പാലാ രൂപതയുടെ ഇടയൻ അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് തൻ്റെ മക്കളോട് അജഗണങ്ങളുടെ ആത്മീയ പിതാവ് എന്ന നിലയിൽ മക്കൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചുംകരുതലിനെക്കുറിച്ചും സംസാരിച്ചത് ചില വിഭാഗങ്ങൾക്ക് അസ്വാരസ്യം ഉണ്ടാക്കിയത്രേ !!സമുദായ സൗഹാർദം തകർക്കുന്ന വിഷയമാണ് സംസാരിച്ചതത്രേ !!

ജിഹാദിൻ്റെവേരുകൾ ഈ കേരള മണ്ണിൽ ആഴത്തിൽ പടർന്നിട്ടുണ്ട് എന്നത് ആർക്കാണ് ഇനിയും മനസ്സിലാവാത്തത്?

ക്രൈസ്തവ കുടുംബങ്ങളിലെ പെൺകുട്ടികളുടെ തിരോധാനവും മയക്കുമരുന്നു കള്ളക്കടത്തുകളും നിത്യേന വർത്തമാന വാർത്തകളാകുന്ന ഈ കാലത്ത് ബിഷപ്പിന് ഒരു സുപ്രഭാതത്തിൽപ്രത്യേക വെളിപാടുകൾ ഉണ്ടായതുകൊണ്ട് അബദ്ധത്തിൽ പറഞ്ഞു പോയതല്ല; വസ്തുതകൾ കൃത്യമായി പഠിച്ചിട്ടു തന്നെയാണ് മറഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് അറിവുള്ളവരാകണമെന്നു കൃത്യമായും വ്യക്തമായും വെളിപ്പെടുത്തിയത്.

എന്നും സമാധാനവും സാമുദായിക ഐക്യവും കാംക്ഷിക്കുന്നവരാണ് ക്രൈസ്തവർ.പ്രതികരണശേഷിയില്ലാത്ത ഒരു സമുദായമാ യതുകൊണ്ടല്ല വാളും വടിയുമായി നടുറോഡിൽ ഇറങ്ങാത്തത്. ക്രിസ്തു ഞങ്ങളെ പഠിപ്പിച്ച മാർഗ്ഗം സ്നേഹത്തിൻ്റെയും, ക്ഷമയുടേതുമാ യതുകൊണ്ടാണ്. സഹന വഴിയിലൂടെ ലോകത്തെ രക്ഷിച്ചവൻ തന്നെയാണ് അനീതിക്കെതിരെ ചാട്ടവാറെടുത്തതും എന്നു മറക്കാതിരിക്കുക. വന്നുവന്ന് ഇപ്പോൾ മുറത്തിൽ കേറി കൊത്താൻ തുടങ്ങിയിരിക്കുന്നു.!!എല്ലാം ശരിയാകുമെന്നും ഒക്കെ ശരിയാക്കുമെന്നും അവകാശപ്പെടുന്നവർക്ക് നമ്മുടെ നാട്ടിൽ ഇഴഞ്ഞും നുഴഞ്ഞും കയറി സ്ഥാനമുറപ്പിച്ചു വിഷം ചീറ്റുന്ന ഈ തീവ്രവാദത്തെ ഇല്ലാതാക്കാൻ കഴിയുമോ?

അതിനുള്ള സ്വാതന്ത്ര്യവും സമയവും ഇവിടുത്തെ പോലീസ് വിഭാഗത്തിനും അന്വേഷണ ഏജൻസികൾക്കും നല്കാമോ ?

ആരുടേയും വിഴുപ്പു ഭാണ്ഡങ്ങളാകാതെ ഈ കർത്തവ്യം നാടിൻ്റെ ഭാവി ഭദ്രതയ്ക്കായി ഉദ്യോഗസ്ഥർക്ക് നിർവ്വഹിക്കാൻ കഴിയുമോ?

എങ്കിൽ അതായിരിക്കുംഈ നാടിന് ചെയ്യാവുന്ന ഏറ്റവും മികച്ച സേവനം .പണത്തിനും അധികാരത്തിനും വേണ്ടി തിന്മയെ കണ്ടില്ലെന്നു നടിക്കുന്നത് ഏറ്റവും വലിയഅപരാധമാണ്. പലപ്പോഴായി അമുസ്ലീം വിഭാഗത്തിൽ നിന്ന് അപ്രത്യക്ഷരായ ധാരാളം പെൺകുട്ടികളുടെ കുടുംബങ്ങൾ ,അവരുടെമാതാപിതാക്കളുടെ നിലയ്ക്കാത്ത കണ്ണുനീർ, ചങ്കുലയ്ക്കുന്ന കരച്ചിൽ അതൊരു കനലായി ഈ നാടിനെ ചുട്ടുപൊള്ളിക്കും.

ഊർജ്ജസ്വലമായ കേരള സമൂഹത്തിൻ്റെ യുവത്വം മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ട് കള്ളും കഞ്ചാവും കള്ളക്കടത്തുമായി ജീർണിച്ചാൽ

നാളെ ഈ നാടിൻ്റെ അവസ്ഥ എന്തായിത്തീരും ?? ഇതിനൊക്കെ ഉത്തരം കൊടുക്കാൻ ഈ നാട് ഭരിക്കുന്നവർക്ക്കഴിയേണ്ടതല്ലേ ?

വിവിധ മതങ്ങളുടെ സംഗമഭൂമിയായ ഈ മണ്ണ് തീവ്രവാദത്തിനും, അക്രമത്തിനും, വിദ്വേഷ ചിന്തകൾക്കും, മതവർഗീയതയ്ക്കുംഅടിയറവു വയ്ക്കാതിരിക്കാൻ നമുക്ക് ജാഗ്രതയുള്ളവരാകാം.

-സി. ആൻസി പോൾ SH, മാനന്തവാടി.

നിങ്ങൾ വിട്ടുപോയത്