For the word of the cross is folly to those who are perishing, but to us who are being saved it is the power of God. (1 Corinthians 1:18)

സഹനത്തോടുള്ള ക്രിസ്തുവിന്റെ കാഴ്ചപ്പാട് ലോകത്തുള്ളതും, ഉണ്ടായിരുന്നതുമായ മറ്റേതൊരു വിശ്വാസ കൂട്ടായ്മയിൽനിന്നും വേറിട്ടു നിൽക്കുന്ന ഒന്നാണ്. വേദനകളും പരാജയങ്ങളും ദൈവകോപത്തിന്റെ ഫലങ്ങളാണെന്നു വിശ്വസിച്ചിരുന്ന ലോകത്തിലേക്കാണ് പീഡനവും തിരസ്കരണവും ഏറ്റു വാങ്ങുന്നതിനായി, അപമാനത്തിന്റെയും ശാപത്തിന്റെയും അടയാളമായ കുരിശിനെ പുല്കുന്നതിനായി, ദൈവം മനുഷ്യന്റെ രൂപമെടുത്ത്‌ വന്നത്.

പാപത്തിന്റെ കെട്ടുകളിൽനിന്ന് ലോകത്തെ മോചിപ്പിക്കുന്നതിനായി ദൈവം ചെയ്തത് സഹനത്തെ സ്വീകരിക്കുകയാണ്, വേദനകൾ ഏറ്റെടുക്കുകയാണ് അവ ഇല്ലാതാക്കുകയല്ല. അതുവഴി ഈശോ ലോകത്തിന് സഹനങ്ങളെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് നൽകുകയാണ് ചെയ്യുന്നത്.

ലോകത്തിന്റെ ദൃഷ്ടിയിൽ കുരിശ് അപമാനവും വേദനയും മരണവുമാണ്‌. എന്നാൽ, ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം അത് ക്രിസ്തുവിലുള്ള വാസമായിരുന്നു. സഹനം, അത് യേശുവിനോടൊപ്പം ആകുമ്പോൾ, മരണത്തിലേക്കല്ല, നിത്യജീവനിലേക്കാണ് നയിക്കുന്നത് എന്ന ബോധ്യത്തോടെ നമ്മുടെ അനുദിന ജീവിതത്തിലെ കുരിശുമെടുത്ത് ക്രിസ്തുവിനെ അനുഗമിക്കുന്നതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ഈശോ നടന്ന കുരിശിന്റെ വഴിയിലൂടെ, നടന്നാലേ സ്വർഗ്ഗത്തിൽ എത്തുകയുള്ളു. ദൈവം അനുവദിക്കുന്ന കുരിശ് നമ്മൾക്ക് കിരീടമായി ഭവിക്കുകയാണ് ചെയ്യുന്നത്.

ജീവിതത്തിൽ നിരവധി പ്രശ്നങ്ങളും രോഗങ്ങളും പ്രതിസന്ധികളുമാകുന്ന കുരിശുകൾ നമുക്ക് നേരിടേണ്ടതായി വരുന്നുണ്ട്. കുരിശു വേദനയുടെതല്ല രക്ഷയുടെ അടയാളമാണ്. ഈശോയെ നാം അനുഗമിക്കുവാൻ ആഗ്രഹിക്കുന്നുണ്ടങ്കിൽ കുരിശുകളെ പരാതി കൂടാതെ സന്തോഷത്തോടെ വഹിക്കുവാൻ നമുക്കു സാധിക്കണം. രക്ഷയുടെ അടയാളമായ കുരിശുകളെ സന്തോഷത്തോടെ സ്വീകരിച്ച് ഈശോയെ അനുഗമിക്കുവാൻ ദൈവകൃപയാൽ നമുക്ക് പരിശ്രമിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 🕊️

നിങ്ങൾ വിട്ടുപോയത്