ഭൂമിയിലെ ജീവിതത്തിൽ നാം മനുഷ്യനെയല്ല, ദൈവത്തെയാണ് ഭയപ്പെടേണ്ടത്. പലപ്പോഴും നാം സൃഷ്ടാവിനെക്കാൾ കൂടുതൽ സൃഷ്ടിയെ ഭയപ്പെടുന്നു. ദൈവത്തിന്റെ മുൻപിൽ മുട്ടുമടക്കുന്നവർക്ക്, ഈ ലോകത്തിൽ മറ്റൊരാളുടെ മുമ്പിലും മുട്ടുമടക്കേണ്ടി വരികയില്ല. ദൈവത്തിന്റെ മുൻപിൽ മുട്ടുമടക്കാത്ത പലരും മനുഷ്യന്റെ മുൻപിൽ മുട്ടുമടക്കുന്നത് നാം ദിനംപ്രതി കാണാറുണ്ട്. ഭൂമിയിൽ മനുഷ്യൻ സാഹചര്യങ്ങളെ നോക്കിയാണ് ജീവിതത്തിന്റെ അവസ്ഥകളെ വിലയിരുത്തുന്നത്. ദൈവത്തിലുള്ള വിശ്വാസം കുറയുമ്പോഴാണ് നാം മനുഷ്യന്റെ മുൻപിൽ മുട്ടു മടക്കുന്നത്.

നിത്യജീവിതത്തിൽ നാം പലപ്പോഴും മനുഷ്യന്റെ പ്രീതി സംരക്ഷിക്കാൻ വേണ്ടി ദൈവത്തിന്റെ പ്രീതി കണ്ടില്ല എന്ന് നടിക്കുന്നു. ഗലാത്തിയാ 1:10 ൽ പറയുന്നത്ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിക്കുന്നവനായിരുന്നെങ്കില്‍ ക്രിസ്‌തുവിന്റെ ദാസനാവുകയില്ലായിരുന്നു എന്നാണ്. ഭൂമിയിൽ മനുഷ്യർ പലപ്പോഴും സാമ്പത്തിക ലാഭത്തിനും, അധികാരത്തിനും, മറ്റു നേട്ടങ്ങൾക്കും വേണ്ടി ദൈവത്തെ ഭയപ്പെടാതെ മനുഷ്യനെ ഭയപ്പെടുന്നു. ദൈവത്തെ ഭയപ്പെടാതെ മനുഷ്യനെ ഭയപ്പെടുമ്പോൾ നാം പാപത്തിന്റെ വഴിയിൽ കൂടിയും വചനത്തിനു വിരുദ്ധമായും സഞ്ചരിക്കേണ്ടി വരുന്നു.

ജീവിതത്തിൽ ഏതു സാഹചര്യത്തിലും പൂർണമായും കർത്താവിൽ വിശ്വസിക്കുക. മനുഷ്യന്റെ ന്യായവിധിയെ നോക്കാതെ ദൈവത്തിന്റെ ന്യായവിധിയെ ഭയപ്പെടുക. കുടുംബത്തിലും ജോലിസ്ഥലത്തും സമൂഹത്തിലും നാം ആഗ്രഹിക്കേണ്ടത് മനുഷ്യന്റെ ന്യായവിധി അല്ല,ദൈവത്തിന്റെ ന്യായവിധി ആണ്. മനുഷ്യന്റെ ന്യായവിധി നമുക്ക് താത്കാലിക സന്തോഷം നൽകുന്നു. എന്നാൽ ദൈവത്തിന്റെ ന്യായവിധി സമാധാനവും സന്തോഷവും നിത്യജീവനും നൽകുന്നു. നാം ഓരോരുത്തർക്കും മനുഷ്യന്റെ ന്യായവിധിയെ ഭയപ്പെടാതെ ദൈവത്തിന്റെ ന്യായവിധിയെ ഭയപ്പെടുന്നവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്