കർത്താവിന്റെ രക്ഷ നമ്മുടെ ജീവിതത്തിൽ ദർശിക്കുന്നതിനായി ക്ഷമയോടെ കാത്തിരിക്കണം. കർത്താവിന്റെ രക്ഷ ദൈവത്തിന്റെ ദാനമാണ്. കർത്താവിന്റെ രക്ഷയെ ഇസ്രായേൽ ജനത ക്ഷമയോടെ കാത്തിരുന്നു, ശിമയോൻ എന്ന പ്രവാചകൻ ലൂക്കാ 2 : 31 ൽ പറയുന്നു, സകല ജനതകള്‍ക്കും വേണ്ടി അങ്ങ്‌ ഒരുക്കിയിരിക്കുന്ന രക്‌ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു എന്ന്. സകല ജനതകൾക്കും വേണ്ടി ഒരുക്കിയിരിക്കുന്ന രക്ഷ യേശുക്രിസ്തുവാണ്.

പഴയ നിയമകാല പ്രവാചകൻമാരായ അബ്രാഹം, ജോസഫ്, മോശ എന്നിവരൊക്കെ കർത്താവിന്റെ രക്ഷയെ ശാന്തമായി കാത്തിരുന്നതായി കാണാം. കർത്താവിന്റെ രക്ഷ നമ്മുടെ ജീവിതത്തിൽ പ്രദാനം ചെയ്യുന്നതിനായി നമ്മെ വിശുദ്ധിയിലും, ദൈവ പദ്ധതിയാലും നാം ഒരുക്കപ്പെടേണ്ടതുണ്ട്.

കുംടുബ ജീവിതത്തിലും, വ്യക്തി ബന്ധങ്ങളിലും, കർത്താവിന്റെ രക്ഷ അനുഭവിച്ചറിയാൻ നാം പ്രാർത്ഥിക്കുകയും, കാത്തിരിക്കുകയും ചെയ്യാറുണ്ട്. ഉദാഹരണമായി പറഞ്ഞാൽ ഭാര്യ ഭർത്താവിന്റെയോ, മക്കളുടെയോ ആൽമീയ രക്ഷയ്ക്കുവേണ്ടിയായിരിക്കും പ്രാർത്ഥിക്കുന്നത്. എന്നാൽ പലപ്പോഴും, കർത്താവിന്റെ രക്ഷ നാം ആഗ്രഹിക്കുന്നു പോലെ അവരുടെ ജീവിതത്തിൽ ദർശിക്കുവാൻ കഴിയുകയില്ല. എന്നാൽ ക്ഷമയോടെ കർത്താവിന്റെ രക്ഷ അവരുടെ ജീവിതത്തിൽ പകരപ്പെടുന്നതിനായി, ദൈവത്തിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് കാത്തിരിക്കുക

നാം രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന ഉറപ്പ്‌ നമുക്കുണ്ടായിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. നാം രക്ഷിക്കപ്പെട്ടവരാണോ എന്ന സംശയത്തോടും ചഞ്ചലത്തോടും കൂടെ നമ്മുടെ വിശ്വാസ ജീവിതം ഓരോ ദിവസവും നയിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ്‌ രക്ഷാ മാര്‍ഗ്ഗം വളരെ വ്യക്തമായി തിരുവചനത്താൽ വെളിപ്പെടുത്തിയിരിക്കുന്നത്‌. കര്‍ത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക അപ്പോള്‍ നീ രക്ഷപ്രാപിക്കും. (യോഹന്നാൻ.3:16; പ്രവർത്തികൾ 16:31) അതുപോലെ മാനസാന്തരത്തോടെ പാപങ്ങൾ ഏറ്റു പറയുകയും വിശുദ്ധ ജീവിതം നയിക്കുകയും ചെയ്യുക. കർത്താവിന്റെ രക്ഷയെ ശാന്തമായി കാത്തിരിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 🕊️

നിങ്ങൾ വിട്ടുപോയത്