സഭയിൽ ഐക്യം ഉണ്ടാക്കാൻ ഭിന്നത സൃഷ്ടിക്കുന്നവർ|ഒരിടയനും ഒരു തൊഴുത്തും എന്ന യേശുവിൻറെ സ്വപ്നം തകർത്തുകൊണ്ട് ഏതാനും കാര്യസ്ഥന്മാർ കയ്യിൽ കിട്ടിയ കുഞ്ഞാടുകളെയുമായി വിജനതയിലേക്ക് പോകുന്ന അക്രമത്തെ വൈവിധ്യം എന്ന് പേരിട്ടിരിക്കുന്നതു തന്നെ അസംബന്ധമാണ്.

സീറോ മലബാർ സഭയിൽ ആരാധനക്രമത്തിൻറ പേരിൽ. ഭിന്നത നിലനിന്നിൽക്കുകയാണെല്ലോ! ജനാഭിമുഖ കുർബാനവേണമെന്നും അതല്ല അൾത്താരാഭിമുഖ കുർബാന വേണമെന്നുമുള്ള രണ്ടു വിഭാഗമാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. 50:50 അതായത് പകുതി ജനാഭിമുഖവും ബാക്കി പകുതി അൾത്താരാഭിമുഖവും എന്ന ഐക്യത്തിലേക്ക് വന്നപ്പോൾ അതിനെ എതിർത്തുകൊണ്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെകുറെ വൈദികർ മാത്രം രംഗത്തുവന്നു. ഞങ്ങളോട് ആലോചിച്ചില്ല എന്ന് പറഞ്ഞുകൊണ്ടാണ് സിനഡിനെയും, അതിരൂപതാധ്യക്ഷനും സഭാതലവനുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരയെയും ധിക്കരിച്ചുകൊണ്ടും മറുപക്ഷത്തുള്ളവർക്കെതിരെ ആക്ഷേപ വാക്പ്രയോഗങ്ങളും തെരുവു നാടകങ്ങളും വീഡിയോകളും പുറത്തിറക്കി കൊണ്ടിരിക്കുന്നു. ഈ വിഘടിത വിഭാഗം സ്വയംന്യായീകരിക്കാൻ സഭാ നിയമങ്ങളിലെ പഴുതുകളും കീഴ്‌വഴക്കങ്ങളെ വളച്ചൊടിച്ചും രംഗത്തുണ്ട്.ഇക്കൂട്ടരെ ന്യായീകരിച്ചുകൊണ്ട് സീറോ മലബാർ സഭയുടെ ലിറ്റർജിയുമായി ബന്ധപ്പെട്ടു 39 വർഷമായി പ്രവർത്തിക്കുന്ന റവ: ഡോക്ടർ ആൻറണി നരികുളം 2022 ജനുവരി 5ലെ സത്യദീപത്തിൽ ഒരു ലേഖനം എഴുതിയിരിക്കുന്നു.

സീറോ മലബാർ സഭയിൽ ഇന്ന് നടത്തുന്ന പ്രശ്നങ്ങളുടെ എല്ലാം കാരണം വൈവിധ്യങ്ങളെ പരസ്പരം അംഗീകരിക്കാത്ത താണെന്നാണ് ലേഖകൻ പറഞ്ഞിരിക്കുന്നത്.

ബ:അച്ചനോടുചോദിക്കട്ടെ ഒരു അധികാര കേന്ദ്രത്തിൽ വളർന്നുവരുന്ന രണ്ടു വ്യക്തികൾ പരസ്പരം അംഗീകരിക്കാതെ നേതൃത്വത്തിനു വേണ്ടി കലഹിക്കുമ്പോൾ അതിനെ സഭയുടെ ഭാഷയിൽ പറയുന്ന പേരാണോ വൈവിധ്യം എന്നത്? മലയാളത്തിൽ അതിനെ കലഹം എന്നാണ് പറയുന്നത്. സഭയിലും രാഷ്ട്രീയത്തിലും സംഘടനകളിലും ഒക്കെ പിളർപ്പുണ്ടാകുന്നത് എങ്ങനെയാണ്!?രണ്ടുപേർതുല്ലൃശക്തിയിൽവളരുബോഴും പരസ്പരംഅംഗീകരിക്കാത്തപ്പോഴുമാണ് കലഹംഉണ്ടാകുന്നത് അവർരണ്ടായിക്കഴിഞ്ഞ് തെരഞ്ഞെടുപ്പ് വരുമ്പോൾ ഐക്യരൂപൃവും വൈവിധ്യവും പറഞ്ഞവർ മുന്നണി ഉണ്ടാക്കും.

