Surely goodness and mercy shall follow me all the days of my life, and I shall dwell in the house of the Lord forever.(Psalm 23:6)

കർത്താവിൽ പൂർണമായി ആശ്രയിക്കുന്നവർക്കും, ദൈവഭയം ഉള്ളവർക്കും അവിടുത്തെ നൻമയും കരുണയും ജീവിതകാലം മുഴുവൻ അനുഭവിക്കാൻ സാധിക്കും. അനാദികാലം മുതൽ പ്രവാചകൻമാരിലൂടെയും, ഇന്ന് നമ്മുടെ ജീവിതത്തിലൂടെയും കർത്താവ് നൻമയും, കരുണയും പ്രദാനം ചെയ്യുന്നു. സൂര്യന്‍റെയും മഴയുടെയും ഫലപുഷ്ടിയുള്ള കാലങ്ങളുടെയും രൂപത്തിൽ മനുഷ്യവർഗത്തോട് ദൈവം ഉദാരമായി പ്രകടമാക്കിയിരിക്കുന്ന നന്മയെ അനേകരും നിസ്സാരമായി കരുതുന്നു.

ദൈവം തന്‍റെ അനന്തമായ നന്മയിൽ ‘അതിശയമായി സൃഷ്ടിച്ചിരിക്കുന്ന’ ഒരു ശരീരം നമുക്കു നൽകിയിരിക്കുന്നു. ദൈവത്തിന്റെ പ്രവൃത്തികളെ ഗ്രഹിക്കാനും ഭൂമിയിൽ ആഹ്ലാദിക്കാനും നമ്മെ സഹായിക്കത്തക്കവിധം ദൈവം ശരീരത്തെ രൂപകൽപ്പന ചെയ്‌തിരിക്കുന്നു

നാം ജീവിക്കുന്ന ഓരോ ദിവസവും ദൈവത്തിൽ ഏതെങ്കിലും വിധത്തിൽ നമുക്കു നൻമ ലഭിക്കുന്നു.ചില സന്ദർഭങ്ങളിൽ നന്മയ്ക്കു പകരം കഷ്ടതയും ജോബിന്റെ ജീവിതത്തിലെന്നപോലെ നേരിട്ടെന്നു വരാം. എന്നാൽ അവിടെയും ദൈവം ഒരു പ്രത്യേക അർത്ഥത്തിൽ നന്മ ചെയ്യുകയാണ്. ഒരു മനുഷ്യൻ കഷ്ടം സഹിക്കുന്നത് നല്ലതാണ്. ഗുണീകരണത്തിനും, നന്മയ്ക്കും, വിശ്വാസത്തിൽ ബലപ്പെടുന്നതിനും, സഹിഷ്ണുതയ്ക്കും അതു കാരണമായിതീരുന്നു. (ഹെബ്രാ, 12:10). ഭൗതിക നൻമകൾ മാത്രമല്ല, മരണത്തെ ജയിക്കുന്ന നിത്യജീവൻ കർത്താവ് നൽകുന്നു. ദൈവത്തിൽ നിന്ന് ലഭിക്കുന്ന നൻമയ്ക്ക് നന്ദിയുള്ളവരായിക്കുകയും, ദിനംപ്രതി നന്ദി ഏറ്റുപറയുകയും ചെയ്യുക

നീതിയുടെ മാർഗത്തിൽ നിന്ന് വഴി തെറ്റിപ്പോയിട്ടും, നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും, ചെയ്യുന്ന ദൈവത്തിന്റെ കരുണ ദിനംപ്രതി നാം അനുഭവിക്കുന്നുണ്ട്. ജീവിതത്തിൽ എല്ലാ മേഖലകളിലും കർത്താവിന്റെ കരുണ നാം അനുഭവിക്കുന്നുണ്ട്. നമുക്ക് ദൈവത്തില്‍ നിന്നും ദാനമായി ലഭിച്ച കരുണ മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍ നമ്മള്‍ കടപ്പെട്ടിരിക്കുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ

നിങ്ങൾ വിട്ടുപോയത്