(നാർക്കോ തീവ്രവാദം മുതലായ വാക്കുകൾ വളരെ വർഷങ്ങൾക്ക് മുൻപ് മുതൽ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ ഉപയോഗിക്കുന്നതും വിവിധ ഔദ്യോഗിക റിപ്പോർട്ടുകളും പ്രബന്ധങ്ങളും ഈ വിഷയങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. ഈ വാക്കുകൾ ഉപയോഗിക്കപ്പെടുന്നതിൻറെ സാംഗത്യം വിവരിക്കുകയാണ് ലേഖകൻ.)
ഇന്ന് ആഗോള വിപണിയിൽ ലഭ്യമായ 80 ശതമാനം മയക്കുമരുന്നുകളുടെയും ഉത്ഭവം അഫ്ഗാനിസ്ഥാൻ ആണ്. ഈ തിരിച്ചറിവില്ലായ്മയാണ് നാർക്കോട്ടിക്ക് ജിഹാദിനെക്കുറിച്ചുള്ള അനാവശ്യ വിവാദങ്ങൾക്ക് വഴിവയ്ക്കുന്നത്. ഇവിടെ ഓരോ ദിവസവും വിപണനം ചെയ്യുന്ന മയക്കുമരുന്നുകൾ കോടികളുടെ ലാഭമുള്ളതാണെന്നു മാത്രമല്ല, ഈ ലാഭത്തിൻറെ മോശമല്ലാത്ത വിഹിതം തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പ്രധാന സാമ്പത്തിക സ്രോതസായി മാറുന്നു എന്നുള്ളതും കൂട്ടിവായിക്കുമ്പോഴാണ് മയക്കുമരുന്ന് വിപണനവും തീവ്രവാദവും ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ കഴിയുന്നത്. അതിനുപുറമെ, ഇസ്ലാമിക തീവ്രവാദികൾ ജിഹാദ് എന്ന ലക്ഷ്യത്തിനുവേണ്ടി ഇതുപയോഗിക്കുന്നതിനാലും, ഇതേ മയക്കുമരുന്ന് നൽകി പെൺകുട്ടികളെ പീഡിപ്പിക്കുകയോ, ബ്ലാക്ക്മെയിൽ ചെയ്യുകയോ, മനുഷ്യക്കടത്ത് നടത്തുകയോ ചെയ്യുന്നതിനാലുമാണ് നാർക്കോട്ടിക് ജിഹാദ് എന്ന വിശേഷണം ഉപയോഗിക്കപ്പെടുന്നത്. ഒരു ദശാബ്ദത്തിലേറെയായി വിവിധ ഭാഷകളിലുള്ള നിരവധി ലേഖനങ്ങളിലും റിപ്പോർട്ടുകളിലും ഈ വാക്ക് ഉപയോഗിക്കപ്പെട്ടിരിക്കുന്നതായി കാണാം. ഈ പഠനം ഇന്ത്യയുടെ ഭൂമിശാസ്ത്രത്തെ വിശകലനം ചെയ്തും സമീപകാല കേരളത്തിൽ തീവ്രവാദികളുടെ സാന്നിദ്ധ്യം കണ്ടുവരുന്നതായുള്ള റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയും നടത്തിയതും, ഇന്ത്യയുടെ പശ്ചാത്തലത്തിലുള്ളതുമാണ്.
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ഇന്ത്യൻ ആർമിയിൽനിന്ന് ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപുകൾ, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക മുതലായ തെക്കേ ഏഷ്യൻ രാജ്യങ്ങൾ അനധികൃത മയക്കുമരുന്ന് ഉത്പാദനവിപണന കേന്ദ്രങ്ങളായ Golden crescent, Golden crescent മേഖലകളുമായി ഇഴപിരിഞ്ഞ് കിടക്കുന്നവയാണ്.