സീറോ മലബാർ സഭയിലെ ഭിന്നതയെ, കലഹത്തെ, വൈവിധ്യം എന്ന് വർണ്ണിക്കുന്നത് കടന്ന കൈയ്യായിപ്പോയി എന്ന് ബഹുമാനപ്പെട്ട നരികുളംഅച്ഛനോട് പറയേണ്ടിവരുന്നു.

വൈവിധ്യം എവിടെ വരെയാകാം. വൈവിധ്യത്തെക്കുറിച്ച് നരികുളംഅച്ചൻ പല ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. ഐക്യരൂപൃംഐകൃത്തിലേക്കു നയിക്കുകയില്ലെന്ന് ചൂണ്ടിക്കാട്ടാൻ കത്തോലിക്കാസഭയിലെ 23 വ്യക്തിസഭകളെ ഉദാഹരിച്ചത് അവിവേകമായി പോയി എന്ന് പറയാതിരിക്കാനാവില്ല.

പല പല കേരള കോൺഗ്രസിന് പോലെ സീറോ മലബാർ സഭയിൽ ഒരു പുതിയ വിഭാഗം ഉണ്ടാകുന്നതിനെ നരികുളുംഅച്ചനും അനുകൂലിക്കുകയാണ്. കത്തോലിക്കാസഭയിലെ വ്യക്തിസഭകളുടെ പാരമ്പര്യം പഠിക്കുന്നവർ നരികളും അച്ഛൻറെ അഭിപ്രായത്തോട് യോജിക്കില്ല. സീറോ മലബാർ സഭയിൽ കുറെ വൈദികർ നടത്തുന്ന ഭിന്നിപ്പിക്കലിനെയും, ചെളിവാരിയെറിയലിനെയും, വ്യാജരേഖ ചമയ്ക്കലിനെയും,സിനഡിനെധിക്കരിക്കലിനെയും ഒക്കെ ഒരു പുതിയ വ്യക്തി സഭയുടെ ഈറ്റുനോവാണെന്ന് ചിത്രീകരിച്ച് ഗ്ലോറിഫൈ ചെയ്യുന്നത് എത്രമാത്രം അസംബന്ധമാണെന്ന് തലയുള്ളവർ ചിന്തിക്കട്ടെ, പ്രതികരിക്കട്ടെ!

തൻറഹിഡൻഅജണ്ടയെ നൃ യീകരിക്കാൻനരികുളംഅച്ചൻ കാനൻ: 26 വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്! വ്യക്തി സഭ എന്നു പറയുന്നത് ഒരു ഹയരാർക്കിയുടെ കീഴിൽ ക്രൈസ്തവ വിശ്വാസം അനുസരിച്ച് ജീവിക്കുന്ന വ്യക്തികളുടെ കൂട്ടായ്മയാണ്: അതായത് മാർപാപ്പായെ മാത്രം അംഗീകരിക്കുന്നവർ ആയാൽ മതി എന്ന് നരികുളു.അച്ചൻ പറഞ്ഞു വെച്ചിരിക്കുന്നു. കാനൻ 26 ൽപറയുന്ന മറ്റു പല വാചകങ്ങളും അദ്ദേഹം വിട്ടുകളഞ്ഞു. അവിടെമറ്റൊരുവാകൃം ഇങ്ങനെ പറയുന്നു: അതിനാൽ തന്നെ തർക്കങ്ങൾ ഒഴിവാക്കാൻ തക്കവിധത്തിൽ സഭാ തനയരുടെയും സമൂഹങ്ങളുടെയും അവകാശങ്ങളെ നിയന്ത്രിക്കാൻ അധികാരികൾക്ക് ഉത്തരവാദിത്വം ഉണ്ട്: ഇത് പറഞ്ഞാൽ അച്ഛൻറെ ലേഖനം പൊളിഞ്ഞു പോകും.

