യേശു ആൽമീയ വെളിച്ചത്തിന്റെ ഉറവിടമാണ്. ദിവ്യവെളിച്ചമായ യേശു അന്ധകാരത്തെ അകറ്റുന്നു. ജീവിതത്തിൽ നമുക്കു മാർഗദർശനത്തിന്‌ യേശു എന്ന വെളിച്ചം കൂടിയേതീരൂ. യേശു മുഖ്യമായും ആത്മീയ വെളിച്ചം ചൊരിയുന്നത്‌, ദൈവത്തിന്റെ വചനത്തിലൂടെയാണ്‌. അതുകൊണ്ട്‌, നാം ബൈബിൾ പഠിക്കുകയും ദൈവപരിജ്ഞാനം നേടുകയും ചെയ്യുമ്പോൾ വാസ്‌തവത്തിൽ യേശുവിന്റെ വെളിച്ചം നമ്മുടെമേൽ പ്രകാശിക്കാൻ നാം അനുവദിക്കുകയാണു ചെയ്യുന്നത്‌.

തിരുവചനത്തിലൂടെ യേശു തന്റെ ഉദ്ദേശ്യങ്ങളിന്മേൽ വെളിച്ചം വീശുകയും അവന്റെ ഹിതം എങ്ങനെ ചെയ്യാമെന്നു നമുക്കു വെളിപ്പെടുത്തിത്തരികയും ചെയ്യുന്നു. യോഹന്നാന്‍ 8 : 12 ൽ പറയുന്നു, യേശു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്‌. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും. അന്ധകാരത്തിൽനിന്ന്‌ ഒഴിഞ്ഞ്‌ ദൈവത്തിന്റെ വെളിച്ചത്തിൽ നമുക്കു നടക്കാൻ സാധിക്കണമെങ്കിൽ യേശു പറയുന്ന എല്ലാ കാര്യങ്ങൾക്കും നാം ശ്രദ്ധ കൊടുക്കുകയും തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ മാതൃകയും പഠിപ്പിക്കലുകളും പിൻപറ്റുകയും ദൈവഹിതത്താൽ ജീവിക്കുകയും വേണം.

ക്രിസ്‌തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശം ശോഭിക്കാതിരിക്കാൻ പിശാച്‌ മനുഷ്യ മനസിനെ കുരുടാക്കി. ദൈവവചനത്തിന്റെ വെളിച്ചത്തിലേക്കു വരുന്ന ഏവർക്കും തങ്ങളുടെ ജീവിതത്തിനു മാറ്റം വരുത്താൻ കഴിയും. നമ്മുടെ ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും, കർത്താവ് വെളിച്ചമായി മാറട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 🕊️

യേശു പിതാവിന്റെ ഇഷ്ടം മാത്രം ചെയ്യാന്‍ പ്രോഗ്രാം ചെയ്തുവിട്ട യന്ത്ര മനുഷ്യനെ പോലെയല്ല ഭൂമിയിലേക്കു വന്നത്. അവിടുത്തേക്കും നമ്മളെപ്പോലെ സ്വന്ത ഇഷ്ടവും പിതാവിന്റെ ഇഷ്ടവും തമ്മിലുള്ള തിരഞ്ഞെടുപ്പിനു സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പിതാവിന്റെ ഇഷ്ടം ചെയ്യുന്നത് യേശുവിനും എളുപ്പമായിരുന്നില്ല എന്നിട്ടും അവിടുന്നു നിമിഷ നേരത്തേക്കു പോലും സ്വന്തം ഇഷ്ടത്തിനു വഴങ്ങിയില്ല. നമുക്കും യേശുവിന്റെ പാതയെ അനുഗമിക്കുകയും, ദൈവഹിതത്തിന് അനുസൃതമായി വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കുകയും ചെയ്യുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

🧡

ആമ്മേൻ

നിങ്ങൾ വിട്ടുപോയത്