ഓരോ നിമിഷവും നാം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നമ്മുടെ ജീവിതഗതി നിര്‍ണയിക്കുന്നതില്‍ അഗണ്യമായ പങ്കുണ്ട്. വിശുദ്ധരാകുന്നതിനും സ്വര്‍ഗം പിടിച്ചടക്കുന്നതിനും തങ്ങള്‍ക്ക് ദൈവം നിശ്ചയിച്ചിരിക്കുന്നത് എന്തെന്ന് കണ്ടെത്തി ആ മാര്‍ഗം സ്വീകരിക്കാന്‍ നാം തയ്യാറാകണം.

ദൈവത്തിന്റെ ഇഷ്ടവും, വിശുദ്ധകരമായ ജീവിതം നയിക്കാനും നിത്യജീവൻ സ്വന്തമാക്കാനും നമ്മെ കൂടുതല്‍ സഹായിക്കുന്നതാണ് ദൈവഹിതം. ഓരോരുത്തര്‍ക്കും വ്യത്യസ്ത മാര്‍ഗവും പദ്ധതികളുമാണ് ദൈവം നിശ്ചയിച്ചിരിക്കുന്നത്. അത് തിരിച്ചറിഞ്ഞ്, അപ്രകാരം തീരുമാനിച്ച് പ്രാവര്‍ത്തികമാക്കുമ്പോള്‍ ദൈവത്തിന്റെ തീരുമാനവും നമ്മുടെ തീരുമാനവും ഓന്നായിത്തീരും.

നമ്മുടെ സകല കാര്യങ്ങളിലും ദൈവത്തിന്റെ തീരുമാനമാണ് നമ്മുടെ തീരുമാനമാകേണ്ടത്. ദൈവഹിതം വിട്ടു കൊടുക്കലിന്റെയും, ജീവിതത്തിൽ വേദന ഉണ്ടാക്കുന്നതുമായ അനുഭവത്തിൽ കൂടി നമ്മെ നയിക്കാം, എന്നാൽ ദൈവഹിതത്തിന്റെ വഴിയെ നടക്കുമ്പോൾ അത്യന്തികമായി സ്വർഗ്ഗീയ സന്തോഷം പകരപ്പെടുന്ന ജീവിതം നമുക്ക് ദൈവം ദാനമായി നൽകും. ദൈവഹിതം നിറവേറ്റുമ്പോൾ ജീവിതത്തിൽ വേദന എന്ന് പറയുന്നതെല്ലാം സന്തോഷമായി മാറും. ജറെമിയ 29:11 ൽ പറയുന്നു, നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്, നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി.അതിനാല്‍ നമ്മെക്കുറിച്ച് ദൈവത്തിനുള്ള പദ്ധതിക്കനുസൃതമാകണം നമ്മുടെ ജീവിതവും.

ജീവിതത്തിലെ സുപ്രധാനങ്ങളെന്നു തോന്നുന്ന ജീവിതാന്തസ്, പഠനം, ജോലി, ബിസിനസ് തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുംമുമ്പ് ദൈവഹിതം അന്വേഷിക്കാറുണ്ട് നാം. എന്നാല്‍ ഇവ കൂടാതെ ചെറുതും വലുതുമായ എത്രയെത്ര തീരുമാനങ്ങളാണ് ഓരോ നിമിഷവും എടുത്തുകൊണ്ടിരിക്കുന്നത്? ചിലപ്പോഴെങ്കിലും നാം അവ ശ്രദ്ധിക്കുകയോ അറിയുകപോലുമോ ചെയ്യാറില്ല. നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം ദൈവഹിതം നിറവേറ്റുക എന്നുള്ളതായിരിക്കണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 🕊️

നിങ്ങൾ വിട്ടുപോയത്