മ്യൂണിക്ക്: ഭ്രൂണഹത്യ ക്ലിനിക്കുകളുടെ സമീപം പ്രാർത്ഥിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഉന്നത ജർമ്മൻ കോടതി നീക്കം ചെയ്തു. വിലക്ക് ഭരണഘടന വിരുദ്ധമാണെന്നു ലേയ്പ്സിഗിലെ ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് കോടതി ഈ ആഴ്ച പുറപ്പെടുവിച്ച വിധി ന്യായത്തിൽ പറഞ്ഞു. അതേസമയം വിധിന്യായം ഫോർസിയം നഗരത്തിൽ പ്രോലൈഫ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് എന്ന സംഘടനയുടെ വിജയമായാണ് കണക്കാക്കപ്പെടുന്നത്.

ക്രൈസ്തവർക്ക് നിയമ പോരാട്ടം നടത്താൻ സഹായം നൽകുന്ന അലയൻസ് ഡിഫൻഡിങ് ഫ്രീഡം, സംഘടനക്ക് കേസ് നടത്താൻ പിന്തുണ നൽകിയിരുന്നു. സമാധാനപരമായി നടത്തപ്പെടുന്ന പ്രാർത്ഥനകൾ വിലക്കാൻ സാധിക്കില്ലായെന്നു ലേയ്പ്സിഗിലെ കോടതി ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുകയാണെന്നു അലയൻസ് ഡിഫൻഡിംഗ് ഫ്രീഡത്തിന്റെ യൂറോപ്യൻ അഡ്വക്കസിയുടെ അധ്യക്ഷ പദവി വഹിക്കുന്ന ഫെലക്സ് ബോൾമാൻ പറഞ്ഞു. ഭ്രൂണഹത്യ ക്ലിനിക്കുകളുടെ സമീപം മൗലികാവകാശങ്ങൾ വലിയതോതിൽ നിയന്ത്രിക്കാൻ വേണ്ടി രൂപം നൽകുന്ന പദ്ധതി, കോടതി ഉത്തരവിലൂടെ ഉപേക്ഷിക്കാൻ സർക്കാർ നിർബന്ധിതരായി തീരുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു.

തങ്ങളുടെ പ്രാർത്ഥനകൾ സഹായകരമായിട്ടുണ്ടെന്ന് ഭ്രൂണഹത്യ നടത്തുവാന്‍ എത്തുന്ന സ്ത്രീകൾ പങ്കുവെച്ചിട്ടുണ്ടെന്ന് പവീസ പറഞ്ഞു. ഓരോ മനുഷ്യജീവനും വിലയേറിയതാണ്.

സംരക്ഷണം ലഭിക്കുകയെന്നത് മനുഷ്യ ജീവന്റെ അവകാശമാണ്. ക്ലിനിക്കുകളുടെ സമീപം ഒത്തുചേരാനുള്ള പ്രോലൈഫ് സംഘടനകളുടെ ആവശ്യത്തിന് കഴിഞ്ഞ ഓഗസ്റ്റ് മാസം ഒരു പ്രാദേശിക കോടതി അനുമതി നൽകിയിരുന്നു. പിന്നാലെ ഫോർസിയത്തിലെ ഭരണകൂടം ഇതിനെ ചോദ്യംചെയ്ത് കേസ് നടത്തുകയായിരിന്നു. എല്ലാവർഷവും രണ്ടുതവണയാണ് ഫോർട്ടി ഡേയ്സ് ഫോർ ലൈഫിന്റെ പ്രവർത്തകർ ജർമ്മനിയിലെ ഭ്രൂണഹത്യ ശൃംഖലകളുടെ മുന്നിൽ സമാധാനപരമായി പ്രാർത്ഥിക്കാൻ ഒരുമിച്ചു കൂടുന്നത്.

നിങ്ങൾ വിട്ടുപോയത്