Salvation belongs to the Lord; your blessing be on your people! Selah(Psalm 3:8)

പാപത്തിൽ നിന്നും, ശാപത്തിൽ നിന്നും, രോഗത്തിൽ നിന്നും ഉള്ള വിമോചനം നൽകുന്നത് കർത്താവാണ്. ഒരു വ്യക്തിയ്ക്കും പാപത്തിന്റെ വിമോചനം ഭൂമിയിൽ നൽകുവാൻ സാധിക്കുകയില്ല. പാപത്തിൽ വീണ മനുഷ്യരെ യേശു ക്രൂശിൽ അവിടുന്ന് ചിന്തിയ രക്തത്താൽ രക്ഷിച്ചു. 1 യോഹന്നാന്‍ 1 : 7 ൽ പറയുന്നു, അവിടുത്തെ പുത്രനായ യേശുവിന്റെ രക്‌തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്‌ധീകരിക്കുന്നു. നാം നമ്മുടെ പാപങ്ങൾ മാനസാന്തരത്തോടെ കർത്താവിനോട് ഏറ്റു പറയുമ്പോൾ അവിടുന്ന് നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നു.

ജീവിതത്തിൽ, വ്യക്തികളുടെ ജീവിതത്തിൽ രണ്ട് ശക്തമായ ശക്തികളുണ്ട്, അവ അനുഗ്രഹങ്ങളും ശാപങ്ങളും ആണ്. ഹവ്വായും ആദാമും പിശാചിനാൽ വഞ്ചിക്കപ്പെടുകയും ദൈവത്തിനെതിരെ പാപം ചെയ്യുകയും ചെയ്തു. ഈ പാപം ദൈവത്തിന്റെ ശാപത്തിലേക്ക് നയിച്ചു. ദൈവം ഒരിക്കലും മനുഷ്യനെ നേരിട്ട് ശപിച്ചിട്ടില്ല, മറിച്ച് മനുഷ്യനുവേണ്ടി അവൻ നിലത്തെ ശപിച്ചു. നമ്മുടെ ജീവിതത്തിലെ പാപ പ്രവർത്തികളായ വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത എന്നിവയെല്ലാം ശാപപ്രവർത്തികളാണ്. കർത്താവ് നമ്മുടെ ജീവിതത്തിൽ വരുമ്പോൾ ശാപങ്ങൾ മാറി പോകും.

യേശു സൗഖ്യദായകനാണ്. ദൈവികരോഗശാന്തി സമഗ്രമായ രോഗശാന്തിയാണ്. ശരീരത്തിനു സൗഖ്യം, മനസ്സിനു സൗഖ്യം, ആത്മാവിനു സൗഖ്യം, ദേശത്തിനു സൗഖ്യം, ബന്ധങ്ങൾക്കു സൗഖ്യം തുടങ്ങിയവയെല്ലാം യേശു നൽകുന്നു. പല അസാന്മാര്‍ഗ്ഗികസ്വഭാവങ്ങളും രോഗങ്ങളെ വിളിച്ചുവരുത്തുന്നു. നമുക്കു ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യത്തെ ദുര്‍വിനിയോഗം ചെയ്യുകയും വഴിവിട്ട ജീവിതം നയിക്കുകയും ചെയ്യുന്നത് ഒരു വ്യക്തിക്കു മാത്രമല്ല, ഒരു സമൂഹത്തിനു തന്നെ രോഗം വരാന്‍ കാരണമുണ്ടാക്കുന്നു. ശാപത്തിൽ നിന്നും, വേദനകളിൽ നിന്നും, പാപത്തിൽ നിന്നും കർത്താവ് വിമോചനം നൽകുമ്പോൾ കർത്താവിന്റെ അനുഗ്രഹം ഉണ്ടാകുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ ⛳

നിങ്ങൾ വിട്ടുപോയത്