ഇന്ത്യയിൽ നിന്നുള്ള ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി നാമകരണം ചെയ്യുന്നതിനായിട്ടുളള ദിവസം ഫ്രാൻസിസ് പാപ്പ പ്രാഖ്യാപിച്ചു.

വാഴ്ത്തപെട്ട ദേവസാഹായം പിള്ളയടക്കം 7 പേരെ വിശുദ്ധരായി പ്രഖാപിക്കുന്നതിനായി 2022 മെയ് മാസം 15 ന് ആണ് പാപ്പ നിശ്ചയിച്ചിരിക്കുന്നത്. അതിനായി കഴിഞ്ഞ മെയ് മാസം മൂന്നാം തീയതി ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ ഓർഡിനറി കൺസിസ്റ്ററി ചേർന്നിരുന്നു. എന്നാൽ കൊറോണ സാഹചര്യം മൂലം പ്രഖ്യാപിക്കുന്നതിനുള്ള ദിവസം പിന്നീട് അറിയിക്കാം എന്നാണ് തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം നാമകരണനടപടികൾ കൈകാര്യം ചെയ്യുന്ന കോൺഗ്രിഗേഷൻ തലവൻ കർദിനാൾ മർചെല്ലോ സെമരാരോ പാപ്പയുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് ഈ ദിവസം തീരുമാനിച്ചത്.

ഇന്ത്യയിൽ നിന്നുള്ള ആദ്യഅത്മായ വിശുദ്ധനായ ദേവസഹായം പിള്ള,അൾജീരിയയിൽ വച്ച് രക്തസാക്ഷിയായ ഫ്രാൻഞ്ച് മിഷനറി വൈദികനായ ചാൾഡ് ഫകോൾഡ്, വൊകേഷനിസ്റ്റ് സഭാ സ്ഥാപകനായ ഫാദർ ജസ്റ്റിനോ റുസോളിലോ, ഫ്രാൻസിൽ നിന്നുള്ള വൈദികനായ സെസാർ ദെ ബസ്, ഇറ്റലിയിലെ ബെർഗമോ പ്രദേശത്ത് നിന്നുള്ള വൈദികനായ ലൂയിജി മരിയ, ഇറ്റലിയിൽ ജനിച്ച് ഉറുഗ്വായിൽ മരണമടഞ്ഞ കപ്പുച്ചിൻ സിസ്റ്ററായ അന്ന മരിയാ റുബാത്ത, ഇറ്റലിയിൽ നിന്നുള്ള തിരുകുടുംബ സന്യാസസമൂഹ സ്ഥാപകയായ സിസ്റ്റർ മരിയ ഡൊമെനിക്ക മാന്തോവാനി എന്നിവരാണ് 7 പേരെയാണ് വിശുദ്ധരായി പ്രഖ്യാപിക്കാനുള്ളത്.

ഫോട്ടോ കടപ്പാട്: വത്തിക്കാൻ മീഡിയ

റോമിൽ നിന്ന് ഫാ ജിയോ തരകൻ

തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്. 2022 മേയ് 15ന് ആഗോളസഭയുടെ വിശുദ്ധാരാമത്തിലേക്ക് ദേവസഹായം പിള്ളയും ഉയര്‍ത്തപ്പെടും. ഇന്ത്യയിലെ പ്രഥമ അല്‍മായ രക്തസാക്ഷിയായ വിശുദ്ധനാകും വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള.

വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ അനിവാര്യമായ, ദേവസഹായം പിള്ളയുടെ മാധ്യസ്ഥത്തില്‍ സംഭവിച്ച രോഗസൗഖ്യത്തിന് കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് പാപ്പ അംഗീകാരം നല്‍കിയിരുന്നു. വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉള്‍പ്പെടെ ഏഴ് പേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന തിയതി വത്തിക്കാന്‍ ഇന്നാണ് വത്തിക്കാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

1712 ഏപ്രില്‍ 23ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ഒരു ഹൈന്ദവ കുടുംബത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. നീലകണ്ഠപിള്ള എന്നായിരുന്നു പേര്. തിരുവിതാംകൂര്‍ രാജ്യകൊട്ടാരത്തില്‍ കാര്യദര്‍ശിയായിരിക്കേയാണ് ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ദേവസഹായം പിള്ള എന്ന നാമം സ്വീകരിച്ച് ക്രൈസ്തവവിശ്വാസത്തിലേക്ക് എത്തിയ്ത.

കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം പിടിയിലാക്കിയ ഡച്ച് പടത്തലവനും കത്തോലിക്കാ വിശ്വാസിയുമായ ഡിലനോയിയില്‍ നിന്നാണ് ക്രിസ്തുവിനെ കുറിച്ച് അറിയാന്‍ ദേവസഹായം പിള്ളക്ക് കഴിഞ്ഞത്. ജീവിതത്തില്‍ നിരവധി വിഷമഘട്ടങ്ങള്‍ നേരിട്ട നീലകണ്ഠപ്പിള്ളയ്ക്ക് ക്രിസ്തുവിന്റെ സുവിശേഷസത്യങ്ങള്‍ വലിയ ആശ്വാസവും പ്രത്യാശയുമാണ് പകര്‍ന്നത്.

തിരുവിതാംകൂറില്‍ മിഷണറിയായിരുന്ന ഈശോ സഭാ വൈദീകനില്‍നിന്ന് 1745 മേയ് 17നാണ് ‘ലാസര്‍’ എന്നര്‍ത്ഥം വരുന്ന ‘ദേവസഹായം’ പിള്ള എന്ന പേരില്‍ അദ്ദേഹം മാമ്മോദീസ സ്വീകരിച്ചത്. തിരുവിതാംകൂറിന്റെ പലഭാഗങ്ങളില്‍ സുവിശേഷം പ്രസംഗിച്ച ദേവസഹായം പിള്ള രാജസേവകരുടെ കണ്ണിലെ കരടായി മാറി. പിള്ളയ്‌ക്കെതിരെ അവര്‍ രാജദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു.

ശാരീരിവും മാനസികവുമായ കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടും ക്രിസ്തുവിനെ തള്ളിപ്പറയാതിരുന്ന ദേവസഹായം പിള്ള നാല് വര്‍ഷം ജയിലില്‍ കഴിഞ്ഞു. ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാന്‍ തയാറാകാത്ത അദ്ദേഹത്തെ 1752 ജനുവരി 14ന് കാറ്റാടി മലയില്‍വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.

ദേവസഹായം പിള്ളയെ രക്തസാക്ഷിയെന്ന നിലയില്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ക്ക് 2012-ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബര്‍ 2-ന് കത്തോലിക്കസഭ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. പത്തുവര്‍ഷങ്ങള്‍ക്ക് ശേശം അദ്ദേഹം വിരുദ്ധാരമത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു.

നിങ്ങൾ വിട്ടുപോയത്