Golden crescent (സുവർണ്ണത്രികോണം)
ഈ മേഖല തായ്ലൻറ് അതിർത്തി, ലാവോസ്, മ്യാൻമാർ എന്നിവയോട് ചേർന്ന് റുമാക്ക്, മെക്കോങ്ങ് നദിയുമായി കൂടിച്ചേർന്ന് സ്ഥിതിചെയ്യുന്നു. മ്യാൻമാറുമായുള്ള 1643 കിലോമീറ്റർ നീളുന്ന അതിർത്തി ഇന്ത്യക്ക് വലിയൊരു തലവേദന സൃഷ്ടിച്ചിരുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ പല വിമത സംഘടനകൾക്കും പണവും ആയുധവും ലഭിച്ചിരുന്നത് ഇവിടെ നിന്നാണ്. പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളും കൃത്യമായ ഗവൺമെൻറ് ഇടപെടലുകളും ഈ പ്രദേശത്തെ മയക്കുമരുന്നുൽപാദനം ഗണ്യമായതോതിൽ കുറയാനിടയാക്കി. എന്നാൽ ഈ സാഹചര്യത്തിൽ Golden crescent മേഖലയിലെ മയക്കുമരുന്ന് വളർച്ച അനിയന്ത്രിതമായിരുന്നു.
Golden crescent (സുവർണ്ണചന്ദ്രക്കല)
ഈ പ്രദേശം അഫ്ഗാനിസ്ഥാൻ, ഇറാൻ, പാക്കിസ്ഥാൻ എന്നിവ ഉൾപ്പെടുന്നു. UNITED NATIONS OFFICE ON DRUGS AND NARCOTICS REPORT അനുസരിച്ച് 40 വർഷങ്ങളായി മയക്കുമരുന്ന് മേഖലയിൽ സമ്പൂർണ്ണ ആധിപത്യം അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയിട്ട്. മുപ്പത് വർഷം മുമ്പ് 1991 ൽ യു.എസ് ഡിപ്പാർട്ട്മെൻറ് നൽകിയ കണക്കനുസരിച്ച് 1782 മെട്രിക് ടൺ കറുപ്പ് ഇവർ കയറ്റുമതി ചെയ്തു. 2007ൽ ആഗോളതലത്തിൽ ഉൽപ്പാദിപ്പിക്കപ്പെട്ട 9000 ടൺ കറുപ്പിൽ 8000 ടണ്ണും അഫ്ഗാനിൽ നിന്നായിരുന്നു.
ഭാരതസുരക്ഷയും മയക്കുമരുന്ന് സംഘങ്ങളുയർത്തുന്ന വെല്ലുവിളികളും
മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസിലെ Internal securtiy centre coordinator ആയ പുഷ്പിത ദാസിൻറെ അഭിപ്രായത്തിൽ ഗോൾഡൻ ട്രയാങ്കിളിനും, ഗോൾഡൻ ക്രസൻറിനും ഇടയിലുള്ള ഇന്ത്യയുടെ ഭൗമ പശ്ചാത്തലം ഗുരുതരപ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മൂന്ന് വിധത്തിൽ ആണ് ഇത് വെല്ലുവിളിയാകുക.
1. ആയുധം കടത്തൽമയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങളുടെ അന്താരാഷ്ട്ര അതിർത്തി ലംഘനങ്ങൾ ആയുധങ്ങൾ കടത്തുന്നതിനും തീവ്രവാദികൾ ഉപയോഗപ്പെടുത്തുന്നു. 2015 ഡിസംബർ 31 ൽ നടന്ന പത്താൻകോട്ട് ആക്രമണത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് സംഘങ്ങൾ കടന്നുപോയി സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയ പാതകളിലൂടെയാണ് പാക്കിസ്ഥാനിൽ നിന്ന് ആയുധങ്ങൾ ഇന്ത്യയിലേക്കെത്തിയതെന്ന് വ്യക്തമായിരുന്നു.
