Post
Archdiocese of Changanacherry
കാരിത്താസ് ഇന്ത്യ
ചങ്ങനാശ്ശേരി അതിരൂപത
ചങ്ങനാശ്ശേരി സോഷ്യൽ സർവീസ് സോസൈറ്റി
ചങ്ങനാശ്ശേരിയിലെ വൈദികർ
നേതൃത്വം
ഫാ. വർഗീസ് വള്ളിക്കാട്ട്