നരികുളം അച്ഛനോട് ചോദിക്കട്ടെ സീറോ മലബാർ സഭയിൽ പുതുതായി രൂപം കൊള്ളുമെന്ന് പറയുന്ന ജനാഭിമുഖ കുർബാന ക്കാരുടെ പുതിയ വൈവിധ്യം എവിടെ വരെയാകാം; ചോദ്യം ഇതാണ് അവരുടെ വൈവിധ്യത്തിനകത്ത് നാളെ ഒരിക്കൽ മറ്റൊരു വൈവിധ്യം ഉണ്ടാക്കിയാൽ അച്ചൻ അതിനെ എങ്ങനെ കാണും?

ബഹുമാനപ്പെട്ട നാരികുളം അച്ചാ! പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റൻറ് വിപ്ലവത്തിനുശേഷം രൂപംകൊണ്ട ഒരുതരം വൈവിധ്യമുണ്ട്. മാർപാപ്പയെ അംഗീകരിച്ചാൽ മതി സഭയുടെ കൂട്ടായ്മയിൽ ആയി എന്ന് പറയുന്ന പുതിയ വൈവിധ്യ കാരായ എറണാകുളം വിമത വൈദികർ പറയുന്നതുപോലെയാണ് പ്രൊട്ടസ്റ്റ് ചെയ്തവർഅന്ന്പറഞ്ഞത്.യേശു മാത്രം മതി മറ്റു സംവിധാനങ്ങൾ ഒന്നും ആവശ്യമില്ല എന്ന് പറഞ്ഞു തുടങ്ങിയവരുടെ വൈവിധ്യം പ്രൊട്ടസ്റ്റൻറ് സഭ എന്നും, പെന്തക്കോസ്ത് സഭകൾ എന്നും, സെക്ടറുകൾ എന്നും അറിയപ്പെട്ട്എണ്ണിയാൽഒടുങ്ങാത്ത വിധമായിരിക്കുന്നു. ഇവരെല്ലാം വിശുദ്ധ ബൈബിളിനെ ആണ് ദുർവ്യാഖ്യാനം ചെയ്ത് വൈവിധ്യമുള്ളവരായത്.

ഒരിടയനും ഒരു തൊഴുത്തും എന്ന യേശുവിൻറെ സ്വപ്നം തകർത്തുകൊണ്ട് എറണാകുളം അങ്കമാലി അതിരൂപതയിലെഏതാനും കാര്യസ്ഥന്മാർ കയ്യിൽ കിട്ടിയ കുഞ്ഞാടുകളെയുമായി വിജനതയിലേക്ക് പോകുന്ന അക്രമത്തെ വൈവിധ്യം എന്ന് പേരിട്ടിരിക്കുന്നതു തന്നെ അസംബന്ധമാണ്. 1999 നവംബറിലെ സിനഡിൽ മെത്രാന്മാർ തമ്മിൽചർച്ച ചെയ്തത് അല്ലാതെ ഏകീകൃത കുർബാനയെക്കുറിച്ച് മറ്റാരോടും ആലോചിച്ചില്ല എന്ന് പരാതിപ്പെടുന്ന അവർക്ക് ഓശാന പാടുന്ന നരികുളം അച്ചനെ പോലെ ഉള്ള അവർ പറയണം സീറോ മലബാർ സഭയിൽ പുതിയ വൈവിധ്യം ഉണ്ടാക്കാൻ ഇറങ്ങിയവർ ആരൊടൊക്കെ ആലോചിച്ചു എന്നും അഭിപ്രായങ്ങൾ എന്തായിരുന്നു എന്നും?!

സീറോ മലബാർ സഭയ്ക്കുള്ളിലെ വൈവിധ്യമായി നരികുളും അച്ഛൻ ചൂണ്ടിക്കാട്ടുന്നത് മദ്ബഹയിൽ വിരിഇടുന്നതും ഇടാതിരിക്കുന്നതും, കുർബാന കുരിശു വരച്ച് തുടങ്ങുന്നതും കുരിശുവരഇല്ലാതെ തുടങ്ങുന്നതും, ഇടത്തുനിന്നും വലത്തുനിന്നും രണ്ടുവിധം കുരിശു വരച്ചു തുടങ്ങുന്നതും, ജനാഭിമുഖമായും അല്ലാതെയുമുള്ള കുർബാന, ഈവിധ വൈവിധ്യമാണ് ഫാ: രികുളം ചൂണ്ടിക്കാട്ടുന്നത്.