2. തീവ്രവാദികൾമയക്കുമരുന്ന് സംഘങ്ങളും ക്രിമിനൽ ശൃംഖലകളും, തീവ്രവാദികളും തമ്മിലുള്ള അവിശുദ്ധബന്ധം അനേകം വിപത്തുകളുടെ സൂചനയാണ്. ക്രിമിനൽ സംഘങ്ങളുടെ സഹായത്താൽ രൂപപ്പെടുന്ന സഞ്ചാര പാതകൾ തീവ്രവാദികൾക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി നുഴഞ്ഞുകയറാൻ സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
3. മയക്കുമരുന്ന് വിപണനംമയക്കുമരുന്നിൻറെ ലഭ്യത സൃഷ്ടിക്കുന്ന ലഹരിയുടെ അടിമത്തം യുവതലമുറകളിൽ മാന്ദ്യവും സമൂഹത്തിൽ നിയമലംഘന പ്രതിസന്ധികളും സൃഷ്ടിക്കും. മാത്രമല്ല, രാഷ്ട്രസമ്പത്തിൻറെ വലിയൊരു ഭാഗം ഈ നാടിനെ നശിപ്പിക്കാനൊരുങ്ങുന്ന തീവ്രവാദി സംഘങ്ങളുടെ കൈയിൽ നേരിട്ടേൽപ്പിക്കുന്നതിന് തുല്യമാണത്. പ്രാദേശിക മയക്കുമരുന്ന് ഇടനിലക്കാർക്ക് രാഷ്ട്രീയ നേതൃത്വവുമായി അടുത്തബന്ധം സ്ഥാപിക്കാനാകുന്നതിനാൽ രാജ്യതാൽപ്പര്യങ്ങളെ ഭീഷണിയിലാക്കാനും ജനാധിപത്യ പ്രക്രിയയിൽ നുഴഞ്ഞുകയറി അഴിമതി പ്രോത്സാഹിപ്പിക്കാനും ഇടയാക്കും.
കേരളം നേരിടുന്ന വെല്ലുവിളി
യു. എസ്. സേനയുടെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പിന്മാറ്റം തീവ്രവാദികളുടെ ഭീകരവാഴ്ചയ്ക്കും അനിയന്ത്രിത മയക്കുമരുന്നുൽപ്പാദനത്തിനും സഹായകരമായതായി കണ്ടെത്തലുണ്ട്. കാശ്മീർ മേഖല കേന്ദ്രസൈന്യത്തിൻറെ കർശനമായ പിടിയിലമർന്നതോടെ തീവ്രവാദത്തിൻറെ പുതുമേച്ചിൽപ്പുറമായി കേരളം മാറി. ദിനേനയെന്നോണം പിടിയിലാകുന്ന ങഉങഅ എന്ന മയക്കുമരുന്നിൻറെ സൂചനകൾ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത് ഇവിടെയാണ്.
അടുത്തകാലത്ത് കാക്കനാട് നടന്ന പരിശോധനയിൽ പിടിയിലായത് 1 കോടി വിലവരുന്ന 100ഗ്രാം ങഉങഅ ആണ്. ഇവയുടെ ലാബുകൾ കൂടുതലായി പ്രവർത്തിക്കുന്നതും അസംസ്കൃതവസ്തുക്കൾ ലഭ്യമാകുന്നതും അഫ്ഗാനിസ്ഥാനിലാണ്. മുമ്പ് സാധാരണയായി യുഎസ് സേന ഈ ലാബുകൾ കണ്ടെത്തി തകർക്കുകയായിരുന്നു ചെയ്തിരുന്നത്. 2019 മെയ്മാസം ഒറ്റ ദിവസത്തെ ആക്രമണത്തിൽ അവർ തകർത്തത് ഇത്തരത്തിലുള്ള 68 ലാബുകളാണ്. രസകരമായ വസ്തുത നമ്മുടെ മിക്ക പത്രങ്ങളും അത് ശാസ്ത്രഗവേഷണ ശാലകൾ തകർക്കപ്പെട്ടു എന്ന രീതിയിലായിരിക്കും റിപ്പോർട്ട് ചെയ്യുക എന്നുള്ളതാണ്.
