ഞായറാഴ്ച്ച പൂർണ്ണമായി അടച്ചിടുന്നതിന്റെ യുക്തി എന്താണ്…?
എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത സംഗതിയാണ് ഇത് ! സർക്കാർ ഞായറാഴ്ച മാത്രം കേരളം അടച്ചിടുന്നതാണ് കാരണം രോഗ വ്യാപനം കൂടുമത്രേ! ഒപ്പം ആരാധനലയങ്ങളിൽ ഒന്നും പാടില്ല എന്ന മുന്നറിയിപ്പും! സങ്കുചിതമായി ചിന്തിച്ചു എന്ന് വിചാരിക്കണ്ട, തത്വത്തിൽ എല്ലാ ആരാധനകളും ഉൾപ്പെടുമെങ്കിലും സാധാരണ ഞായറാഴ്ച ആരാധന ഉണ്ടാവുക ക്രൈസ്തവ ദേവാലയങ്ങളിലാണ്! ബാധിക്കുന്നത് ക്രൈസ്തവരെ മാത്രമാകും എന്ന് ചുരുക്കം.ഈയൊരു സാഹചര്യത്തിൽ ആണ് കേരള കത്തോലിക്കാ മെത്രാൻ സമിതി ഇത്തരം ഒരു പ്രസ്താവന ഇറക്കാനുള്ള ആധാരം.
ഞായറാഴ്ച എന്നത് പൊതുവെ വിശ്രമ ദിവസമായാണ് എല്ലാവരും കരുതുന്നത് , ശനി വരെ ജോലിക്ക് പോയി ഞായറാഴ്ച വീട്ടിൽ വിശ്രമം, ആ ദിവസം പുറത്ത് പോകുന്നവരെ വിസ്മരിക്കുന്നില്ല, എങ്കിലും കൂടുതലും ശനി ആവും പോവുക ! വിശ്രമ ദിനമായ ഞായർ മാത്രം അടച്ചുപ്പൂട്ടുമ്പോൾ അതിനേക്കാൾ പത്തിരട്ടി ആളുകൾ കൂടുന്ന മറ്റു ദിവസങ്ങൾ അധികൃതർ എന്താണ് കാണാതെ പോവുന്നത്? ഇട ദിവസങ്ങളിലെ ആഘോഷങ്ങൾ എന്തെ കാണാതെ പോവുന്നു?
അന്നൊന്നും വ്യാപിക്കാത്ത വൈറസ് ഞായർ മാത്രം പടർന്നു പന്തലിക്കുന്നത് എങ്ങനെയാണ്?നിലവിൽ ക്രൈസ്തവ ദേവാലയങ്ങൾ ആരാധന നിർത്തി വച്ചിരിക്കുകയാണ് പലയിടത്തും! ആ ഘട്ടത്തിൽ വിശ്വാസി സമൂഹത്തിന് ഉണ്ടാകുന്ന ചിന്തകൾ എല്ലാവരും തുല്യരല്ലേ എന്നത് മാത്രമാവും. ദേവാലയങ്ങൾ രോഗവ്യാപനം തുടങ്ങിയ നാൾ മുതൽ വളരെ കൃത്യമായി ആണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പോരുന്നത്! നിഷക്കർഷിക്കുന്ന എണ്ണം അതെ പടി പാലിച്ചുപോരുന്ന ഒരു വിഭാഗം.. ഞായറാഴ്ച മാത്രം അടച്ചുപ്പൂട്ടൽ സമ്പ്രദായം സർക്കാർ പുനപരിശോധന നടത്തണം, കരുതൽ എടുക്കന്നത് യുക്തിപരമായി ആകുമ്പോൾ ആണല്ലോ അതിനു ഗുണം ലഭിക്കുന്നത്..