സീറോ മലബാർ സഭയ്ക്കുള്ളിലെ വൈവിധ്യമായി നരികുളും അച്ഛൻ ചൂണ്ടിക്കാട്ടുന്നത് മദ്ബഹയിൽ വിരിഇടുന്നതും ഇടാതിരിക്കുന്നതും, കുർബാന കുരിശു വരച്ച് തുടങ്ങുന്നതും കുരിശുവരഇല്ലാതെ തുടങ്ങുന്നതും, ഇടത്തുനിന്നും വലത്തുനിന്നും രണ്ടുവിധം കുരിശു വരച്ചു തുടങ്ങുന്നതും, ജനാഭിമുഖമായും അല്ലാതെയുമുള്ള കുർബാന, ഈവിധ വൈവിധ്യമാണ് ഫാ: രികുളം ചൂണ്ടിക്കാട്ടുന്നത്.

-സിറിയൻ കുടിയേറ്റക്കാരുടെ വൈ വൈവിധ്യം അംഗീകരിക്കാത്ത തെന്തുകൊണ്ട്?_ നാലാം നൂറ്റാണ്ടിലെസുറിയാനി കുടിയേറ്റക്കാരാണ് തെക്കുഭാഗരെന്നും, ക്നാനായക്കാരെന്നും എന്നറിയപ്പെട്ടു വരുന്ന കോട്ടയം അതിരൂപതയിലെ അംഗങ്ങളായി കഴിയുന്നവർ.

AD 345 മുതൽ ഇന്നുവരെ ഒരുഒരു വംശമായി നിലനിൽക്കുന്ന ഈ സമൂഹത്തിനെതിരെ പരസ്പരം ശത്രുതയോടെ പോരടിക്കുന്ന സീറോമലബാറുകാരെല്ലാം ഒത്തുചേരുന്നത് എന്തിനാണ്!? സീറോ മലബാർ സഭയുടെ ഊടും പാവും നെയ്ത ക്നാനായ സമുദായത്തിൻറ വൈവിധ്യം മറ്റുള്ളവർ എതിർക്കുന്നത് എന്തിന്? ഒരു സൊയാധികാരസഭയായി തീരുവാൻ ഉള്ള ലക്ഷണങ്ങളും അവകാശങ്ങളും പാരമ്പര്യവും കോട്ടയം അതിരൂപതയ്ക്ക് ഉണ്ടെന്ന് കണ്ടെത്തിയത് ഇപ്പോൾ സീറോ മലബാർ കൂരിയ ബിഷപ് ആയിരിക്കുന്ന മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ ആണ്. അദ്ദേഹത്തിൻറെ ഡോക്ടർതീസ്സീസാണ് The Capacity of the Southists to be achurch _sui iuris._

കോട്ടയം അതിരൂപതയുടെ കീഴിലുള്ള അവർ അറുപതിലധികം രാജ്യങ്ങളിൽ വസിക്കുന്നുണ്ട്. അവരെ അവിടങ്ങളിലെ സീറോ മലബാർ മെത്രാന്മാർക്ക് കീഴിലാക്കി ചിതറിച്ചുകൊണ്ട് അവരുടെ അസ്തിത്വവും പാരമ്പര്യവും നശിപ്പിക്കുന്ന അജണ്ട ആരുടേതാണ്?!

ഒരു കാര്യം പറയാം നാലാം നൂറ്റാണ്ടിലെ സിറിയൻ കുടിയേറ്റക്കാരെ ഇല്ലാതാക്കിയാൽ സീറോ മലബാർ സഭയുടെ ചരിത്രം കെട്ടുകഥ ആകും എന്ന് ഓർക്കുന്നത് നന്ന്. അതിൻറെ അനുരണനങ്ങൾ ആണ് പുലർകാലങ്ങളിൽ ചിലർക്ക് തോന്നുന്ന ഉൾവിളിയും, അനുസരണക്കേടും,വൈവിധൃമായിചിത്രീകരിച്ചുകൊണ്ടുള്ള പരസ്പരമുള്ള പാരവെപ്പും തെറിവിളിയും.

ഡോമിനിക് സാവിയോ വാച്ചാച്ചിറയിൽ

കോട്ടയം7-1-2022

നിങ്ങൾ വിട്ടുപോയത്