സമുദ്രതീരങ്ങളുമായുള്ള സാമീപ്യം കേരളത്തിന് സുരക്ഷാഭീഷണി സൃഷ്ടിക്കുന്നുണ്ട്. 2003 ഡിസംബർ 30ന് യുഎസ് നേവി അറേബ്യൻ സമുദ്രത്തിൽവച്ച് തടഞ്ഞു നിർത്തിയ മത്സ്യബന്ധന ബോട്ടിൽ നിന്ന് മയക്കുമരുന്നും പിടികിട്ടാപ്പുള്ളികളായി കഴിഞ്ഞിരുന്ന അൽഖ്വയ്ദാ തീവ്രവാദികളെയും പിടികൂടിയിരുന്നു. 2004ൽ കാബൂളിൽ മയക്കുമരുന്ന് ഇടപാടുകാരൻറെ വീട്ടിൽ നടത്തിയ തിരച്ചിലിൽ സാറ്റലൈറ്റ് ഫോണുകൾ പിടിച്ചെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തുർക്കിയിലും, ബാൾക്കൻ മേഖലയിലുമുള്ള തീവ്രവാദികളുമായി ഇവർ ബന്ധപ്പെട്ടിരുന്നതായി മനസ്സിലാക്കി. 2020ൽ അറേബ്യൻ സമുദ്രത്തിൽ ശ്രീലങ്കൻസേനയും അന്താരാഷ്ട്രസേനയും, സംയുക്തമായി നടത്തിയ പരിശോധനയിൽ 100 കിലോയോളം ങഉങഅ ആണ് ഒരു ചരക്കുകപ്പലിൻറെ ഉള്ളറയിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. ഇതെല്ലാം കേരളത്തിലേക്കുള്ള മയക്കുമരുന്നിൻറെ കടന്നുവരവും തീവ്രവാദിബന്ധവും വ്യക്തമാക്കുന്നതാണ്.
കേരളം തീവ്രവാദികളുടെ താവളമാകുമ്പോൾ
യുഎൻ റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ് പ്രകാരം കേരളത്തിലും കർണ്ണാടകത്തിലുമായി അനവധി ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികൾ ഒളിവിൽ കഴിയുന്നുണ്ട്. Al-Quaeda in Indian Sub-continent (AQUIS) എന്ന അൽഖ്വയ്ദാ ജിഹാദി തീവ്രവാദികളുടെ ശാഖാപ്രവർത്തനം ഈ മേഖലയിൽ ആക്രമണം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതായും മുന്നറിയിപ്പുനൽകുന്നുണ്ട്. AQUIS എന്ന തീവ്രവാദി പ്രസ്ഥാനം താലിബാൻറെ നിമ്റുസ്, ഹെൽമന്ദ്, കാണ്ഡാഹാർ പ്രവിശ്യകളുടെ കീഴിൽ വരുന്നതാണ്. ഇസ്ലാമികസ്റ്റേറ്റിൻറെ ഇന്ത്യൻ വിഭാഗമായ Hind Wilayah, മെയ് 10, 2019ൽ പ്രഖ്യാപിച്ചതനുസരിച്ച് 180 നും 200 നും ഇടയിലുള്ള തീവ്രവാദികളിൽ ഗണ്യമായ ഒരു സംഖ്യ കേരളത്തിലും കർണ്ണാടകത്തിലുമായി കഴിയുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
കാസർഗോഡ് ഭാഗത്ത് നിന്ന് ഐഎസിൽ ചേർന്ന 21 പേരിൽ ഒരാളായ ഹഫീസുദ്ദീൻ ടി.കെ. കൊല്ലപ്പെട്ടത് 2016ൽ ആണ്. 12 പുരുഷന്മാരും, 6 സ്ത്രീകളും 3 കുട്ടികളും ഇവരിൽപ്പെടും. ഈ സൂചനകളെല്ലാം വിരൽ ചൂണ്ടുന്നത് കേരളം അതീവസുരക്ഷാ ഭീഷണിയിലാണെന്നുള്ളതാണ്. രാഷ്ട്രീയാധികാരികൾ അലസത വെടിയുകയും മാധ്യമങ്ങൾ വ്യാജവാർത്തകൾ നൽകി തീവ്രവാദത്തിൻറെ വളർച്ചയെ സഹായിക്കുന്നത് നിർത്തുകയും ചെയ്തില്ലെങ്കിൽ നമ്മുടെ ജീവനുതന്നെ ആപത്താകുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയേക്കാം. കേരളസമൂഹം ജാഗ്രതയോടെ മുൻകരുതലെടുക്കേണ്ട കാലവും അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. വിവിധ സമുദായങ്ങളുടെ സംയോജിതമായ ഇടപെടലില്ലെങ്കിൽ തീവ്രവാദമെന്ന ഭീഷണിയെ നാട്ടിൽനിന്ന് പറിച്ച് ദൂരെയെറിയാനാകില്ലെന്നത് വ്യക്തം.
ഫാ. ജസ്റ്റിൻ കാഞ്ഞൂത്തറ MCBS
-കെസിബിസി ജാഗ്രത ന്യൂസ് ഒക്ടോബർ 2021 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്