
“മനുഷ്യ നീ പൊടിയാകുന്നു പൊടിയിലേക്കു
തന്നെ മടങ്ങും” എന്ന് ഓർമിപ്പിച്ചുകൊണ്ട്
വിഭൂതി തിരുന്നാൾ ഇന്ന് സിറോ

വലിയ നൊയമ്പുകാലത്തിന്റെ ആരംഭം കുറിക്കുന്ന പ്രധാനപ്പെട്ട ഒരു ക്രിസ്തീയാനുഷ്ഠാനമാണ് കുരിശുവരപ്പെരുന്നാൾ അഥവാ വിഭൂതി തിരുനാള്‍. ആറാം നൂറ്റാണ്ടിലുണ്ടായിരുന്ന റോമന്‍ കത്തോലിക്കരുടെ ഇടയിലാണ് ഈ ആചാരത്തിന്റെ തുടക്കമെങ്കിലും, നെറ്റിയില്‍ കുരിശുവരയ്ക്കുന്ന രീതി തുടങ്ങിയത് ഗ്രിഗോറി മാര്‍പാപ്പയുടെ (എ.ഡി 590 -604) കാലത്തായിരുന്നുവെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എല്ലാ പൗരസ്ത്യ ക്രൈസ്തവ വിഭാഗക്കാരും അവരവരുടെ പാരമ്പര്യമനുസരിച്ചുള്ള ആചാരക്രമങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തതനുസരിച്ച് സീറോ മലബാര്‍ സഭ ‘ക്ഷാര ബുധനാഴ്ച’ക്കു പകരം “ക്ഷാര തിങ്കളാഴ്ച’ ആചരിക്കാന്‍ തുടങ്ങി. കേരള ക്രിസ്ത്യാനികള്‍ അമ്പത് നൊയമ്പ് എന്നാണ് വലിയ നോയമ്പിനെ വിളിക്കുന്നത്.
എന്നാല്‍, ലത്തീന്‍ സഭകളുടെ രീതിയനുസരിച്ച് നൊയമ്പിന്റെ വ്രതകാലം നാല്‍പ്പത് ദിവസങ്ങളാണ് (ഞായറാഴ്ച കണക്കാക്കാറില്ല). വലിയ നോയമ്പ് കാലത്ത്

ഭക്ഷണത്തില്‍ മാത്രമല്ല,സംസാരത്തിലും, പ്രവര്‍ത്തിയിലും വികാര പ്രകടനങ്ങളിലും ലാളിത്യം അനുവര്‍ത്തിക്കുന്നു. പ്രിയമുള്ള പല കാര്യങ്ങളും വര്‍ജ്ജിച്ച് മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തി ക്ഷമയുടെയും അനുതാപത്തിന്റെയും വഴിയിൽ കൂടി വലിയ ആഴ്ചയിലേക്കും ഭക്തിനിർഭരവും പ്രാർത്ഥനാ പൂർണ്ണവുമായ ദിനകളിലൂടെ ഉയിർപ്പ് ഞായറിലും എത്തുമ്പോൾ ഒരു ക്രൈസ്തവന്റെ വലിയനോമ്പ് പൂർണ്ണതയിൽ എത്തുന്നു.
അമ്പതു നോയമ്പിന്റെ തുടക്കവുമാണിന്ന് !
അൻപതാം ദിവസം യേശുവിന്റെ
ഉയർപ്പുതിരുനാൾ ആണ് !
അതിനൊരുക്കമായി മനസിനും,
ശരീരത്തിനും അന്തരം ഉണ്ടാവാനും
ക്രിസ്തുവിന്റെ ഉപദേശങ്ങൾ ഉൾക്കൊണ്ട്
ജീവിതത്തെ കരുപിടിപ്പിക്കാനുമുള്ള ഒരു
തീവ്രയജ്ഞത്തിന്റെ ദിവസങ്ങളാണിനി !
സ്നേഹമാണ് ക്രൈസ്തവ ജീവിതത്തിന്റെ
അടിത്തറയെന്നും ആഘോഷങ്ങൾ
ഒഴിവാക്കി കരുണയും അനുകമ്പയും
നിറഞ്ഞ സാഹോദര്യം ഊട്ടി ഉറപ്പിക്കാൻ
ഈ നോമ്പ് കാലത്ത് സാധിക്കട്ടെ !


