എല്ലാവരും പറയുന്നു 2020 മോശം വർഷമാണെന്ന്…

നമ്മുടെ കുടുംബത്തോടൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച വർഷം….

മത്സ്യ, മാംസാധികൾ ഇല്ലാതെയും ജീവിക്കാൻ പഠിപ്പിച്ച വർഷം…

പുകവലിക്കുന്ന ശീലമുള്ളവർ അതില്ലാതെയും ജീവിച്ച വർഷം…

ആശുപത്രിയിൽ പോവാതെയും ചെറിയ ചെറിയ രോഗങ്ങൾ മാറുമെന്ന് തെളിയിച്ച വർഷം…

എല്ലാവരും പ്രത്യേകിച്ച് കുട്ടികൾ നെറ്റ് ഉപയോഗിക്കാൻ തുടങ്ങിയ വർഷം…

ദുഷ് ചിലവില്ലാതെ പെരുന്നാളും, ഓണവും ആഘോഷിക്കാൻ പഠിപ്പിച്ച വർഷം…

ദൈവാരാധന പ്രകടന പരമല്ല, മനസ്സുകൊണ്ട് ചെയ്യാമെന്ന് പഠിപ്പിച്ച വർഷം….

അനാവശ്യമായി തെരുവിൽ ചുറ്റിക്കറങ്ങാതെ വീട്ടിൽ സമയം ചിലവഴിക്കാൻ പഠിപ്പിച്ച വർഷം…

ആർഭാടങ്ങൾ ഇല്ലാതെയും വിവാഹം നടത്താമെന്ന് പഠിപ്പിച്ച വർഷം….

മനുഷ്യനെ വൃത്തിയിൽ നടക്കാൻ പ്രേരിപ്പിച്ച വർഷം…

വായന മറന്ന പലരെയും, വീണ്ടും വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ വർഷം…

ചിലവ് ചുരുക്കി ജീവിക്കാൻ മനുഷ്യനെ പഠിപ്പിച്ച വർഷം…

അങ്ങിനെ എന്തെല്ലാം നമ്മെ ബോധ്യപ്പെടുത്തിയ വർഷം എങ്ങിനെയാണ് മോശമാവുക…
🔥🔥🔥
Happy New year
Welcome 2021

നിങ്ങൾ വിട്ടുപോയത്