കെ സി വൈ എം തൃശ്ശൂർ അതിരൂപതയുടെ നേതൃത്വത്തിൽ ഫൊറോനകളെ കോർത്തിണക്കി കൊണ്ട് ജൂൺ 14 ലോക രക്തദാന ദിനത്തിൽ രാവിലെ 8 മണിക്ക് തൃശ്ശൂർ ആർച്ച് ബിഷപ്പ് ഹൗസിൽ വച്ച് വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ അതിരൂപത ഡയറക്ടർ റവ. ഫാ. ജിയോ ചെരടായിക്ക് കെ സി വൈ എം തൃശ്ശൂർ അതിരൂപത Blood Cell ലോഗോ BLOODON കൈമാറി കൊണ്ട് രൂപീകരണം ഉദ്ഘാടനം ചെയ്തു.

ജനങ്ങളിൽ രക്തദാനത്തിൻ്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരണം നടത്തുക,തൃശ്ശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ആശുപത്രി ചികിൽസയിൽ കഴിയുന്ന രോഗികൾക്ക് രക്തത്തിൻ്റെ ആവശ്യകത വന്നു വിളിച്ചാൽ രക്തദാനം ചെയ്യുവാൻ സന്നദ്ധരായ യുവജനങ്ങളെ സജ്ജരാക്കുക എന്നതുമാണ് ബ്ലഡ് സെൽ രൂപീകരണത്തിലൂടെ ലക്ഷ്യമാക്കുന്നത്.

അതിരൂപത പ്രസിഡൻ്റ് ജിഷാദ് ജോസ്, ജനറൽ സെക്രട്ടറി മെജോ മോസസ്, ട്രഷറർ വിബിൻ ലൂയിസ്, വൈസ് പ്രസിഡൻ്റ് മിഥുൻ ബാബു, സെക്രട്ടറിമാരായ ആൽബിൻ സണ്ണി, റോസ്മേരി ജോയ് സിൻഡിക്കേറ്റ് മെമ്പർ ആഷ്ലിൻ ജെയിംസ് സെനറ്റ് മെമ്പർമാർ ഡാനിയേൽ ജോസഫ്, ഷാരോൺ സൈമൺ, ജുവിൻ ജോസ്, വിവിധ ഫൊറോനകളിൽ നിന്നും ഉള്ള ബ്ലഡ് സെൽ കോർഡിനേറ്റർമാർ, വിവിധ ഫൊറോന പ്രസിഡൻ്റുമാർ, ഫൊറോന യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

നിങ്ങൾ വിട്ടുപോയത്