വായനക്കാരെ പുകമറയിൽ നിർത്താതെ ഇതിന്റെ സത്യം എന്താണെന്ന് തുറന്ന് വെളിപ്പെടുത്താൻ ഈ സംസ്ഥാനത്തെ വൈദ്യശാസ്ത്ര ഡോക്ടർമാരും ആരോഗ്യവകുപ്പും തയ്യാറാകണം .

കുഞ്ഞ് ഗർഭപാത്രത്തിൽ വളർന്ന് പ്രസവിച്ചത് ആരുടെ ശരീരത്തിൽ ആണ് ?

ആ ശരീരം ഉള്ള ആളല്ലേ അമ്മ . അണ്ഡം ഉത്പാദിപ്പിച്ച ovary ഉള്ള ആ ശരീരവും ബീജം / ശുക്ലം ഉത്പാദിപ്പിച്ച ശരീരവും രണ്ടും രണ്ടല്ലേ ?

ഇതല്ലേ സ്ത്രീയും പുരുഷനും? അമ്മയും അച്ഛനും ? സ്കൂൾ വിദ്യാഭ്യാസം നേടി ഇതൊക്കെ അറിയാത്ത പത്ര മാധ്യമ പ്രവർത്തകരാണോ നമ്മുടെ നാട്ടിൽ ഉള്ളത്?

ട്രാൻസ്ജെൻഡേഴ്സിന് ന്യായമായും കുറെ വെല്ലുവിളികൾ ഉണ്ട് , അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഉൾപ്പെടുത്തി ചേർത്ത് നിർത്താൻ എല്ലാവരും ശ്രമിക്കണം . എന്നാൽ ശാസ്ത്രീയമായും സത്യസന്ധമായും വേണം അവരുടെ പ്രശ്നങ്ങളെ പഠിക്കുവാൻ . അല്ലാതെ കുറെ ഫോട്ടോഷൂട്ട് ചെയ്ത് വാർത്ത കളവായി സ്രഷ്ടിക്കുന്ന നാടകങ്ങൾ അനുവദിച്ചു കൊടുക്കരുത് . ഓരോരുത്തരുടെയും തോന്നലുകൾ സർക്കാർ അനുവദിച്ചു കൊടുക്കാൻ തുടങ്ങിയാൽ പലർക്കും പലതും തോന്നും .

ഇതേ വ്യക്തികൾ സർക്കാർ ജീവനക്കാർ ആയിരുന്നു എങ്കിൽ ആർക്കാണ് maternity ലീവ് ?

ഇവരിൽ നിന്ന് ജനിച്ച കുട്ടിക്ക് ഇവരിൽ നിന്ന് സ്വതന്ത്രമായ അവകാശങ്ങൾ ഇല്ലേ ?

ആ കുട്ടിയുടെ അച്ഛൻ പേരും ഉടുപ്പും നടപ്പും മാറിയാൽ അമ്മയാകുമോ ?

ഇവരുടെ താളത്തിന് തുള്ളി birth certificate കൊടുത്ത് ഭാവിയിൽ ആ കുട്ടിക്ക് കൺഫ്യൂഷൻ ഉണ്ടാക്കാൻ സർക്കാർ കൂട്ട് നിൽക്കണോ ?

ഇവർ പറയുന്നത് അനുസരിച്ച് gender മാറ്റി കൊടുക്കുമെങ്കിൽ ഞാൻ പെണ്ണാണ് എന്ന് എഴുതി കൊടുത്താൽ എന്നെ പെണ്ണാക്കുമോ ?

സ്ത്രീക്ക് സംവരണം ചെയ്ത ജോലിയും ആനുകൂല്യങ്ങളും എനിക്ക് അനുവദിക്കുമോ ?

എന്റെ ഈ ചിന്തക്ക് എന്റെ ഭാര്യ അനുകൂലമല്ലെങ്കിൽ എന്റെ കുട്ടികൾക്ക് അപ്പോൾ രണ്ടു അമ്മ ഉണ്ടാകുമോ ?

ശാസ്ത്രീയ വിദ്യാഭ്യാസ യോഗ്യതകളും മാനദണ്ഡങ്ങളും ഇല്ലാതെ ഒരാൾ ആണാണോ പെണ്ണാണോ എന്ന് സ്വയം നിശ്ചയിക്കുന്ന അവസ്ഥ നമ്മെ എവിടെ ചെന്നെത്തിക്കും ? അതിനു നിജമായ വ്യവസ്ഥകൾ സർക്കാർ ഉണ്ടാക്കണം .

lgbtqia++ എന്നത് ഇന്ന് ശാസ്ത്രീയ വിശകലനത്തിനും നിയമങ്ങൾക്കും വിധേയമായി ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട യാഥാർഥ്യം ആണ് .

പരിവർത്തന ചികിത്സയും ലിംഗ മാറ്റ ശസ്ത്രക്രിയയും ഇനിയും പൂർണമായും വിജയിച്ചിട്ടില്ല . പ്രതിസന്ധികളെ നേരിട്ട് വികസിച്ചു വരുന്ന ആ വിഷയത്തെ സ്വയം പരിഹാസ്യമാക്കുന്ന പ്രവർത്തികൾ ചെയ്യുന്നവരെ ഇങ്ങനെ കൊട്ടിഘോഷിച്ചു ശരിയായ പ്രശ്നത്തെ അവമതിക്കരുത് .

Advocate Litto Palathingal

നിങ്ങൾ വിട്ടുപോയത്