തൃശൂർ :തൃശ്ശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ രണ്ടായിരത്തിനുശേഷം വിവാഹിതരായവരും നാലും അതിൽ കൂടുതൽ മക്കളുള്ളതുമായ കുടുംബങ്ങളുടെ സംഗമം “ല്ഹ യിം മീറ്റ് 2023 ” ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾ അനുഗ്രഹം നിറഞ്ഞതും നാടിന്റെ നന്മകൾക്കും വികസനത്തിനും വലിയ പങ്ക് വഹിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.
മെയ് 28 ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തൃശ്ശൂർ വ്യാകുലമാതാവിൻ ബസലിക്ക പള്ളിയിൽ വെച്ച് അതിരൂപത ഫാമിലി അപ്പസ് തൊലെറ്റ് ഡയറക്ടർ റവ.ഡോ. ഡെന്നി താണിക്കൽ കാർമ്മികത്വം വഹിച്ച ദിവ്യബലിയോട് കൂടെ പരിപാടി ആരംഭിച്ചു.
തുടർന്ന് 3 30ന് ബസലിക്ക ഹാളിൽ നടന്ന പൊതുയോഗത്തിൽ
അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടർ റവ.ഡോ. ഡെന്നി താണിക്കൽ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ അതിരൂപത വികാരി ജനറൽ മോൺ. ജോസ് കോനിക്കര , കെ.സി.ബി.സി. പ്രോലൈഫ് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടൻ,സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്ത ലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്,അതിരൂപത പ്രോലൈഫ് സമിതി പ്രസിഡണ്ട് രാജൻ ആന്റണി,
അതിരൂപത കുടുംബകൂട്ടായ്മ കൺവീനർ ഷിന്റോമാത്യു,ബസിലിക്ക റക്ടർ ഫാ.ഫ്രാൻസീസ് പള്ളിക്കുന്നത്ത് ,ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ.റെന്നി മുണ്ടൻകുര്യൻ ,വിവിധ കോൺഗ്രിഗേഷൻ സുപ്പീരിയേഴ്സ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വെച്ച് ജീവന്റെ മേഖലയിൽമികച്ച സംഭാവനകൾ നൽകിയ ഡോ. ജെറി ജോസഫ് OFS, വലിയ കുടുംബ മാതൃകയായ മുണ്ടൂർ കൊള്ളന്നൂർ തറയിൽ വിൽസൺ & ലില്ലി ദമ്പതികൾ എന്നിവരെ ആദരിച്ചു.കൂടാതെ കലാപരിപാടികളും സ്നേഹവിരുന്നും സമ്മാനങ്ങളും ഉണ്ടായിരുന്നു.*