തൃശൂർ: നിർമ്മലദാസി സമർപ്പിത സമൂഹത്തിന്റെ  സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക്  സമാപനമായി. മുളയം സെന്റ് പാട്രിക് ദേവാലയത്തിൽ നടന്ന കൃതജ്ഞതാ ദിവ്യബലിക്ക് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. 

തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, എമരിറ്റസ് ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴി, പാലക്കാട് രൂപതാ ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, ഷംഷാബാദ് രൂപത ബിഷപ് മാർ റാഫേൽ തട്ടിൽ, ഇരിങ്ങാലക്കുട രൂപതാ ബിഷപ് മാർ പോളി കണ്ണൂക്കാടൻ, രാമനാഥപുരം രൂപതാ ബിഷപ് മാർ പോൾ ആലപ്പാട്ട്, സെന്റ് തോമസ് കൂരിയ ചാൻസലർ ഫാ. വിൻസെന്റ്  ചെറുവത്തൂർ, മുളയം സെന്റ് പാട്രിക് ഇടവക വികാരി ഫാ. ആന്റണി കുരുതുകുളങ്ങര എന്നിവർ സഹകാർമ്മികരായിരുന്നു. ഷംഷാബാദ് രൂപത ബിഷപ് മാർ റാഫേൽ തട്ടിൽ വചന സന്ദേശം നൽകി.

ദിവ്യബലിക്ക് ശേഷം നടന്ന പൊതു സമ്മേളനം തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. പാലക്കാട് രൂപത ബിഷപ് മാർ ജേക്കബ് മനത്തോടത്ത് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപതാ ബിഷപ് മാർ പോളി കണ്ണൂക്കാടൻ, രാമനാഥപുരം രൂപതാ ബിഷപ് മാർ പോൾ ആലപ്പാട്ട്, മേരിമാത മേജർ സെമിനാരി റെക്ടർ ഫാ. ജെയ്സൻ കൂനംപ്ലാക്കൽ, ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ വൈസ് സുപ്പീരിയർ ജനറൽ സി. റോസ് അനിത, തൃശൂർ നിർമ്മല പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ക്രിസ് ലിൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. 

റവ. ഫാ. സിറിയക് കണിച്ചായി തയ്യാറാക്കിയ നിർമ്മലദാസ്യയോഗം എന്ന നിർമ്മലദാസി സമൂഹത്തിന്റെ ചരിത്ര പുസ്തകം മാർ ആൻഡ്രൂസ് താഴത്ത് പിതാവ് മാർ ജേക്കബ് മനത്തോടത്ത് പിതാവിന് നൽകി പ്രകാശനം ചെയ്തു. ഫാ. ആന്റണി കുരുതുകുളങ്ങര പുസ്തകം പരിചയപ്പെടുത്തി. സുപ്പീരിയർ ജനറൽ സി. ചിന്നമ്മ കുന്നക്കാട്ട് സ്വാഗതവും, അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ സി. എൽസി ഇല്ലിക്കൽ നന്ദിയും പറഞ്ഞു.

നിങ്ങൾ വിട്ടുപോയത്