• രക്ഷകനായ ദൈവമേ..
  • ഈ പ്രഭാതത്തിലും അത്യുന്നതനായ ദൈവത്തേ ഞാൻ വിളിച്ചപേക്ഷിക്കുന്നു.എനിക്കു വേണ്ടി എല്ലാം ചെയ്തു തരുന്ന എന്റെ ദൈവത്തേ തന്നെ..അവിടുത്തെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാവുകയില്ല എന്ന തിരുവചനമായിരിക്കട്ടെ എന്നും എന്റെ പ്രത്യാശ.പലപ്പോഴും ദീർഘകാലമായി പ്രാർത്ഥിച്ചിട്ടും നടക്കാതെ പോയ അനേകം ആവശ്യങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാവാറുണ്ട്.നിരാശയോടെ മറവിയുടെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞ ആഗ്രഹങ്ങൾ.ചിലപ്പോൾ അതിന് ഒരു പുൽക്കുടിലിന്റെ സമൃദ്ധിയെങ്കിലും സ്വന്തമായി വേണമെന്നു കൊതിക്കുന്ന ഭവനമില്ലാതെ വേദനിക്കുന്നവരുടെ മുഖമായിരിക്കും.ചിലപ്പോൾ കുടുംബജീവിതത്തിനുള്ള വിളിയെ സ്വീകരിക്കാൻ തടസങ്ങൾ നേരിടുന്ന യുവതീയുവാക്കളുടെ മുഖമായിരിക്കും.ചിലപ്പോഴൊക്കെ അധ്വാനിക്കുന്നവർക്കും ഭാരം ചുമന്നു തളർന്നു പോയവർക്കും അവിടുന്നു കരുതി വച്ചിരിക്കുന്ന ആശ്വാസം തേടിയലയുന്നവരുടെ മുഖമായിരിക്കും.
  • നല്ല ദൈവമേ..അർഹിക്കാത്തത് നൽകി ഞങ്ങളെ ഒരിക്കലും അഹങ്കാരികളാക്കി മാറ്റരുതേ എന്ന പ്രാർത്ഥനയോടൊപ്പം തന്നെ അർഹിക്കുന്നത് നൽകാനുള്ള അവിടുത്തെ സമയം ഇനിയും വൈകിക്കരുതേ എന്ന പ്രാർത്ഥനയും ഞങ്ങൾ ചേർത്തു വയ്ക്കുന്നു.സ്വീകാര്യമായ സമയത്തു തന്നെ അങ്ങു ഞങ്ങളുടെ പ്രാർത്ഥന കേൾക്കുകയും രക്ഷയുടെ ദിവസം അങ്ങു ഞങ്ങളെ സഹായിക്കുകയും ചെയ്യുമെന്നുള്ള വിശ്വാസത്തിൽ ഉറച്ചു നിന്നു കൊണ്ട് പ്രത്യാശയുടെ ദിവസത്തിനു വേണ്ടി ഒരുക്കമുള്ളവരായിരിക്കാൻ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കേണമേ.അപ്പോൾ അവിടുത്തെ വാഗ്ദാനങ്ങളെ മറക്കാതെയും പ്രാർത്ഥനയിൽ മടുപ്പുള്ളവരാകാതെയുമിരുന്നു കൊണ്ട് എന്റെ ആവശ്യങ്ങളിൽ ദൈവഹിതം നിറവേറുന്ന സമയത്തിന്റെ പൂർത്തീകരണത്തിനു വേണ്ടി ഞങ്ങളും കാത്തിരിക്കുകയും എല്ലാത്തിന്റെയും അടിസ്ഥാനമായ അവിടുത്തെ ദയയെ നേടിയെടുക്കുകയും ചെയ്യും..
  • വിശുദ്ധ യൗസേപ്പിതാവേ..ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ

നിങ്ങൾ വിട്ടുപോയത്